വ്യാജരേഖ ചമക്കല്‍: അധ്യാപകന് സസ്‌പെന്‍ഷന്‍

പാലക്കാട്-സ്‌കൂള്‍ മാനേജരുടെ വ്യാജ ഒപ്പിട്ട് വ്യാജരേഖകളുണ്ടാക്കി അധ്യാപക നിയമനം നടത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ തൃത്താല ഡോ.കെ.ബി.മേനോന്‍ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ ആര്‍.രാജേഷിനെ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ സസ്‌പെന്റ് ചെയ്തു.തൃത്താല എജുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് കെ.വി.മുസ്തഫ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. നേരത്തെ സ്‌കൂളിന്റെ മാനേജരായിരുന്ന പൊന്നേരി അബ്്ദുറഹ്്മാന്റെ ഒപ്പ് വ്യാജമായി ഇട്ട് വ്യാജരേഖകളുണ്ടാക്കി പുതിയ അധ്യാപകരെ Read More …

മധുവിന്റെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു; 16 പേര്‍ക്കെതിരെ കൊലക്കുറ്റം

പാലക്കാട്: ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 16 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അഗളി ഡിവൈഎസ്പിയാണ് മണ്ണാര്‍ക്കാട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിരയായി മധു കൊല്ലപ്പെട്ടത്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മരണകാരണമായി പതിനഞ്ച് മുറിവുകളാണ് ചൂണ്ടി കാട്ടിയിട്ടുള്ളത്. മധുവിനെ പോലീസിനു കൈമാറുന്നതുവരെ Read More …

നിപ്പാ വൈറസ് ബാധ: ജാഗ്രത നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

പാലക്കാട്: കോഴിക്കോട് പടര്‍ന്നുപിടിക്കുന്ന നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോധവത്കരണ പരിപാടികള്‍ സജീവമാക്കണം. പരിഭ്രാന്തി വേണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും മുഖ്യമന്ത്രി പാലക്കാട്ട് പറഞ്ഞു. സ്വകാര്യ ആശുപത്രികളടക്കം എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അമ്മയും മകനും കുളത്തില്‍ മരിച്ച നിലയില്‍

പാലക്കാട്: അമ്മയേയും മകനേയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളക്കപ്പാടം കൃഷ്ണന്റെ ഭാര്യ വത്സല (38), മകന്‍ അജിത് (11) എന്നിവരാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല

പാലക്കാട് എലപ്പുള്ളിയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

പാലക്കാട്: കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലെറിഞ്ഞ കേസിലെ പ്രതി പൊലീസ് ഭീഷണിയെ തുടര്‍ന്ന് തൂങ്ങി മരിച്ച സംഭവത്തില്‍ കുറ്റക്കാരനായ എഎസ്ഐക്കെതിരേ നടപടി ആവശ്യപ്പെട്ട് നാളെ എലപ്പുള്ളി പഞ്ചായത്തില്‍ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലെറിഞ്ഞ കേസിലെ നാല് പ്രതികളിലൊരാളാണ് സന്തോഷ്‌. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ Read More …

ബി.ജെ.പി നേതാവിന് വെട്ടേറ്റു; പാലക്കാട് അഞ്ച് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

പാലക്കാട്​: കിഴക്കഞ്ചേരിയില്‍ ബി.ജെ.പി നേതാവിന്​ വെ​േട്ടറ്റു. തിങ്കളാഴ്​ച രാത്രി പത്തോടെയാണ്​ സംഭവം. ബി.ജെ.പി ആലത്തുര്‍ നിയോജകമണ്ഡലം സെക്രട്ടറി ഷിബുവിനെയാണ്​ അക്രമിസംഘം വീട്ടില്‍ കയറി വെട്ടിയതെന്ന്​ പൊലീസ്​ പറഞ്ഞു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌​ ചൊവ്വാഴ്​ച രാവിലെ ആറ്​ മുതല്‍ പ്രദേശത്തെ അഞ്ച്​ ഗ്രാമ പഞ്ചായത്തുകളില്‍ ബി​.ജെ.പി ഹര്‍ത്താല്‍ ആചരിക്കുകയാണ്​. വടക്കഞ്ചേരി, കിഴക്കഞ്ചേരി, Read More …

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം ; ഒന്‍പത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ ചാവടി ഊരിലെ പൊന്നി പെരുമാള്‍ ദമ്ബതികളുടെ ഒന്‍പത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. രണ്ട് കിലോ 200 ഗ്രാം മാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞിന്റെ മരണം സംഭവിച്ചത് വീട്ടില്‍ വച്ചാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇക്കഴിഞ്ഞ 23ന് കോട്ടത്തറ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്.

ത്രിപുരയിലെ ആക്രമം; കേരളത്തില്‍ വര്‍ഗ്ഗീയ വികാരം ഇളക്കിവിടാനുള്ള ശ്രമം തടയണമെന്ന് ബല്‍റാം

പാലക്കാട്: ത്രിപുരയിലെ സിപിഎം ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം എംഎല്‍എ രംഗത്ത്. മോബ് വയലന്‍സിന്റെ ഏത് വകഭേദവും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്നും ത്രിപുരയിലെ അക്രമങ്ങളുടെ പേരില്‍ കേരളത്തില്‍ വര്‍ഗീയ വികാരം ഇളക്കിവിടാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടോയെന്നു സര്‍ക്കാരും പോലീസും പരിശോധിക്കണമെന്നും ബല്‍റാം പറഞ്ഞു. ഇവിടെ ഗോപാലസേന, അവിടെ ഗോള്‍വാള്‍ക്കര്‍സേന എന്ന ഹാഷ്ടാഗിലാണ് ബല്‍റാമിന്റെ ഫെയ്സ്ബുക്ക് Read More …