കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ജൂലൈ രണ്ട് മുതൽ നാല് വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരദേശ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. തെക്കൻ രാജസ്ഥാനും വടക്കൻ ഗുജറാത്തിനും മുകളിലായി ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിലെ അറിയിപ്പ് പ്രകാരം വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ മഞ്ഞ അലർട്ടാണ് നൽകിയിരിക്കുന്നത്.

ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

ഇന്നു നടന്ന കോർ കമ്മിറ്റിയിലാണ് വിമർശനം ഉയർന്നത്.ബിജെപിയിലെ മുരളീധര പക്ഷമാണ് വിമർശനം ഉയർത്തിയത്.നിലമ്പൂരിൽ വേണ്ടത്ര നിലയിലുള്ള പ്രകടനം കാഴ്ചവയ്ക്കാനായില്ല. ക്രൈസ്തവ വോട്ടുകൾ ലഭിച്ചില്ല. ക്രിസ്‌ത്യൻ നേതാക്കളെ കൂടുതൽ പരിഗണിച്ചു നടത്തിയ തിരഞ്ഞെടുപ്പ് തന്ത്രം പാളി. ഭൂരിപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്ക് പോയി. ഹിന്ദുത്വമാണ് പാർട്ടിയുടെ അടിസ്ഥാന ആശയം. അത് മറന്നു പോകരുതെന്നും ഒരു വിഭാഗം നേതാക്കൾ വ്യക്തമാക്കി. Read More …

രണ്ട് ആര്‍എസ്എസ് പ്രവർത്തകരാണ് രാജ്ഭവനിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്,താനല്ല ഗവർണറാണ് പ്രോട്ടോകോൾ ലംഘിച്ചതെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം:ഭാരതാംബയിൽ കത്തിലെ കുത്ത് തുടരുന്നു.ശിവൻകുട്ടിയുടെ ഇറങ്ങിപ്പോക്ക് കടുത്ത പ്രോട്ടോക്കോൾ ലംഘനമാണെന്ന ഗവർണ്ണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി തന്നെ രംഗത്തെത്തി.ഗവർണറാണ് പ്രോട്ടോകോൾ ലംഘിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭാരതാംബയെ വച്ചുകൊണ്ടുള്ള ഒരു പരിപാടിക്കുമില്ല രണ്ട് RSS പ്രവർത്തകരാണ് രാജ്ഭവനിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ആരോഗ്യമേഖലയിലെ ദയനീയമായ അവസ്ഥയാണെന്ന് കെ സി

അലംഭാവത്തിന്‍റെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രമായി സർക്കാർ മെഡിക്കൽ കോളേജുകൾ മാറിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. സർക്കാർ മെഡിക്കൽ കോളേജുകളിലെ സ്ഥലം മാറ്റത്തിൽ സുതാര്യതയില്ല, ഒഴിവുകൾ നികത്തുന്നില്ല. കേരളത്തിലെ ആരോഗ്യമേഖലയിലെ ദയനീയമായ അവസ്ഥയാണ് ഇത്. പൊതുജന ആരോഗ്യത്തെ സർക്കാർ തകർച്ചയിലേക്ക് നയിക്കുന്നുവെന്നും ഒരു ഡോക്ടർ ഗത്യന്തരമില്ലാതെയാണ് അത് പറഞ്ഞതെന്നും കെ സി വേണുഗോപാൽ Read More …

പോര് മുറുകുന്നു; ‘ഒരു മന്ത്രി എങ്ങനെ പെരുമാറുമോ അതേ സംഭവിച്ചിട്ടുള്ളൂ’, ഗവർണറുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ശിവൻ കുട്ടി തന്നോട് അനാദരവ് കാട്ടി എന്ന ഗവർണുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി. മന്ത്രി വി.ശിവൻകുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഗവർണർക്ക് മുഖ്യമന്ത്രി കത്തിലൂടെ മറുപടി നൽകിയത്. ഗവർണറോട് അനാദരവ് കാട്ടാൻ ഉദ്ദേശിച്ചല്ല മന്ത്രി ചടങ്ങിന് എത്തിയത്. ഭരണഘടനാ ബാഹ്യമായ കൊടിയും, ചിഹ്നവും ഔദ്യോഗിക പരിപാടിയിൽ കണ്ടാൽ ഒരു മന്ത്രി എങ്ങനെ പെരുമാറുമോ അതെ സംഭവിച്ചിട്ടുള്ളൂവെന്നും Read More …

ചില്ലറ വിപണിയിൽ 450രൂപ കടന്ന് വെളിച്ചെണ്ണ വില

ഒരു മാസത്തിനിടെ വെളിച്ചെണ്ണ വിലയിൽ കിലോയ്ക്ക് 100 രൂപയുടെ വർധനവാണ് ഉണ്ടായത്. കൊച്ചിയിലെ മൊത്ത വിപണിയിൽ ഇന്നലെ വെളിച്ചെണ്ണ വില ക്വിൻ്റലിന് 38200 രൂപയെത്തി. തൃശ്ശൂർ വിപണിയിൽ ക്വിന്റലിന് 38800 രൂപയായിരുന്നു വില. കൊപ്രാക്ഷാമം തുടർന്നാൽ ഓണക്കാലമെത്തുമ്പോൾ വെളിച്ചെണ്ണ വില 500 എത്താനും സാധ്യതയുണ്ട്. കേരളത്തിലേക്ക് പ്രധാനമായും തേങ്ങയും കൊപ്രയും എത്തുന്ന തമിഴ്‌നാട്ടിൽ ഉണ്ടായ ക്ഷാമമാണ് Read More …

KSRTC Student Concession Card: സ്റ്റുഡന്റ് കണ്‍സെഷന്‍ സ്മാര്‍ട്ട് കാര്‍ഡ് വരുന്നു; 109 രൂപയ്ക്ക് വര്‍ഷം മുഴുവന്‍ യാത്ര.

വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്ന നടപടി ക്രമങ്ങളില്‍ കെഎസ്‌ആര്‍ടിസി മാറ്റത്തിനൊരുങ്ങുന്നതായി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍.കുട്ടികള്‍ക്ക് ഇനി മുതല്‍ കണ്‍സെഷന് വേണ്ടി സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. 20 ദിവസത്തിനുള്ളില്‍ സ്മാര്‍ട്ട് കാര്‍ഡ് അവതരിപ്പിക്കാനാണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 109 Read More …

കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വീണ്ടും വിവാദമാകുന്നു

കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വീണ്ടും വിവാദമാകുന്നു. ഭാരതാംബ വിവാദത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. താന്‍ ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ലെന്നും അതേസമയം തനിക്ക് തന്റേതായ വിശ്വാസങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എഫ്ഐ, കെഎസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഗവര്‍ണറുടെ പ്രസ്താവന.