നിലപാട് മാറ്റി അച്ഛന്‍: സഫീറിന്റേത് രാഷ്ട്രീയ കൊലപാതകം തന്നെ

മണ്ണാര്‍ക്കാട്: മുസ്ളിംലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പറഞ്ഞ പിതാവ് സിറാജുദ്ദീന്‍ നിലപാട് മാറ്റിം രംഗത്ത്. സഫീറിന്റെ കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നും സി.പി.ഐയിലെ ഗുണ്ടകളാണ് അക്രമത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സിറാജുദ്ദീന്‍ ഇപ്പോള്‍ നിലപാട് മാറ്റിയതെന്നാണ് സൂചന. കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന് വരുത്താനാണ് സി.പി.ഐയുടെ ശ്രമം. മണ്ണാര്‍ക്കാട് സി.പി.ഐയ്ക്ക് വളരാന്‍ അവസരം നല്‍കാതിരുന്നതാണ് Read More …

പൊലീസ് സ്റ്റേഷനില്‍ നിന്നും ലീഗ് നേതാവ് പ്രതികളെ മോചിപ്പിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ നടത്തിയ ഹര്‍ത്താലിനിടെ പിടികൂടിയ പ്രതികളെ ലീഗ് നേതാവ് പൊലീസ് സ്റ്റേഷനില്‍ നിന്നും ബലമായി മോചിപ്പിച്ചു. കല്ലടിക്കോട് പൊലീസ് സ്റ്റേഷനില്‍ നിന്നാണ് ലീഗ് പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ പ്രതികളെ ഇറക്കി കൊണ്ട് പോയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ Read More …

മധുവിന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിയതില്‍ അപകാതയില്ല ; ആരോഗ്യമന്ത്രി

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്‍റെ മര്‍ദനമേറ്റ് മരിച്ച മധുവിന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിയതില്‍ അപകാതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. തന്നോട് അഭിപ്രായം ചോദിച്ചാണ് പോസ്റ്റ്മോര്‍ട്ടം ഇന്നത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. പോസ്റ്റുമോര്‍ട്ടം കുറ്റമറ്റതായി നടത്താന്‍ വേണ്ടിയാണ് ഇങ്ങനൊരു തീരുമാനമെടുത്തതെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

തോളില്‍ ഇരുന്ന് ചെവി കടിക്കുന്നു എന്നു പറയുന്നവര്‍ സിപിഐയെ താലോലിക്കുന്ന കാലം വരും: കാനം

പാലക്കാട്: തോളില്‍ ഇരുന്ന് ചെവി കടിക്കുന്നു എന്നു പറയുന്നവര്‍ സിപിഐയെ ഒക്കത്തിരുത്തി താലോലിക്കുന്ന കാലം വരുമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐഎമ്മിനും സിപിഐയ്ക്കും ഒരേ അഭിപ്രായം ആകണമെന്ന് ആരും ശഠിക്കരുതെന്നും കാനം പറഞ്ഞു. ഇരു പാര്‍ട്ടികളും തമ്മില്‍ എന്തങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് എല്‍ഡിഎഫിനെ ശക്തിപ്പെടുത്തണം. സിപിഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെ Read More …

കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാര്‍ട്ടിയാണ് സിപിഎമ്മെന്ന് വി.ടി. ബല്‍റാം

പാലക്കാട്: സിപിഎമ്മിലെ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് വി.ടി. ബല്‍റാം എംഎല്‍എ രംഗത്ത്. മുസ്ലിങ്ങളെ സിപിഎം പാര്‍ട്ടി ഭാരവാഹി പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണെന്ന് ബല്‍റാം ആരോപിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാര്‍ട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, മുസ്ലിം നേതാക്കളെ പ്രചരണരംഗത്തുനിന്ന് മാറ്റിനിര്‍ത്തുന്നുവെന്നും അത് മൃദുഹിന്ദുത്വ സമീപനത്തിന്റെ ഉദാഹരണമാണെന്നുമുള്ള Read More …

ദാരിദ്ര്യം മൂലം മാതാപിതാക്കള്‍ കുഞ്ഞിനെ വിറ്റു

പാലക്കാട്: ദാരിദ്ര്യം മൂലം ദലിത് കുടുംബം ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. കുനിശേരി കുന്നന്‍പാറ കണിയാര്‍ കോട് സ്വദേശി ബിന്ദുവിന്റെ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഒരു ലക്ഷം രൂപക്ക് പൊള്ളാച്ചിയില്‍ വിറ്റത്. മക്കളെ നോക്കാന്‍ കഴിവില്ലാത്തത് കൊണ്ടാണെന്ന് ബിന്ദു പറഞ്ഞു. അങ്കണവാടി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ബിന്ദുവിന്റെ ഭര്‍ത്താവ് രാജും Read More …

വി.ടി. ബല്‍റാമിന് നേരെ കരിങ്കൊടി പ്രതിഷേധം

തൃത്താല: എ.കെ.ജിക്കെതിരായ പരാമര്‍ശത്തില്‍ വി.ടി. ബല്‍റാം എം.എല്‍.എക്കെതിരെ പ്രതിഷേധം. ബല്‍റാമിന്റെ വാഹനത്തിന് നേരെ സി.പി.എം പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. എം.എല്‍.എയുടെ വാഹനം തടയാന്‍ പ്രതിഷേധക്കാര്‍ ശ്രമം നടത്തി. എന്നാല്‍, വന്‍ പൊലീസ് സന്നാഹം ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ തടഞ്ഞു നിര്‍ത്തി. ബല്‍റാമിന്റെ വാഹനത്തിനും പൊലീസ് അകമ്പടി ഉണ്ടായിരുന്നു. കരിങ്കൊടി പ്രതിഷേധത്തെ മാനിക്കുന്നുവെന്നും പരിപാടികള്‍ തടസപ്പെടുത്താന്‍ ശ്രമം Read More …

തൃത്താലയില്‍ വ്യാഴാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

പാലക്കാട്: തൃത്താല നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് വ്യാഴാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. വി.ടി ബല്‍റാം എം.എല്‍.എക്കും കോണ്‍ഗ്രസ് ഫയു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.