ശബരിമല സന്നിധാനത്ത് അക്രമാസക്തനായ പന്നിയെ പിടികൂടി

ശബരിമല:  സന്നിധാനത്ത് ഭക്തരെ അക്രമിച്ച പന്നിയെ വനംവകുപ്പ് മയക്കുവെടി വെച്ച് കൂട്ടിലാക്കി റാന്നി ഡിവിഷന്റെ ഊട്രിക്കല്‍ റെയ്ഞ്ചിലേയ്ക്ക് കൊണ്ടുപോയി. തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഡോ. അബ്ദുല്‍ ഫത്താര്‍, മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ഡോ. ടി എസ് അരുണ്‍ എന്നിവരെത്തിയാണ് മയക്കുവെടി വെച്ചത്. എ.എസ്.ഒ. എ.സി.പി. എം രമേഷ് കുമാര്‍, ജോയിന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ Read More …

എ​രു​മേ​ലി പേ​ട്ട​തു​ള്ള​ല്‍: കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ വ്യാ​ഴാ​ഴ്ച അ​വ​ധി

കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും ജി​ല്ലാ ക​ള​ക്ട​ര്‍ വ്യാ​ഴാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ എ​രു​മേ​ലി​യി​ല്‍ പേ​ട്ട​തു​ള്ള​ല്‍ ന​ട​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​വ​ധി. അ​തേ​സ​മ​യം, നേ​ര​ത്തെ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പൊ​തു പ​രി​പാ​ടി​ക​ള്‍​ക്കും പൊ​തു പ​രീ​ക്ഷ​ക​ള്‍​ക്കും മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

പിണറായി വിജയനും എം.എം. മണിക്കും എതിരെ സിപിഐ സമ്മേളനത്തില്‍ രൂക്ഷ വിമര്ശനം

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.എം. മണിക്കും എതിരെ രൂക്ഷ വിമര്ശനം. സിപിഐ സമ്മേളനത്തിലാണ് വിമര്ശനമായത്. ഓഖി ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കുന്നതില്‍ മുഖ്യമന്ത്രിക്കു വീഴ്ച സംഭവിച്ചു. മൂന്നാറില്‍ മണി സ്വീകരിച്ചത് തെറ്റായ നിലപാടാണെന്നും പത്തനംതിട്ട സിപിഐ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

അടൂരില്‍ ബൈക്കപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു

പത്തനംതിട്ട: എംസി റോഡില്‍ അടൂര്‍ വടക്കടത്തുകാവില്‍ മിനിലോറി ബൈക്കുമായി കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. അടൂര്‍ സ്വദേശികളായ വിശാദ്, വിമല്‍, ചാള്‍സ് എന്നിവരാണ് മരിച്ചത്.   കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. മൂവരും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. ബൈക്കും മിനിലോറിയും വലിയ വേഗത്തിലായിരുന്നു. മൂവരും തത്ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ അടൂര്‍ ജനറലാശുപത്രിയിലേക്ക് മാറ്റി.

ശബരിമല വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

പത്തനംതിട്ട: ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം. മകരവിളക്ക് തീര്‍ഥാടനത്തിനായി നടതുറന്നശേഷം വരുമാനമായി ലഭിച്ചത് മുന്‍ വര്‍ഷത്തേക്കാള്‍ ഏഴ് കോടിയോളം രൂപ. ശബരിമലയിലെ വരുമാനത്തില്‍ ഏറ്റവുംകൂടുതല്‍ വര്‍ധനവുണ്ടായിരിക്കുന്നത് കാണിക്ക ഇനത്തിലാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള് ഒന്നരക്കോടിരൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ആദ്യത്തെ ആറുദിവസംമാത്രം ഒന്‍പതരക്കോടി രൂപ കാണിക്കയായി ലഭിച്ചു.   ഭക്തര്‍ കാണിക്കയായി ഇടുന്ന നോട്ടുകളും നാണയങ്ങളും വേര്‍തിരിച്ച് എണ്ണിതിട്ടപ്പെടുത്തിയശേഷം ബാങ്കിലേക്ക് Read More …

മകരവിളക്കിന് സര്‍വീസ് നടത്താന്‍ 1000 കെഎസ്ആര്‍ടിസി ബസുകള്‍

പത്തനംതിട്ട: ശബരിമല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് 1000 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. ബസുകളുടെ സര്‍വീസ് സുഗമമാക്കുന്നതിന് കോന്നി തഹസില്‍ദാരെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചു. കെഎസ്ആര്‍ടിസിയും പോലീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മകരവിളക്ക് ദിവസം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു.

ഇനി മുതല്‍ അയ്യപ്പ സ്വാമിയെ കുളിച്ച് തൊഴണമെങ്കില്‍ വയസ് തെളിയിക്കുന്ന രേഖയും ഹാജരാക്കണം

ശബരിമല: ഇനി മുതല്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ വയസ്സു തെളിയിക്കുന്ന രേഖ കൂടി കയ്യില്‍ കരുതണം. കുട്ടികളും അമ്മമാരും നിര്‍ബന്ധമായി ദര്‍ശനം നടത്തുവാന്‍ എത്തുമ്‌ബോള്‍ വിശ്വാസ്യ യോഗ്യമായ രേഖ ഹാജരാക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. പത്ത് വയസു മുതല്‍ 50 വയസു വരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയിള്‍ പ്രവേശിക്കുന്നതിന് അനുവാദമില്ല. എന്നിട്ടും നിരവധി സ്ത്രീകള്‍ ശബരിമലയില്‍ കയറുകയും പിടിക്കപ്പെടുകയും Read More …

മകരവിളക്ക്: മുന്നൊരുക്കങ്ങള്‍ 10ന് മുന്‍പായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

പത്തനംതിട്ട: ശബരിമലയിലെ മകരവിളക്ക് ഉത്സവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ജനുവരി 10ന് മുന്‍പായി പൂര്‍ത്തിയാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും കളക്ടറുടെ നിര്‍ദേശം. ജനുവരി 14ന് നടക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ കളക്ടര്‍ വിലയിരുത്തി. കരവിളക്ക് ദര്‍ശനത്തിനായി ജില്ലയില്‍ എട്ട് വ്യൂപോയിന്റുകളാണുള്ളത്. ഇവിടങ്ങളില്‍ കൂടുതലായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. ഇവിടെ Read More …