വീണാജോര്‍ജിനും രാജാജിക്കും വോട്ടുചെയ്യണമെന്ന് ഓര്‍ത്തഡോക്സ് സഭയുടെ വീഡിയോ ചട്ടലഘനമോ?​ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി

ഇടത് സ്ഥാനാര്‍ത്ഥികളായ വീണാ ജോര്‍ജിനും രാജാജി മാത്യു തോമസിനും വോട്ടുചെയ്യണമെന്ന ഓ‌ര്‍ത്തഡോക്സ് സഭയുടെ വീ‌ഡിയോ സന്ദേശത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി. ഇടതുസ്ഥാനാര്‍ത്ഥികള്‍ക്ക് ഓ‍ര്‍ത്തഡോക്സ് സഭ പരസ്യപിന്തുണ പ്രഖ്യാപിച്ച സംഭവത്തിലാണ് തിര‍ഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. പത്തനംതിട്ട , തൃശ്ശൂര്‍ ജില്ലാ കളക്ടര്‍മാരോടാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിശദീകരണം തേടിയത്. മതത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന Read More …

ശ​ബ​രി​മ​ല​യി​ല്‍ സ​ര്‍​ക്കാ​രി​നൊ​പ്പം നി​ന്ന​ത് അ​ക​ത്തു​പോ​കു​മെ​ന്ന് പേ​ടി​ച്ച്‌: വെ​ള്ളാ​പ്പ​ള്ളി

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നൊ​പ്പം നി​ന്ന​ത് കേ​സി​ല്‍​പ്പെ​ടാ​തി​രി​ക്കാ​നാ​ണെ​ന്ന് എ​സ്‌എ​ന്‍​ഡി​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. സ​മു​ദാ​യാം​ഗ​ങ്ങ​ളെ ക​രു​തി​യാ​ണ് ഈ ​നി​ല​പാ​ട് എ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ്‌എ​ന്‍​ഡി​പി വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ വി​ശ​ദീ​ക​ര​ണം.  ശ​ബ​രി​മ​ല പ്ര​തി​ഷേ​ധ​ത്തി​നൊ​പ്പം നി​ന്നാ​ല്‍ ഈ​ഴ​വ​ര്‍ അ​ക​ത്തു​പോ​കു​മാ​യി​രു​ന്നു. കെ. ​സു​രേ​ന്ദ്ര​ന്‍ ദി​വ​സ​ങ്ങ​ളോ​ളം ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ​ത് ഓ​ര്‍​ക്ക​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

കാട്ടാന ഭീഷണിയില്‍ കോന്നി നിവാസികള്‍

അടൂര്‍/കോന്നി: കാട്ടാന ഭീഷണിയില്‍ കോന്നി നിവാസികള്‍, കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുന്നത് ജില്ലയുടെ മലയോര പ്രദേശങ്ങളെ ഭീതിയിലാഴ്‌ത്തുന്നു. ജില്ലയുടെ മലയോര മേഖലകളായ കുളത്തുമണ്ണ്, തണ്ണിത്തോട്, സീതത്തോട് എന്നിവിടങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷം. അടുത്തിടയായി കുളത്തുമണ്ണില്‍ സ്ഥിരമായി കാട്ടാനക്കൂട്ടം ഇറങ്ങുന്ന സ്ഥിതിയാണ്. കൂടാതെ കുളത്തുമണ്‍ മഹാദേവര്‍ ക്ഷേത്രത്തിന് സമീപത്തായുള്ള കൈതക്കൃഷി സ്ഥലത്തിനടത്തുകൂടിയാണ് ഇവയെത്തുന്നത്. അഞ്ചാനകളുടെ കൂട്ടമാണ്‌ ഈ ഭാഗത്ത് Read More …

സുരേന്ദ്രന് നാലുലക്ഷം വോട്ടുകിട്ടും; കാഞ്ഞിരപ്പളളി, കോന്നി മണ്ഡലങ്ങളില്‍ മുന്നിലെത്തുമെന്ന് ആര്‍എസ്‌എസ് വിലയിരുത്തല്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മൂന്നര മുതല്‍ നാല്് ലക്ഷം വരെ വോട്ടുകള്‍ നേടിയേക്കുമെന്ന് ആര്‍എസ്‌എസ് വിലയിരുത്തല്‍.സ്വീകരണകേന്ദ്രങ്ങളിലെ വലിയ ജനപങ്കാളിത്തവും ഹിന്ദുഭൂരിപക്ഷ മേഖലകളില്‍ വോട്ടിംഗ് ശതമാനം ഉയര്‍ന്നതും വിജയസാധ്യതയായി കണക്കാക്കുന്നു. കാഞ്ഞിരപ്പളളി, കോന്നി, അടൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ മുന്നിലെത്തിയേക്കും. ആറന്മുളയില്‍ മൂന്നുമുന്നണികള്‍ക്കും ഏകദേശം തുല്യനിലയില്‍ വോട്ടുകള്‍ ലഭിക്കും. പി സി ജോര്‍ജിന്റെ പിന്തുണയുളള പൂഞ്ഞാറിലും Read More …

എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികളുടെ വിശ്വാസം യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ 6 മാസത്തിനകം വീണ്ടുമൊരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങും

പത്തനംതിട്ട: കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞു. പെട്ടിയിലായ വോട്ടുമായി ഒരുമാസം കാത്തിരിക്കണം. മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം വരുംവരെ കൂട്ടിക്കിഴക്കലുകളുമായി പാര്‍ട്ടികളെല്ലാം സജീവമാണ്. അതിനിടെ എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികളുടെ വിശ്വാസം ശരിയായാല്‍ ആറ് മാസത്തിനകം കേരളത്തിലെ പല മണ്ഡലങ്ങളിലും വീണ്ടും തെരഞ്ഞെടുപ്പ് വരും. ഇരുമുന്നണികളില്‍ നിന്നുമായി ഒമ്ബത് എംഎല്‍മാരാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. ഇവരെല്ലാം വിജയിക്കുമെന്ന Read More …

പോളിങ് സാമഗ്രികള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നത് വൈകിപ്പിച്ചതായി പരാതി

റാന്നി: റാന്നി മണ്ഡലത്തിലെ വോട്ടിങ് മെഷീനടക്കമുള്ള പോളിങ് സാമഗ്രികള്‍ റാന്നി സെന്റ് തോമസ് കോളേജില്‍നിന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നത് വൈകിപ്പിച്ചതായി പരാതി. സ്ഥലത്ത് ക്യാമ്ബ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരാണിത് സംബന്ധിച്ച്‌ ജില്ലാ പോലീസ് മേധാവിയെ അറിയിച്ചത്. ജില്ലാ പോലീസ് മേധാവി ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍, റാന്നി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറോട് നടപടികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ Read More …

പത്തനംതിട്ടയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു

അടൂര്‍ ഏനാത്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. ഏനാത്ത് സ്വദേശി കുരുമ്ബോലില്‍ നാസറിന്റെ മക്കളായ നാസിം, അജ്‌മല്‍ ഇവരുടെ ബന്ധു നിയാസ് എന്നിവരാണ് കല്ലടയാറ്റിലെ തെങ്ങാംപുഴയില്‍ മുങ്ങി മരിച്ചത്. മണ്ണടി തെങ്ങാംപുഴക്ക് സമീപമുള്ള കടവിലാണ് ഉച്ചയോടെ കുട്ടികള്‍ കുളിക്കാനായി ഇറങ്ങിയത്. ഒഴുക്കില്‍ പെട്ടത് കണ്ട് നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മുങ്ങിത്താഴുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലില്‍ Read More …

പത്തനംതിട്ടയിലെ വിജയത്തില്‍ നൂറ് ശതമാനം ആത്മവിശ്വാസം,​ പരാജയം ഉറപ്പായപ്പോള്‍ എതിരാളികള്‍ ആക്രമണത്തിന്റെ പാതയിലെത്തി: കെ.സുരേന്ദ്രന്‍

പത്തനംതിട്ട: പത്തനംതിട്ട നിയോജക മണ്ഡലത്തില്‍ തന്റെ വിജയത്തില്‍ നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പറഞ്ഞു. ഇടത്, വലത് മുന്നണികള്‍ പരാജയഭീതിയിലാണ്. അതുകൊണ്ടാണ് കൊട്ടിക്കലാശ ദിവസം തന്റെ പ്രചാരണ വാഹനം തടഞ്ഞതെന്ന് കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി തുടങ്ങി പലയിടത്തും സി.പി.എം പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞുവച്ചു. പരാജയം ഉറപ്പായപ്പോള്‍ എതിരാളികള്‍ അക്രമത്തിന്റെ വഴിയിലാണെന്നും Read More …