സംസ്ഥാനത്ത് 5000 കോടി രൂപയുടെ കുടിവെള്ള പദ്ധതി

പത്തനംതിട്ട: അയ്യായിരം കോടിയില്‍ അധികം രൂപയുടെ കുടിവെള്ള പദ്ധതികളാണ് ഒറ്റ സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. നെടുമ്പ്രം, നിരണം, കടപ്ര, പെരിങ്ങര എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള ശുദ്ധജല വിതരണ പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം വീയപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പത്ത് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ Read More …

ശബരിമല തീര്‍ഥാടകര്‍ക്കെന്ന പേരില്‍ ശ്രീവല്‍സം ഗ്രൂപ്പ് വ്യാപകമായി നിലം നികത്തിയതായി ആക്ഷേപം

ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാനെന്ന പേരില്‍ ആദായ നികുതി അന്വേഷണം നേരിടുന്ന ശ്രീവത്സം ?ഗ്രൂപ്പ് വ്യാപകമായി നിലം നികത്തിയതായി ആക്ഷേപം. പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ച് കുളനടയില്‍ നികത്തിയ സ്ഥലത്ത് ഹോട്ടല്‍ നിര്‍മിക്കാനും ശ്രമിച്ചു. ശബരിമല തീര്‍ഥാടകരുടെ വാഹനം പാര്‍ക്ക് ചെയ്യാനെന്ന പേരിലാണ് ഇവര്‍ നിലം നികത്താനുള്ള വഴി കണ്ടെത്തിയത്. പഞ്ചായത്തുമായി സഹകരിച്ച് രണ്ട് വര്‍ഷം തീര്‍ഥാടകര്‍ക്ക് വാഹനം പാര്‍ക്ക് Read More …

ഉദയന്റെയും ജലജയുടെയും മക്കള്‍ ഇനി ‘ധൈര്യമായി’ സ്‌കൂളില്‍ പോകും

പത്തനംതിട്ട:  കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍, അവര്‍ക്ക് വസ്ത്രങ്ങള്‍ വാങ്ങാന്‍, ഭക്ഷണം നല്‍കാന്‍ നിവൃത്തിയില്ലാതെ  മരവിച്ച മനസുമായി  കഴിഞ്ഞ കുടുംബത്തിന് സിപിഐ എം  ആശ്രയമായി.  മൂന്ന് കുട്ടികളും  അച്ഛനും അമ്മയുമടങ്ങിയ കുടുംബത്തെ കുന്നിട ലോക്കല്‍ കമ്മിറ്റി ദത്തെടുത്തു. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുന്നതിനാവശ്യമായ വസ്ത്രങ്ങള്‍, കുട, ചെരിപ്പ്, ബാഗ്,  കുടുംബത്തിനാവശ്യമായ ഭക്ഷണസാധനങ്ങള്‍ എന്നിവയെല്ലാം വീട്ടിലെത്തിച്ചു. ഏനാദിമംഗലം, മരങ്ങാട്, വേങ്ങവിള Read More …

നാടെങ്ങും അലയടിച്ച് വന്‍ പ്രതിഷേധം

പത്തനംതിട്ട:  സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ ഡല്‍ഹിയില്‍ എകെജി ഭവനില്‍ ആര്‍എസ്എസുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നാടെങ്ങും വന്‍ പ്രതിഷേധം. ആര്‍എസ്എസ് കാടത്തത്തിനെതിരെ സിപിഐ എം നേതൃത്വത്തില്‍ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ഇരവിപേരൂരില്‍ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപന്‍ ഉദ്ഘാടനം ചെയ്തു. പി സി സുരേഷ് കുമാര്‍ അധ്യക്ഷനായി. കെ കെ Read More …

താലികെട്ടിനു മുമ്പ് വധു മുങ്ങി പൊങ്ങിയത് കാമുകനൊപ്പം

പത്തനംതിട്ട:  വധു കല്യാണത്തിന്റെ തലേന്ന് മുങ്ങി കാമുകനുമായി പൊങ്ങുകയായിരുന്നു. ബന്ധുക്കളെയുംകൂട്ടി താലിചാര്‍ത്താനായി ചെറുക്കനെത്തിയപ്പോഴാണ് പെണ്ണിനെ കാണാനില്ലെന്ന് അറിയുന്നത്. പത്തനംതിട്ടയിലെ പുത്തന്‍ പീടികയിലായിരുന്നു ഞായറാഴ്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. എറണാകുളത്തു ജോലി ചെയ്തിരുന്ന പെണ്ണ് എറണാകുളം സ്വദേശിയുമായുള്ള യുവാവുമായി കല്യാണത്തിനു സമ്മതിച്ചു. വിവാഹത്തിനുള്ള ഒരുക്കളുമായി ശനിയാഴ്ച കടന്നുപോയി. എന്നാല്‍ കല്യാണദിവസം കഥമാറി. രാവിലെ പെണ്‍കുട്ടിയെ കാണാനില്ല. പരിഭ്രാന്തിയിലായ Read More …

ഉളനാട് പോളച്ചിറയുടെ സംരക്ഷണത്തിനായി നടത്തിയ മഴനടത്തം

പന്തളം:  ഉളനാട് പ്രദേശത്തെ നാട്ടുകാരൊന്നാകെ സ്‌കൂള്‍ വിദ്യാര്‍ഥികളോടൊപ്പം കൈകോര്‍ത്ത് നാട്ടിലെ പരമ്പരാഗത ജലസ്രോതസിനെ സംരക്ഷിക്കാന്‍ മഴനടത്തത്തിലൂടെ പരിസ്ഥിതി ദിനത്തില്‍ പ്രതിജ്ഞയെടുത്തു. പോളച്ചിറയെ നമുക്ക് കാലങ്ങളോളം സംരക്ഷിക്കാം ഒരമ്മയെപ്പോലെ… ജില്ലയിലെ വൃസ്തൃതമായ തണ്ണീര്‍ത്തടമെന്ന് പേരുകേട്ട പോളച്ചിറയെ സംരക്ഷിക്കാന്‍ പരിസ്ഥിതി ദിനത്തില്‍ ഒത്തുചേര്‍ന്നത് കുട്ടികളടക്കമുള്ള നാട്ടുകാരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ഒത്തുചേര്‍ന്നാണ്.   ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ നാഷണല്‍ Read More …

അടിച്ചുപൂസായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ ടെംപോ ഇടിച്ചിട്ടു

പത്തനംതിട്ട: വെള്ളിയാഴ്ച അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. ഡ്രൈവിംഗ് സീറ്റിനടിയില്‍ നിന്നും വാറ്റു ചാരായവും മോരും കണ്ടെടുത്തതോടെ ഡ്രൈവര്‍ക്കെതിരെ പോലീസ് ക്രിമിനല്‍ കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചു, ചാരായം കൈവശം വെച്ചു, അശ്രദ്ധമായി വാഹനമോടിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ കുളനട ഉള്ളന്നൂര്‍ മണ്ണടിയില്‍ ഗോപാലകൃഷ്ണപിള്ള(53)യ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ Read More …

തര്‍ക്കം പരിശോധിക്കാന്‍ അമിക്കസ് ക്യൂറി

പത്തനംതിട്ട : ശബരിമല കാനനപാതയില്‍ ബാരിക്കേഡുകളും കൈവരികളും സ്ഥാപിക്കുന്നതു വനംവകുപ്പ് തടഞ്ഞതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അമിക്കസ് ക്യൂറി മൂന്നാഴ് ചയ് ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. കാനനപാതയില്‍ ഭക്തജനങ്ങളുടെ സൗകര്യത്തിനു വേണ്ടിയാണ് കൈവരികളും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുള്ളത്. പ്രായമേറിയ തീര്‍ത്ഥാടകര്‍ക്ക് ഇതേറെ ഉപകാരപ്രദമാണെന്നും ഹര്‍ജിയില്‍ Read More …