പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 17കാരിയെ 30 കാരനുമായി വിവാഹം ചെയ്യിപ്പിക്കാന്‍ ശ്രമം, പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

അടൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ 17കാരിയെ 30 കാരനുമായി വിവാഹം ചെയ്യിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. അടൂര്‍ ഏനാത്ത് ആണ് സംഭവം. ഏനാത്ത് കന്നിമല സ്വദേശിയായ 17വയസ്സുകാരിയെ 30 വയസ്സുകാരനുമായി വിവാഹം ചെയ്യിപ്പിക്കാനുള്ള ശ്രമമാണ് പോലീസ് തടഞ്ഞത്. തിങ്കളാഴ്ച്ച ഗുരുവായൂരില്‍ വെച്ച്‌ രഹസ്യമായി വിവാഹം നടത്താനായിരുന്നു വീട്ടുകാരുടെ തീരുമാനം. ഇതിനായി ഹോട്ടല്‍ Read More …

ചെങ്ങന്നൂരില്‍ നിസഹകരണം തുടരും -തുഷാര്‍ വെള്ളാപ്പള്ളി

ചേര്‍ത്തല: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് നിസഹകരണം തുടരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. രണ്ടാഴ്ചക്കുള്ളില്‍ പ്രശ്നങ്ങള്‍ തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല ആറാട്ടിന് എഴുന്നള്ളിച്ച ആന ഇടഞ്ഞോടി

പത്തനംതിട്ട: ശബരിമല ആറാട്ടിന് എഴുന്നള്ളിച്ച ആന ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആനയെ പിന്നീട് തളച്ചു. രാവിലെ ഒന്‍പതിനായിരുന്നു ആറാട്ടിനായി പമ്ബയിലേക്ക് പുറപ്പെട്ടത്. ആന ഇടഞ്ഞ സാഹചര്യത്തില്‍ ആനയെ ഒഴിവാക്കിയാണ് ആറാട്ടിന്‍റെ പൂജകള്‍ പൂര്‍ത്തിയാക്കിയത്. ഇന്നു രാത്രി എട്ടിന് അത്താഴപൂജയ്ക്കു ശേഷം പരിവാര ദേവതകള്‍ക്ക് ബലി സമര്‍പ്പണം നടത്തി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് ദേവനെ Read More …

സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റുകള്‍ പ്രചരിപ്പിച്ചു, പരാതിയുമായി ശോഭന ജോര്‍ജ്

ചെങ്ങന്നൂര്‍: സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ അശ്ലീല പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച്‌ മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ശോഭന ജോര്‍ജ് ഡി.ജി.പിക്ക് പരാതി നല്‍കി. ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്നതിന്റെ പേരിലാണ് തനിക്കെതിരെ സെെബര്‍ ആക്രമണമെന്ന് പരാതിയില്‍ പറയുന്നു. അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ശോഭന ജോര്‍ജ് കഴിഞ്ഞ ദിവസം എല്‍.ഡി.എഫ് വേദി പങ്കിട്ടത് ഏറെ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ Read More …

സിപിഐ എം പാര്‍ട്ടി ഓഫീസിനുനേരെ ആക്രമണം; ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പത്തനംതിട്ട: സിപിഐ എം കലഞ്ഞൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ ആര്‍എസ്‌എസ് ആക്രമണം. ഓഫീസിന്റെ പൂട്ട് പൊളിച്ചു അകത്ത് കടന്ന സംഘം ഫയലുകള്‍ നശിപ്പിക്കുകയും ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.

പത്തനംതിട്ടയില്‍ ഒരു വയസുകാരനെ അച്ഛന്‍ നിലത്തെറിഞ്ഞു ; പിന്നീട് ആത്മഹത്യശ്രമവും

പത്തനംതിട്ട : പത്തനംതിട്ടയില്‍ ഒരു വയസുകാരനെ അച്ഛന്‍ എടുത്തെറിഞ്ഞു. മൂഴിയാര്‍ ആദിവാസി കോളനിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിക്രമത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അച്ഛനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. കുട്ടിയെ നിലത്തേക്ക് എടുത്തെറിഞ്ഞ ശേഷം അച്ഛനും ആത്മഹത്യയ്ക്ക് Read More …

നാലര ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്ന്‌പേര്‍ പിടിയില്‍

പത്തനംതിട്ട: 4.5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്ന്‌പേര്‍ പൊലീസ് പിടിയില്‍. കുന്നിക്കോട് വിനീത്, നെല്ലിമുകള്‍ സുകു, പി കോശി എന്നിവരെയാണ് പത്തനംതിട്ട ഷാഡോ പൊലിസ് അറസ്റ്റ് ചെയ്തത്. അടൂരില്‍ നിന്ന് 15000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.

തുഷാര്‍ വെള്ളാപ്പള്ളിക്ക് ബി.ജെ.പി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ബി.ജെ.പി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി പി.എസ്.ശ്രീധരന്‍ പിള്ള. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വാര്‍ത്തയ്ക്ക് പിന്നില്‍ പി.കെ. കൃഷ്ണദാസ് ആണെന്ന് കരുതുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായ Read More …