ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍: പൊതുജനങ്ങള്‍ സഹകരിക്കണം

മലപ്പുറം : ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വീടുകളിലെത്തുന്ന ഉദ്യോഗസ്ഥരോട് സഹകരിച്ച,് കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അഭ്യര്‍ഥിച്ചു. വീട്ടിലുള്ള മുഴുവന്‍ അംഗങ്ങളുടെയും വിവരങ്ങള്‍(പേര്, ജനനതീയതി, വയസ്സ്, ജോലി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ), മരണപ്പെട്ടവര്‍, സ്ഥാനം മാറിപോയവര്‍, പുതിയ അംഗങ്ങള്‍, പുതുതായി ജനിച്ച കുട്ടികള്‍, കുടുംബാംഗങ്ങളുടെ ആധാര്‍, മൊബൈല്‍ നമ്പര്‍ Read More …

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒഴിവ്

തിരുവനന്തപുരം : തിരവനന്തപുരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ ഡ്രൈവര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ (സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ) പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ നിന്ന് വകുപ്പ് തലവന്‍ മുഖേന, സര്‍വീസ് ചട്ടപ്രകാരമുള്ള അപേക്ഷ സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് Read More …

കമ്പ്യൂട്ടര്‍ കോഴ്‌സ്

കോഴിക്കോട് : അടൂര്‍ എല്‍.ബി.എസ് സബ് സെന്ററില്‍ 30 ന് ആരംഭിക്കുന്ന നാലുമാസ ദൈര്‍ഘ്യമുള്ള ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്മലയാളം) കമ്പ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷിക്കാം. യോഗ്യത എസ്.എസ്.എല്‍.സി. കൂടുതല്‍ വിവരങ്ങള്‍ക്ക് അടൂര്‍ കെ.ആര്‍.എം ടവേഴ്‌സില്‍ പ്രവര്‍ത്തിക്കുന്ന സബ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ : 04734227538, 9495104665.

വനിതകള്‍ക്ക് തൊഴിലവസരം

പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്‍ വഴി നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന നിര്‍വഹണ ഏജന്‍സിയായ കിറ്റക്‌സ് ഗാര്‍മെന്‍സിന്റെ ജില്ലാതല തിരഞ്ഞെടുപ്പ് നാളെ (ഡിസം.18) രാവിലെ 10 ന് പത്തനംതിട്ട വൈ.എം.സി.എ ഹാളില്‍ നടക്കും. 18 നും 35 നും മധ്യേ പ്രായമുള്ള ബി.പി.എല്‍ കുടുംബങ്ങളിലെയും കുടുംബശ്രീ അംഗങ്ങളുടെ കുടുംബങ്ങളിലെയും Read More …

മത്സ്യബന്ധന ബോട്ടുകള്‍ ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണം

കോഴിക്കോട് : സംസ്ഥാനത്തെ തീരക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന എല്ലാ മത്സ്യബന്ധന ബോട്ടുകളും ഡിസംബര്‍ 31ന് മുമ്പ് ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഫിഷറീസ് അസി: ഡയറക്ടര്‍ അറിയിച്ചു. മത്സ്യ ബന്ധനത്തിന് പോകുന്ന എല്ലാ ബോട്ടുകളും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ലൈസന്‍സും, ഐഡന്റിറ്റി കാര്‍ഡും കരുതണം. മത്സ്യബന്ധനം നിരോധിച്ച ഭാഗങ്ങളില്‍ നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്താന്‍ പാടില്ല.