ശബരിമല ക്ഷേത്രം 14ന് തുറക്കും

പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം മാര്‍ച്ച്‌ 4ന് വൈകീട്ട് അഞ്ചിന് തുറക്കും. മാര്‍ച്ച്‌ 15 മുതല്‍ 19 വരെ പടി പൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും. മാര്‍ച്ച്‌ 19ന് വീണ്ടും നട അടയ്ക്കും. പിന്നീട് ഉത്രം ഉത്സവത്തിനായി 20ന് വൈകിട്ട് അഞ്ചിന് തുറക്കും. മാര്‍ച്ച്‌ 21ന് രാവിലെയാണ് കൊടിയേറ്റ്. മാര്‍ച്ച്‌ 30ന് പമ്ബയില്‍ ആറാട്ട് Read More …

70കാരയെ രാത്രി വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം: കൊലപാതക-പീഡനകേസ് പ്രതി പിടിയില്‍

തിരുവല്ല: രാത്രി വീട്ടില്‍ കയറി എഴുപത്തേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരുമല തിക്കപ്പുഴ കൊട്ടയ്ക്കാട്ടുമാലി കോളനിയില്‍ സബീറിനെ(30) പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 11 മണിയോടെ ഇതേ കോളനിയില്‍ താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. 2010 മെയില്‍ കടപ്ര സൈക്കിള്‍ മുക്ക് ഒന്നാം കുരിശിനു സമീപം Read More …

മൈനാപ്പള്ളി ക്ഷേത്രത്തില്‍ അവര്‍ണര്‍ക്ക് വിലക്കെന്നുള്ളത് വ്യാജ പോസ്റ്റര്‍; പിന്നില്‍ സംഘപരിവാര്‍

പത്തനംതിട്ട : പന്തളം മൈനാപ്പള്ളി അന്നപൂര്‍േണശ്വരി ക്ഷേത്രത്തില്‍ അവര്‍ണ ഹിന്ദുക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തി നാട്ടില്‍ വ്യാപകമായി പോസ്റ്റര്‍ നോട്ടീസ് പ്രചാരണം നടത്തിയത് വിവാദമാകുന്നു. ക്ഷേത്രത്തിലെ സേവനങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങളിലും ഇനി മുതല്‍ കുറവര്‍, പുലയര്‍, പറയര്‍ സമുദായങ്ങളില്‍പെട്ടവരെ ആവശ്യമില്ലെന്ന് ‘ദേവീനാമത്തില്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു’ എന്ന് ഹിന്ദുകരയോഗസേവാസമിതി എന്ന പേരില്‍ അറിയിച്ചാണ് നോട്ടീസ് പ്രചരിക്കുന്നത്. നവമാധ്യമങ്ങളിലും പോസ്റ്ററും നോട്ടീസും വൈറലായയോടെ സംഭവം Read More …

യൂണിവേഴ്സിറ്റി കോളേജ് വളപ്പില്‍ പൊങ്കാല ഇടാന്‍ അനുവദിക്കാത്തതിനെതിരെ ഒ. രാജഗോപാല്‍ എംഎല്‍എ

ചെങ്ങന്നൂര്‍: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വളപ്പില്‍ ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കാത്ത അധികൃതരുടെ നടപടി ഇടത് സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നയങ്ങളുടെ ഉദാഹരണമാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. ഇത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി ഭക്തര്‍ക്ക് കിട്ടി വന്ന സൗകര്യമാണ് എസ്.എഫ്.ഐ യുടെ സമ്മര്‍ദത്തിന്റെ ഫലമായി കോളേജ് പ്രിന്‍സിപ്പല്‍ ഇല്ലാതാക്കിയത്. ബോംബും മാരകായുധങ്ങളും സംഭരിക്കുന്ന കാര്യത്തില്‍ Read More …

പത്തനംതിട്ടയില്‍ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടുമരണം

പത്തനംതിട്ട റാന്നി തിയ്യാടിക്കലില്‍ ബൈക്കുകളും ടിപ്പറും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു. വെള്ളിയറ സ്വദേശികളായ അമല്‍ ,ശരണ്‍ എന്നിവരാണ് മരിച്ചത്. മരിച്ച അമല്‍ സൈനികനാണ്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. തെള്ളിയൂര്‍ ക്ഷേത്രത്തിലെ ഉല്‍സവം കൂടുന്നതിനായി അഞ്ചുപേരുടെ സംഘം പോകുന്നതിനിടെ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം. പരുക്കേറ്റവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ Read More …

ഗവി മേഖലയില്‍ പകര്‍ച്ചപ്പനി ഭീഷണിയില്ല: കളക്ടര്‍

പത്തനംതിട്ട: ഗവി-മൂഴിയാര്‍ വനമേഖലയില്‍ പകര്‍ച്ചപ്പനി ഭീഷണിയില്ലെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ. ഈ മേഖലയിലെ ആദിവാസി കുടിലുകളില്‍ പനി പടരുന്നെന്ന മാധ്യമ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കളക്ടര്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഗവിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കേസ് ഷീറ്റ് പരിശോധിച്ചതില്‍ നിന്നും ഈ മാസം ഇതുവരെ പനി ബാധിച്ച്‌ അഞ്ച് പേര്‍ മാത്രമേ കുത്തിവയ്പ് എടുത്തിട്ടുള്ളുവെന്ന് കളക്ടര്‍ വ്യക്തമാക്കി.

ആര്‍ത്തവത്തെ കുറിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ട ബാലസംഘം നേതാവിന്റെ സഹോദരിക്കു നേരെ ആര്‍.എസ്.എസ് ആക്രമണം

പത്തനംതിട്ട: ആര്‍ത്തവസമയങ്ങളില്‍ സ്ത്രീകള്‍ക്കുള്ള ക്ഷേത്രങ്ങളിലെ വിലക്കിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബാലസംഘം നേതാവിന്റെ സഹോദരിയ്ക്കുനേരെ ആക്രമണം. ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ നവമി രാമചന്ദ്രന്റെ സഹോദരി ലക്ഷ്മി രാമചന്ദ്രനാണ് ആക്രമണത്തിന് ഇരയായത്. രാവിലെ പാലുവാങ്ങി വരികയായിരുന്ന ലക്ഷ്മിയെ ബൈക്കിലെത്തിയ സംഘം തള്ളിയിടുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ബൈക്കില്‍ മുഖംമറച്ചാണ് സംഘമെത്തിയത്. നവമിയേയും ലക്ഷ്മിയേയും കുടുംബത്തെ അടക്കം Read More …

പത്തനംതിട്ടയില്‍ പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു ; രണ്ടുപേരുടെ നില ഗുരുതരം

പത്തനംതിട്ട : ഇരവിപേരൂരില്‍ പ്രത്യക്ഷ രക്ഷാ ദൈവസഭാ പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു. വഴിപാടിനായുള്ള പടക്കങ്ങള്‍ നിര്‍മ്മിക്കുന്നതിനിടെയാണ് അപകടം. അപകടത്തില്‍ നിരവധിപേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.