ഭക്ഷ്യ പൊതുവിതരണ വകുപ്പും സപ്ലൈകോയും മാര്‍ക്കറ്റില്‍ നടത്തിയ കാര്യക്ഷമമായ ഇടപെടല്‍ ഫലം കാണുന്നതായി മന്ത്രി ജി ആർ അനിൽ

വിപണി ഇടപെടലുകളിലൂടെ ഓണത്തിന് മുമ്പ് തന്നെ വെളിച്ചെണ്ണയും അരിയും അടക്കമുള്ള അവശ്യസാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം നിയന്ത്രിക്കാനായതായും മന്ത്രി അറിയിച്ചു. ജൂലൈ മാസത്തില്‍ 168 കോടി രൂപയുടെ വിറ്റു വരവാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്. ആഗസ്റ്റ് 15വരെ 19ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോ വില്പനശാലകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ ഓണത്തിന് 300 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. വെളിച്ചെണ്ണ വിലവര്‍ധനയില്‍ സപ്ലൈകോ Read More …

കത്ത് വിവാദം: വെറുക്കപ്പെട്ടവരുമായാണ് സി പി എമ്മിന് ചങ്ങാത്തമെന്ന് കെ മുരളീധരൻ

വി എസിന്റെ അഭാവം സി പി എം എന്തും ചെയ്യാനുള്ള ലൈസൻസ് ആക്കിയിരിക്കുകയാണ്. ആരോപണങ്ങളെ അവഗണിക്കാനാണ് നീക്കമെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ സി പി എമ്മിന്റെ തൊലി പൊളിക്കുമെന്നും കെ മുരളീധരൻ. പാർട്ടി പുനഃസംഘടനക്കല്ല, തദ്ദേശ തെരഞ്ഞെടുപ്പിനാണ് പ്രാധാന്യം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മറ്റു തീരുമാനങ്ങൾ ഉണ്ടാകൂ എന്നും മുരളീധരൻ.

കേരള പഞ്ചായത്ത് രാജ് 2025 ചട്ടം നിലവിൽ വന്നു, സംരംഭക മേഖലയിലെ കാതലായ മാറ്റമാണ് പുതിയ സംരംഭക ലൈസൻസ് ചട്ടം – മന്ത്രി എം ബി രാജേഷ്.

കേരളത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ സംരംഭക മേഖലയിൽ കാതലായ മാറ്റത്തിന് തുടക്കം കുറിച്ച് കേരള പഞ്ചായത്ത് രാജ് 2025 ( സംരംഭങ്ങൾക്ക് ലൈസൻസ് നൽകൽ ) ചട്ടം നിലവിൽ വന്നതായി മന്ത്രി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 1996 ലെ കേരള പഞ്ചായത്ത് രാജ് ( ഫാക്ടറികൾക്കും വ്യാപാരികൾക്കും Read More …

കത്ത് വിവാദത്തില്‍ നിന്നും സി പി എം നേതാക്കള്‍ക്ക് ഒഴിഞ്ഞു മാറാനാകില്ല; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ചെന്നൈയില്‍ കമ്പനിയുണ്ടാക്കി വിദേശത്ത് നിന്നെത്തിയ പണം സി പി എം നേതാക്കളുടെ അക്കൗണ്ടിലേക്ക് കൈമാറിയെന്നത് ഗുരുതര ആരോപണമാണ്. ഹവാലയും റിവേഴ്‌സ് ഹവാലയും ഉള്‍പ്പെടെയുള്ള സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണം. ഡിജിറ്റില്‍ വി സി നിയമനത്തില്‍ സുപ്രീം കോടതി ഇടപെട്ടത് സംസ്ഥാനത്തിന്റെ അധികാരത്തില്‍. വിധിയുടെ നിയമപരമായ വശങ്ങള്‍ ഉള്‍ക്കൊള്ളാനാകാത്തതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

താനുയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍ എന്ന് രമേശ് ചെന്നിത്തല.

ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് സിപിഎം പോളിറ്റ് ബ്യൂറോയ്ക്കും ഡി ജി പിക്കും നല്‍കിയ പരാതിയില്‍ പറയുന്ന വസ്തുതകള്‍ പുറത്തു വന്നതോടെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരിക്കെ താന്‍ പുറത്തു കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളും ശരിവെയ്ക്കപ്പെട്ടിരിക്കുകയാണെന്നും പിണറായി സര്‍ക്കാര്‍ കമ്മിഷന്‍ സര്‍ക്കാരാണെന്നു തെളിഞ്ഞിരിക്കുകയാണെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല Read More …

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തെന്ന് പരാതി, ‘സെർവർ ഡാറ്റാ ബേസ് ഹാക്ക് ചെയ്തു’, സൈബർ പൊലീസ് കേസെടുത്തു

തിരുവനന്തപുരം ⚫ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ ഹാക്ക് ചെയ്തതായി പരാതി. സെർവർ ഡേറ്റാ ബേസ് ഹാക്ക് ചെയ്തുവെന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. രണ്ട് മാസങ്ങള്‍ മുന്‍പ് ജൂൺ 13ാം തിയതിയാണ് പൊലീസിൽ പരാതി നൽകിയതെന്നാണ് എഫ് ഐ ആർ രേഖകളിൽ നിന്നും വ്യക്തമാകുന്നത്. ക്ഷേത്രത്തിലെ കപ്യൂട്ടർ Read More …

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴക്കുള്ള സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

ഇന്ന് രണ്ട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 3 ജില്ലകളില്‍ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 2 ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമായി നിലനിർത്തുന്നത്. ഇത് കാരണം കൊങ്കണ്‍ മുതല്‍ വടക്കൻ കേരള തീരം വരെ അറബിക്കടലില്‍ Read More …

പീഡനകേസിൽ റാപ്പർ വേടനായി ലുക്ക് ഔട്ട് സർക്കുലർ

വിദേശത്തേയ്ക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് സർക്കുലർ. വേടനായി ലുക്ക് ഔട്ട് സർക്കുലർ. കേസ് രജിസ്റ്റർ ചെയ്തത് രണ്ടാഴ്ച‌ പിന്നിട്ടിട്ടും വേടനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി വേടൻ ഹൈക്കോടതിയിൽ സമീപിച്ചിരുന്നു. വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 18നാണ് കോടതി പരിഗണിക്കുക. വേടനായി പോലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വേടൻ വിദേശത്തേക്ക് കടന്നാൽ Read More …