സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി തീരുമാനിക്കും: പാലക്കാട്ട് വിജയമുറപ്പെന്ന് എംബി രാജേഷ്

ഫൈവ് ഇയര്‍ ചലഞ്ചില്‍ പാലക്കാട് എംപി എംബി രാജേഷ് 2009-ല്‍ ഡിവൈഎഫ്‌ഐ ഓഫീസില്‍ നിന്ന് പാലക്കാട്ടെ മത്സര ചൂടിലേക്കിറങ്ങുമ്ബോള്‍ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുകകയായിരുന്നു പ്രാഥമിക ദൗത്യം. 1820 വോട്ടിന് സതീഷന്‍ പാച്ചേനിയെ പരാജയപ്പെടുത്തി പാലക്കാടിന്റെ പ്രതിനിധിയായി. ആദ്യ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം കണക്കിലെടുത്താണ്. 2014 ല്‍ പാലക്കാട്ടുകാര്‍ വോട്ടിട്ടത്. വീര്യം ഒട്ടും ചോ‍ര്‍ന്നില്ലെന്ന് മാത്രമല്ല Read More …

പാലക്കാട് വാഹനാപകടം; വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേര്‍ മരിച്ചു

പാലക്കാട്: ഇരു സ്ഥലങ്ങളിലുണ്ടായ വാഹാനാപകടത്തില്‍ വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേര്‍ മരിച്ചു. ചെറുപ്പുളശ്ശേരിയില്‍ ബൈക്ക് മരത്തിലിടിച്ച്‌ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി അഭിജിത്ത് (17) ആണ് മരിച്ചത്. ചിറ്റൂര്‍ കൊടുമ്ബില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് രണ്ട് പേരാണ്. ചിറ്റൂര്‍ സ്വദേശികളായ രാഘവന്‍ (65), ലിജേഷ് (41) എന്നിവരാണ് മരിച്ചത്.

തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളെ നമുക്ക് പറഞ്ഞിട്ടുള്ളൂ; സംവരണ ബില്ലിനെതിരെ വിമര്‍ശനവുമായി ബല്‍റാം

പാലക്കാട്: മുന്നോക്കകാരിലെ പിന്നോക്കവിഭാഗത്തിന് സംവരണം അനുവദിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കിയതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാം ഫേസ്ബുക്കില്‍. ബ്രാഹ്മണ്യത്തിനെതിരായ യഥാര്‍ത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയത്തില്‍ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കുകയാണെന്ന് വിടി ബലറാം ഫേസ്ബുക്കില്‍ കുറിച്ചു. സംവരണബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്ത ഇ.ടി.മുഹമ്മദ് ബഷീറിന് വോട്ട് ചെയ്യാനും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണ Read More …

ബി​ജെ​പി ഹ​ര്‍​ത്താ​ലി​ല്‍ അ​ക്ര​മം; കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളു​ടെ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ത്തു

പാ​ല​ക്കാ​ട്: ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്ത സം​സ്ഥാ​ന വ്യാ​പ​ക ഹ​ര്‍​ത്താ​ലി​ല്‍ അ​ക്ര​മം. പാ​ല​ക്കാ​ട്ട് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ളു​ടെ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ത്തു. കെ​എ​സ്‌ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്കു മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന മൂ​ന്നു ബ​സു​ക​ളു​ടെ ചി​ല്ലു​ക​ളാ​ണ് ത​ക​ര്‍​ത്ത​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ ശ​ബ​രി​മ​ല ഇ​ട​പെ​ട​ലി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​യാ​ള്‍ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് ബി​ജെ​പി ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ വേ​ണു​ഗോ​പാ​ല​ന്‍റെ മ​ര​ണ​മൊ​ഴി​യി​ല്‍ ജീ​വി​തം മ​ടു​ത്ത​തി​നാ​ല്‍ ജീ​വ​നൊ​ടു​ക്കു​ന്ന​താ​യാ​ണ് പ​റ‍​യു​ന്ന​ത്.

ശശിക്കെതിരായ നടപടിയില്‍ തൃപ്തിയെന്ന് പരാതിക്കാരി

തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ പി.കെ. ശശി എംഎല്‍എയ്ക്കെതിരായ പാര്‍ട്ടി നടപടിയില്‍ തൃപ്തിയുണ്ടെന്ന് പരാതി നല്‍കിയ വനിതാനേതാവ്. ഇതുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിനില്ല. ശശിക്കെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ക്കില്ലെന്നും പരാതിക്കാരി അറിയിച്ചു.

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ അധ്യാപകന്‍ മുങ്ങി മരിച്ചു

കൂറ്റനാട്:  തൃത്താല വെള്ളിയാങ്കല്ലിന് സമീപം ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചങ്ങരംകുളം ഇസ്ലാഹിയ സ്‌കൂളിലെ അധ്യാപകനും അസബാഹ് കുഞ്ഞുമുഹമ്മദിന്റ മകനുമായ ഉമൈര്‍ ആണ് മരിച്ചത്. ഉമൈറും രണ്ട് കൂട്ടുകാരുമായിരുന്നു കുളിക്കാനിറങ്ങിയത്. എന്നാല്‍ ഉമൈര്‍ അപകടത്തില്‍പെടുകയായിരുന്നു. പാലക്കാട് ജില്ല ട്രോമാകെയറും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി മറ്റു രണ്ടു പേരെയും രക്ഷപ്പെടുത്തിയെങ്കിലും ഉമൈറിനെ രക്ഷിക്കാനായില്ല. ഉമൈറിന്റെ മൃതദേഹം Read More …

പാ​ല​ക്കാ​ട്ട് വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട; ഒ​ന്ന​ര​ക്കോ​ടി​യു​ടെ സ്വ​ര്‍​ണം പി​ടി​ച്ചു

പാ​ല​ക്കാ​ട്: മ​ണ്ണാ​ര്‍​ക്കാ​ട് വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. 2.4 കി​ലോ​ഗ്രാം സ്വ​ര്‍​ണ ബി​സ്ക്ക​റ്റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​യ ലാ​ല്‍ സാ​ബ്, വി​ശാ​ല്‍ പ്ര​കാ​ശ് എ​ന്നി​വ​ര്‍ അ​റ​സ്റ്റി​ലാ​യി. പി​ടി​കൂ​ടി​യ സ്വ​ര്‍​ണ​ത്തി​നു വി​പ​ണി​യി​ല്‍ ഒ​ന്ന​ര​ക്കോ​ടി​യി​ല​ധി​കം വി​ല​വ​രും.

ശബരിമല യുവതിപ്രവേശനം: ബിജെപിയും സിപിഎമ്മും അശാന്തി സൃഷ്ടിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

പാലക്കാട്: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ബിജെപിയും സിപിഎമ്മും അശാന്തി സൃഷ്ടിക്കുന്നു എന്ന് കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല വിഷയത്തില്‍ ബിജെപി അയോധ്യ പോലെയും സിപിഎം കണ്ണൂര്‍ പോലെയും അശാന്തി സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്. കണ്ണൂരിലെ ചാവു നിലങ്ങളില്‍ നിന്നാണ് ശബരിമലയിലേക്ക് ചാവേറുകളെ കൊണ്ടുവന്നത് എന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.