പന്തളത്ത് ലൈഫിലൂടെ ഉയരുന്നത് 44 ഫ്‌ളാറ്റുകളുള്ള സമുച്ചയം

പത്തനംതിട്ട: ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിലെ മുടിയൂര്‍ക്കോണം മന്നത്തു കോളനിയില്‍ ഉയരുന്നത് 44 ഫ്‌ളാറ്റുകളുള്ള സമുച്ചയം. നഗരസഭ വക 72.5 സെന്റ് സ്ഥലത്താണ് സമുച്ചയം ഉയരുക. നാലു നിലകളിലായി 32, 12 ഫ്ളാറ്റുകള്‍ വീതം രണ്ടു ടവറുകളിലായാണ് 44 ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നത്. രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും Read More …

ഗവി യാത്ര സൂപ്പറാകും; റോഡ് നിര്‍മാണത്തിന് 9.27 കോടി

പത്തനംതിട്ട: ടൂറിസം കേന്ദ്രമായ ഗവിയിലേക്കുള്ള പ്രധാന പാതയായ പ്ലാപ്പള്ളി – കക്കി-വള്ളക്കടവ്(പി.കെ.വി)റോഡിന് 9.27 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. 96.05 കിലോമീറ്ററാണ് ഈ റോഡിന്റെ ദൂരം. ഇതില്‍ ഇനിയും നിര്‍മാണം പൂര്‍ത്തിയാകാനുള്ള 23.15 കിലോമീറ്ററിലെ ടാറിംഗ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കുന്നതിനാണ് തുക അനുവദിച്ചത്. പ്ലാപ്പള്ളി മുതല്‍ ഗവി വരെയുള്ള ഭാഗത്താണ് Read More …

പോപ്പുലര്‍ ഫിനാന്‍സിന് പിഴച്ചതെവിടെ?

കൊച്ചി: തെക്കന്‍ കേരളത്തിലെ പ്രമുഖ പണമിടപാടു സ്ഥാപനമായ പോപ്പുലര്‍ ഫിനാന്‍സ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത് പരമ്പരാഗത വ്യാപമേഖലയില്‍ നിന്നുള്ള വ്യതിചലനം മൂലമാണെന്ന് നിഗമനം. ഫൈനാന്‍സിംഗ് മേഖലയില്‍ പതിറ്റാണ്ടുകളുടെ വിജയ പാരമ്പര്യമുള്ള സ്ഥാപനത്തിന്റെ പണം മറ്റുമേഖലകളിലെ ബിസിനസിനായി ഉപയോഗിച്ചാണ് തകര്‍ച്ചക്ക് പ്രധാനകാരണമായി വിലയിരുത്തപ്പെടുന്നത്.നിക്ഷേപ തട്ടിപ്പു കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് എം.ഡി തോമസ് ഡാനിയല്‍, ഭാര്യ പ്രഭ തോമസ്, മക്കളായ Read More …

അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ പ്രതികള്‍ ആക്രമിച്ചു; ഒരു പോലീസുകാരന് വെട്ടേറ്റു, പ്രതികള്‍ വെട്ടിച്ച്‌ കടന്നു കളഞ്ഞു

തിരുവല്ല: അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ ആക്രമിച്ചു. ആക്രമണത്തില്‍ ഒരു പോലീസുകാരന് വെട്ടേറ്റു. തിരുവല്ല സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷിനാണ് പരിക്കേറ്റത്. വെട്ടേറ്റ് സന്തോഷിന്റെ ചുണ്ട് മുറിഞ്ഞു. സംഭവത്തിന് ശേഷം പോലീസുകാരെ വെട്ടിച്ച്‌ പ്രതികള്‍ കടന്നു കളഞ്ഞു. കവിയൂരില്‍ കഴിഞ്ഞ ദിവസം വീടുകയറി നടത്തിയ ആക്രമണ കേസിലെ പ്രതികളായ Read More …

കോവിഡ് 19: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്രവ പരിശോധന നടത്തി

പത്തനംതിട്ട: കോവിഡ് 19 പരിശോധനയില്‍ രോഗബാധ കണ്ടെത്തിയവരുമായി പ്രാഥമിക സമ്ബര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും സ്രവപരിശോധന നടത്തിയതായും, പോസിറ്റീവായവര്‍ക്ക് ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ ചികിത്സാ സൗകര്യം ഒരുക്കിയെന്നും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. എറണാകുളം കേരള പോലീസ് ഹൗസിംഗ് സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ എ ആര്‍ ക്യാമ്ബില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആന്റിബോഡി ടെസ്റ്റ് നടത്തി. ക്യാമ്ബില്‍ 132 പേര്‍ക്ക് Read More …

ടെലിവിഷന്‍ അവതാരക മീര അനില്‍ വിവാഹിതയായി

തിരുവനന്തപുരം: കോമഡി സ്റ്റാര്‍സ് ഉള്‍പ്പടെ നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെ തിളങ്ങിയ പ്രമുഖ അവതാരക മീര അനില്‍ വിവാഹിതയായി. തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ വച്ച് വരന്‍ വിഷ്ണു മീരക്ക് താലി ചാര്‍ത്തി. തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ വിഷ്ണു ബിസിനസുകാരനാണ്.കഴിഞ്ഞ ജനുവരിയിലാണ് വിവാഹ നിശ്ചയം നടന്നത്. ജുണ്‍ അഞ്ചിന് വിവാഹം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. കോവിഡിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ Read More …

പത്തനംതിട്ടയില്‍ കോവിഡ് രോഗി റോഡിലിറങ്ങി: ഓടിച്ചിട്ടു പിടികൂടി ആരോഗ്യപ്രവര്‍ത്തകരും പോലീസും

പത്തനംതിട്ട: റോഡിലിറങ്ങിയ കോവിഡ് രോഗിയെ ഓടിച്ചിട്ട് പിടികൂടി ആരോഗ്യപ്രവര്‍ത്തകര്‍. പത്തനംതിട്ട സെന്റ്പീറ്റേഴ്സ് ജങ്ഷനിലാണ് സംഭവം. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഇയാള്‍ ചാടിപ്പോയത്. പിടികൂടി കോഴഞ്ചേരിയിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഇയാള്‍ റോഡിലിറങ്ങിയ സമയം ഉണ്ടായിരുന്നവരെ കണ്ടെത്തുന്നത് പ്രയാസമാണ്. പ്രദേശം അണുവിമുക്തമാക്കുകയാണ്. മാസ്ക് ശരിയായി ധരിക്കാത്തത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടി. ദുബായില്‍ നിന്നെത്തിയതാണെന്നും വീട്ടില്‍ Read More …

കാട്ടാനയുടെ ആക്രമണത്തിനിരയായ ആദിവാസി കുടുംബങ്ങള്‍ക്ക് താങ്ങായി കുടുംബശ്രീ ജില്ലാ മിഷന്‍

പത്തനംതിട്ട: കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ വീടും ഭക്ഷ്യവസ്തുക്കളും നഷ്ടപ്പെട്ട തനുവിനും കുടുംബത്തിനും താങ്ങായി കുടുംബശ്രീ ജില്ലാമിഷന്‍. കഴിഞ്ഞദിവസം രാത്രിയിലാണ് തനുവിന്റെയും കുടുംബത്തിന്റെയും ഷെഡ് കാട്ടാനക്കൂട്ടം ആക്രമിച്ചത്. ഷെഡില്‍ ഉണ്ടായിരുന്ന ഭക്ഷണസാധനങ്ങളും പാത്രങ്ങളും വസ്ത്രങ്ങളും ആനകള്‍ നശിപ്പിച്ചതിനെതുടര്‍ന്നാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ഭക്ഷ്യസാധനങ്ങളുമായെത്തിയത്. ഷെഡിനുള്ള ടാര്‍പാളിന്‍ പട്ടികവര്‍ഗ വികസന വകുപ്പ് നല്‍കിയിരുന്നു. നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഒരു Read More …