ശ​ബ​രി​മ​ല: യു​വ​തി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ശേ​ഖ​രി​ക്കി​ല്ല

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന യു​വ​തി​ക​ളു​ടെ വി​വ​രം ദേ​വ​സ്വം ബോ​ര്‍​ഡ് സ്വീ​ക​രി​ക്കി​ല്ലെ​ന്ന് ബോ​ര്‍​ഡം​ഗം കെ.​പി.​ശ​ങ്ക​ര്‍​ദാ​സ്. വി​വ​ര ശേ​ഖ​ര​ണം ബോ​ര്‍​ഡി​ന്‍റെ പ​ണി​യ​ല്ലെ​ന്നു പ​റ​ഞ്ഞ ശ​ങ്ക​ര്‍​ദാ​സ് അ​ത് പോ​ലീ​സി​ന്‍റെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും ജോ​ലി​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. ശ​ബ​രി​മ​ല​യി​ല്‍ 51 യു​വ​തി​ക​ള്‍ പ്ര​വേ​ശി​ച്ചെ​ന്ന് കാ​ട്ടി സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല പി​ഴ​വു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​ണ് ശ​ങ്ക​ര്‍​ദാ​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ശബരിമല കയറിയത് 51 യുവതികള്‍ ; ഏറെയും ആന്ധ്ര‌-തമിഴ‌്നാട് സ്വദേശികള്‍..പട്ടിക ഇവിടെ

മണ്ഡല–മകരവിളക്ക്‌ കാലത്ത് ശബരിമലയിലെത്തിയ 51 യുവതികളുടെ പേരും വിലാസവും തിരിച്ചറിയല്‍ രേഖകളും അടക്കമുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഈ പട്ടികയില്‍ കൂടുതല്‍ ആന്ധ്ര‌-തമിഴ‌്നാട് തെലങ്കാന സ്വദേശികളാണ് . 24 പേര്‍ തമിഴ്‌നാട്‌ സ്വദേശിനികളും 21 പേര്‍ ആന്ധ്ര യില്‍ നിന്നുള്ളവരും തെലങ്കാന(3), കര്‍ണാടക (1), ഗോവ(1), പോണ്ടിച്ചേരി(1) ഉള്‍പ്പെടെ 51 പേരാണ്‌ പട്ടികയിലുള്ളത്‌. Read More …

പത്തനംതിട്ടയില്‍ മത്സരിക്കാന്‍ മോദിയെ വെല്ലുവിളിച്ച്‌ കോടിയേരി

പത്തനംതിട്ടയില്‍ മത്സരിക്കാന്‍ മോദിയെ വെല്ലുവിളിച്ച്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന വീമ്ബു പറഞ്ഞ മോദി അതിനു തയ്യാറാവുകയാണ് വേണ്ടതെന്നും കോടിയേരി വിശദമാക്കി. ദേശാഭിമാനിയിലെ നേര്‍വഴി പംക്തിയിലാണ് കോടിയേരിയുടെ വെല്ലുവിളി. ലേഖനത്തിന്റെ പൂര്‍ണ്ണരൂപം: ശബരിമല സ്ത്രീപ്രവേശനം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിഷയമാക്കാന്‍ ബിജെപിയും മോഡി സര്‍ക്കാരും ഗൂഢമായി തീരുമാനിച്ചതിന്റെ പരസ്യപ്രഖ്യാപനമാണ് പ്രധാനമന്ത്രി Read More …

അയ്യപ്പന് വേണ്ടി പോരാട്ടം തുടരും: പ്രതികരണവുമായി രേഷ്മ നിഷാന്തിന്റെ ഭര്‍ത്താവ്

ശബരിമല ദര്‍ശനത്തിനായെത്തി പ്രതിഷേധം കാരണം മടങ്ങിപ്പോകേണ്ടി സംഭവത്തില്‍ പ്രതികരണവുമായി രേഷ്മ നിഷാന്തിന്റെ ഭര്‍ത്താവ് രംഗത്ത്. ശബരിമലയില്‍ ദര്‍ശനത്തിനായെത്തിയ രേഷ്മ നിഷാന്തിനെയും ഷാനില സജേഷിനെയും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധം കാരണമാണ് തിരിച്ചിറക്കിയത്. യുവതികളെ നീലിമലയില്‍ പുലര്‍ച്ചെ നാലരയോടെയാണ് തടഞ്ഞത്. ശബരിമല ദര്‍ശനത്തിന് സുരക്ഷ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് യുവതികള്‍ എത്തിയതെന്നാണ് വിവരം. എന്നാല്‍ സംഭവത്തില്‍ രേഷ്മയുടെ ഭര്‍ത്താവ് നിഷാന്ത് Read More …

ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് തീരുമാനമായി

പത്തനംതിട്ട: യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ അവസാനിപ്പിച്ചു. നിരോധനാജ്ഞ നീട്ടേണ്ടെന്ന് ജില്ലാ ഭരണകൂടവും പൊലീസും തീരുമാനിച്ചു. അടിയന്തിര സാഹചര്യം ഉണ്ടെങ്കില്‍ മാത്രം ഇനി നിരോധനാജ്ഞ മതിയെന്നാണ് തീരുമാനം. ഇപ്പോള്‍ ശബരിമലയില്‍ വിന്യസിച്ചിരിക്കുന്ന പൊലീസുകാരില്‍ ഒരു വിഭാഗത്തെ വെള്ളിയാഴ്ച പിന്‍വലിക്കും.

ശബരിമലയിലെ പൊലീസ് നടപടികള്‍ക്ക് പന്തളത്ത് പ്രായ്ശ്ചിത്തം

പന്തളം:  ശബരിമലയിലെ പോലീസ് നടപടികള്‍ക്ക് പ്രായ്ശ്ചിത്തം നടത്തി. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലായിരുന്നു പ്രായശ്ചിത്വ ചടങ്ങുകള്‍. ശബരിമലയിലെ പൊലീസ് നടപടികള്‍ക്ക് പ്രായ്ശ്ചിത്തമായി സംഘടിപ്പിച്ച പരിപാടി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എ.ഡി.ജി.പി ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മയും മുന്‍ പൊലീസുകാരടക്കം മുപ്പതോളം പേരും പങ്കെടുത്തു. Read More …

ശബരിമല നിരീക്ഷണ സമിതി ഇന്ന് സന്നിധാനത്തെത്തി മകരവിളക്ക് സൗകര്യങ്ങള്‍ വിലയിരുത്തും

പത്തനംതിട്ട: ശബരിമല നിരീക്ഷണ സമിതി ഇന്ന് സന്നിധാനത്തെത്തി മകരവിളക്കിനോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളും സുരക്ഷാ സന്നാഹങ്ങളും വിലയിരുത്തും. ജസ്റ്റിസ് സിരിജഗന്‍, ജസ്റ്റിസ് പിആര്‍ രാമന്‍. ഡിജിപി ഹേമചന്ദ്രന്‍ എന്നിവരാണ് സൗകര്യങ്ങള്‍ വിലയിരുത്തുക. വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ഒരു അവലോകന യോഗവും സന്നിധാനത്ത് വിളിച്ചേക്കുമാന്നാണ് സൂചന. ഇതിനിടയിലും തീര്‍ത്ഥാടകരുടെ വരവിലുണ്ടായ കുറവ് മാറ്റമില്ലാതെ തുടരുകയാണ്. ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി Read More …

വേഷപ്രച്ഛന്നയായി മഞ്ജുവിന്റെ ശബരിമല പ്രവേശനത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച, സര്‍ക്കാരിനെതിരെ പന്തളം കൊട്ടാരം

ശബരിമല: പ്രായം കൂടുതല്‍ തോന്നുന്ന തരത്തില്‍ മുടി നരപ്പിച്ച്‌ വേഷപ്രച്ഛന്നയായി കഴിഞ്ഞ ദിവസം യുവതി പതിനെട്ടാംപടി ചവിട്ടി അയ്യപ്പദര്‍ശനം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ പന്തളം കൊട്ടാരം ഹൈക്കോടതിയെ സമീപച്ചേക്കും. അഡ്വ.ബിന്ദു, കനകദുര്‍ഗ എന്നിവര്‍ക്ക് പിന്നാലെ കൊല്ലം ചാത്തന്നൂര്‍ സ്വദേശിയും കേരള ദളിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ എസ്.പി.മഞ്ജുവാണ് ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി Read More …