എകെജി പരാമര്‍ശം: വി.ടി ബല്‍റാമിന്റെ ഓഫീസിനു നേരെ ആക്രമണം, ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

തൃത്താല( പാലക്കാട്): വി.ടി ബല്‍റാം എംഎല്‍എ യുടെ തൃത്താല ഓഫീസിലേയ്ക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബല്‍റാം എംഎല്‍എ യുടെ തൃത്താലയിലെ എംഎല്‍ ഓഫീസിലേയ്ക്കാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് എനടത്തിയത്. എകെജിക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചാണ് അക്രമസക്തമായത്. തൃത്താല ഓഫീസിനു പത്തു മീറ്റര്‍ മുന്നില്‍ വെച്ച് മാര്‍ച്ച് തടയാന്‍ പോലീസ് Read More …

എ.കെ.ജി ബാല പീഡകനെന്ന് ബല്‍റാം; എം.എല്‍.എയുടെ ഓഫിസിന് നേരെ കുപ്പിയേറ്

തൃത്താല: കമ്മ്യൂണിസ്റ്റുകാരുടെ പ്രിയ നേതാവായിരുന്ന എ.കെ.ജി ബാലപീഡകനായിരുന്നുവെന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ട വി.ടി ബല്‍റാമിന് നേരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. നാല്‍പ്പതിനോടടുത്ത് നില്‍ക്കുന്ന എ.കെ.ജി വളരെ ചെറിയ പ്രായത്തിലുള്ള സുശീലയുമായി അടുത്തതിനെക്കുറിച്ചാണ് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ എഴുതിയത്.     വി.ടി ബല്‍റാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എ.കെ.ജി എന്ന മഹാനായ തൊഴിലാളി Read More …

മുഖ്യമന്ത്രിക്ക് വധഭീഷണി: രണ്ട് പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി മൊബൈല്‍ ഫോണിലൂടെ ഭീഷണി സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ചാലക്കുടിയില്‍ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ജോലി ചെയ്യുന്ന കുന്നംകുളം പൊലക്കാട്ട് വീട്ടില്‍ സജേഷ് കുമാറിന്റെ ഫോണിലേക്കാണ് ഇന്നലെ രാവിലെ 10.24ഓടെ ഭീഷണി സന്ദേശം എത്തിയത്. ‘മുഖ്യമന്ത്രി Read More …

കോണ്‍ഗ്രസിന്റെ നയങ്ങള്‍ തന്നെയാണ് ബിജെപി പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി

പാലക്കാട്: കോണ്‍ഗ്രസിന്റെ നയങ്ങള്‍ തന്നെയാണ് ബിജെപി പിന്തുടരുന്നതെന്നും അതിനാല്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നത് സിപിഐഎമ്മിന് ഗുണം ചെയ്യില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ തെറ്റായ നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടമാകാമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാര കേന്ദ്രീകരണത്തിനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. വരുംനാളുകളില്‍ റിസര്‍വ് ബാങ്കിന്റെ അധികാരം കൂടി കേന്ദ്രസര്‍ക്കാര്‍ Read More …

പാലക്കാട്ട് കുടുംബശ്രീയുടെ കേരള ചിക്കന്‍ ഫാമുകള്‍ ഒരു മാസത്തിനകം

പാലക്കാട്: പാലക്കാട് ഒരു മാസത്തിനകം കുടുംബശ്രീയുടെ കേരള ചിക്കന്‍ ഫാമുകള്‍ ആരംഭിക്കും. ഗുണമേന്‍മയുള്ള കോഴിയിറച്ചി ജനങ്ങള്‍ക്കെത്തിക്കുന്നതിനും അടിക്കടിയുണ്ടാകുന്ന വിലവര്‍ധനവ് തടയുന്നതിനുമാണ് സര്‍ക്കാര്‍ തീരുമാനപ്രകാരം കുടുംബശ്രീ യൂണിറ്റുകള്‍ വഴി ഇറച്ചിക്കോഴി ഫാമുകള്‍ക്ക് തുടക്കമിടുന്നത്. നിലവില്‍ ഫാം ലൈസന്‍സ് എടുത്ത കുടുംബശ്രീ അംഗങ്ങളെയും പുതുതായി ഫാം തുടങ്ങാന്‍ താത്പര്യമുള്ള കുടുംബശ്രീ അംഗങ്ങളെയും ഉള്‍ക്കൊള്ളിച്ചാണ് കേരള ചിക്കന്‍ ഫാമുകള്‍ക്ക് തുടക്കമിടുന്നത്. Read More …

സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് സവര്‍ണ ലോബിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍

പാലക്കാട്: പിണറായി സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് സവര്‍ണ ലോബിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നോക്ക സമുദായത്തിലെ ചില ഉപജാപങ്ങളാണ് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതെന്നും, ഭരണം നിയന്ത്രിക്കുന്നത് സവര്‍ണ ലോബിയാണെന്നും, അവര്‍ സര്‍ക്കാരിനെ ഹൈജാക്ക് ചെയ്യുന്നെന്നും, ഇതിന്റെ തെളിവാണ് ദേവസ്വം ബോര്‍ഡുകളില്‍ മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയതെന്നും വെള്ളാപ്പള്ളി നടേശന്‍ Read More …

ചെക്ക് പോസ്റ്റ് വഴി എന്തും കടത്താം; തോമസ് ഐസകിനെതിരെ വിമര്‍ശനവുമായി മന്ത്രി എകെ ബാലന്‍

പാലക്കാട്: ധനകാര്യമന്ത്രി തോമസ് ഐസകിനെതിരെ വിമര്‍ശനവുമായി എകെ ബാലന്‍. തോമസ് ഐസക്. ജിഎസ്ടി വഴി സംസ്ഥാനത്തിനും കേന്ദ്രത്തിനും എത്ര പണം കിട്ടിയെന്ന കാര്യം കേന്ദ്രത്തിനും സംസ്ഥാനത്തിനും അറിയില്ലെന്നായിരുന്നു ബാലന്റെ കുറ്റപ്പെടുത്തല്‍. പാലക്കാട് മെഡിക്കല്‍ കോളേജിലെ ഹോസ്റ്റല്‍ ഉദ്ഘാടനത്തിനിടെയായിരുന്നു ധനകാര്യവകുപ്പിനെതിരെ മന്ത്രിയുടെ വിമര്‍ശനം. ജിഎസ്ടി വന്നതിനെ തുടര്‍ന്ന് ചെക് പോസ്റ്റ് വഴി എന്തുകടത്താമെന്ന സ്ഥിതി വന്നിരിക്കുന്നു. ഈ Read More …

സര്‍ക്കാരിന്റെ ഉദാസീനത ഓഖി ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് ഉമ്മന്‍ചാണ്ടി

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളതീരത്ത് നാശം വിതച്ച ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ സര്‍ക്കാര്‍ ഗുരുതരമായ ഉദാസീനത കാണിച്ചെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുന്നറിയിപ്പ് കൃത്യമായി നല്‍കിയിരുന്നുവെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറക്കാമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.