ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം കുതിച്ചു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന വിലയിലെ കുതിപ്പ് ഇന്നും തുടര്‍ന്നതോടെ ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം കുതിച്ചു. 87000 രൂപ എന്ന ചരിത്ര നേട്ടത്തിലേക്കാണ് പവന്‍ വില എത്തിയത്. തിങ്കളാഴ്ച ആദ്യമായി പവന്‍ വില 85000 ത്തിലേക്കും ഇന്നലെ 86000 ത്തിലേക്കും സ്വര്‍ണ വില എത്തിയിരുന്നു. ഇതോടെ Read More …

ഇന്ന് വടക്കൻ കേരളത്തില്‍ അതിശക്ത മഴക്ക് സാധ്യത

ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതോടെ വടക്കൻ കേരളത്തില്‍ ഇന്ന് മഴ ഭീഷണി. ഇത് പ്രകാരം ഇന്ന് വടക്കൻ കേരളത്തിലെ 4 ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം Read More …

സംസ്ഥാനത്ത് ആയുർവേദ നേത്രരോഗ ചികിത്സയ്ക്ക് എല്ലാ ജില്ലകളിലും സംവിധാനം : മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആയുര്‍വേദ നേത്രരോഗ ചികിത്സയ്ക്ക് എല്ലാ ജില്ലകളിലും സംവിധാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 കോടി രൂപ ചെലവഴിച്ച് നിലവിലുള്ള നേത്ര ചികിത്സാ യൂണിറ്റുകളെ നവീകരിച്ചതിന് പുറമേ 6 ദൃഷ്ടി യൂണിറ്റുകള്‍ കൂടി ആരംഭിച്ചതോടെയാണ് എല്ലാ ജില്ലകളിലും ആയുര്‍വേദ നേത്രരോഗ ചികിത്സ സാധ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു. പത്താമത് ആയുര്‍വേദ ദിനാചരണത്തിന്റെ സംസ്ഥാനതല Read More …

എയിംസ് വിവാദത്തിൽ സുരേഷ് ഗോപിക്കെതിരെ സിപിഎം.

സുരേഷ് ഗോപിയുടേത് ഉടായിപ്പ് പണി എന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. സുരേഷ് ഗോപി പറയുന്നതിൽ യാതൊരു കഴമ്പുമില്ല. കേരളത്തിനെ കേന്ദ്രം ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്നും എയിംസ് വിഷയത്തിൽ കേന്ദ്രം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ആർ നാസർ വ്യക്തമാക്കി. കേരളത്തിൽ എവിടെ വന്നാലും സ്വാഗതാർഹമാണ്. എയിംസ് കേരളത്തിൽ കൊണ്ടുവരാനുള്ള വലിയ പരിശ്രമമാണ് സർക്കാരിന്റെ Read More …

സംസ്ഥാനത്ത് മഴ കനക്കും, ശനിയാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച ഓറ‍ഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ Read More …

ആധാർ ഇല്ലാത്ത കുട്ടികൾക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകവും ഇല്ല -മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽ ആറാം പ്രവൃത്തി ദിവസത്തിനകം ആധാർ നമ്പർ ലഭ്യമാക്കാത്തവർക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകങ്ങളും ലഭ്യമാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുറുക്കോളി മൊയ്തീന്‍റെ നിയമസഭ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഈ അധ്യയന വർഷം 57,130 വിദ്യാർഥികൾക്ക് ആറാം പ്രവൃത്തി ദിവസം യു.ഐ.ഡി നമ്പർ ലഭിച്ചിരുന്നില്ല. പാഠപുസ്തക Read More …

ആഗോള അയ്യപ്പസം ഗമത്തിൽ മുഖ്യമന്ത്രി സംസാരിച്ചത് കപടഭക്തനെപ്പോലെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പിണറായിയുടേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കപടഭക്തിയാണ്. പിണറായി സർക്കാർ എന്താണ് ചെയ്‌തതെന്ന് ഭക്തർക്ക് അറിയാം. സംഗമം ദേവസ്വം പ്രസിഡൻ്റിന്റേതാണെന്നാണ് പറച്ചിൽ. എന്നാൽ പ്രചാരണ ബോർഡിൽ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുമാണെന്ന് സതീശൻ വിമർശിച്ചു. തെരഞ്ഞെടുപ്പിന്റെ സമയത്ത് ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി ഇതുവരെ ഒന്നും ചെയ്യാതെ ഇപ്പോൾ മാസ്റ്റർ പ്ലാനുമായി ഇറങ്ങിയിരിക്കുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.

പോലീസിൽ പുഴുക്കുത്തുകൾ ഉണ്ട്: എം വി ജയരാജൻ

പോലീസിൽ ചില പുഴുക്കുത്തുകൾ അന്നും ഇന്നും ഉണ്ട്. തെറ്റ് ചെയ്ത പോലീസുകാരെ സംരക്ഷിക്കുകയല്ല ഇടത് സർക്കാർ നയം. തെറ്റിന്റെ ലഘുഗുരുത്വം പരിശോധിച്ച് നടപടി എടുക്കും. തെറ്റുകാർക്കെതിരായ നടപടി വൈകിയിട്ടില്ല. പരാതികളിൽ അന്വേഷണം നടത്തിയ ശേഷം നടപടി ഉണ്ടാകും.ഗുരുതര പ്രതിസന്ധിയിൽ അകപ്പെട്ട കോൺഗ്രസ് രക്ഷപ്പെടാനാണ് സർക്കാരിനെതിരെ തിരിയുന്നതെന്നും എം വി ജയരാജൻ.