റെക്കോർഡ് നേട്ടവുമായി കൺസ്യൂമർ ഫെഡ്

ഓണ വിപണിയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടവുമായി കൺസ്യൂമർ ഫെഡ്. കൺസ്യൂമർഫെഡ് നേരിട്ട് നടത്തിയ ഓണ വിപണിയിലൂടെ 187 കോടി രൂപയുടേയും, കൺസ്യൂമർഫെഡിന്റെ സഹകരണ മേഖലയിലെ സൂപ്പർ മാർക്കറ്റുകളിലെ ഓണ വിപണിയിലൂടെ 125 കോടി രൂപയുടേയും വില്പന നേട്ടമാണ് കൈവരിച്ചത്.

ഓണാഘോഷ സമാപന ഘോഷയാത്ര: ഗവർണറെ ക്ഷണിച്ചെന്ന് വി. ശിവൻകുട്ടി

സംസ്ഥാന സർക്കാരിന്റെ ഓണാഘോഷങ്ങളുടെ സമാപന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് ക്ഷണം നൽകിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഗവർണറെ ഇത്തവണ ക്ഷണിച്ചിട്ടില്ലെന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും മന്ത്രി പറഞ്ഞു. ഗവർണറെ നേരിട്ട് ക്ഷണിക്കുന്നതിനായി അദ്ദേഹത്തിന്റെ സമയം തേടിയിട്ടുണ്ട്. സെപ്റ്റംബർ രണ്ടിന് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

ഞായറാഴ്ചയും റേഷൻകടകൾ തുറന്നു പ്രവർത്തിക്കും

നാളെ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. അന്നേദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകുന്നതാണ്. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തെ റേഷൻ ഇനിയും വാങ്ങാത്തവർ 31.08.2025ന് മുമ്പു തന്നെ വാങ്ങേണ്ടതാണ്. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് 01.09.2025 തിങ്കളാഴ്ച റേഷൻകടകൾക്ക് അവധിയായിരിക്കും. 02.09.2025 Read More …

5 ദിവസം, സപ്ലൈകോയ്ക്ക് 73 കോടി വിറ്റുവരവ്

ഓണത്തോനുബന്ധിച്ചുള്ള ജില്ലാ ഫെയറുകൾ ആരംഭിച്ച ഓഗസ്റ്റ് 25 മുതൽ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവ്. ഇതിൽ ജില്ലാ ഫെയറുകളിൽ നിന്നും മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയിൽ അധികമാണ്. ഈ ദിവസങ്ങളില്‍ 10 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചത്. ഓഗസ്റ്റ് മാസത്തില്‍ 29 വരെ ആകെ 270 കോടി Read More …

നികുതി 40 ശതമാനത്തിലേക്ക് , ലോട്ടറിയിലും കൈവയ്ക്കുന്നു

കടമെടുപ്പും നികുതി വിഹിതവും കുറച്ച്‌ കേരളത്തെ സാമ്ബത്തിക പ്രതിസന്ധിയിലാക്കിയതിനു പിന്നാലെ ലോട്ടറി വരുമാനത്തിലും കൈവയ്‌ക്കുന്ന നിലയിലേക്ക് നീങ്ങുകയാണ് കേന്ദ്രം.ജി.എസ്.ടി വന്നപ്പോള്‍ 12 ശതമാനമായിരുന്നു ലോട്ടറി നികുതി. 2020ല്‍ 28ശതമാനമാക്കി. ഇതോടെ ടിക്കറ്റ് വില 30രൂപയില്‍ നിന്ന് 40ലേക്കും പിന്നീട് 50ലേക്കും ഉയർന്നു. ടിക്കറ്റ് വില്പനയെയും അത് ബാധിച്ചു. ഇതിനു പിന്നാലെയാണ് ലോട്ടറിയുടെ ജി.എസ്.ടി 40% ആക്കാനുള്ള Read More …

ലൈംഗിക ചൂഷണ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കേസെടുത്തു.

സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി ക്രൈംബ്രാഞ്ചാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്.സംസ്ഥാന പോലീസ് മേധാവി കേസെടുക്കാൻ നിർദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് രജിസ്റ്റർ കയായിരുന്നു. ആരോപണങ്ങളും വെളിപ്പെടുത്തലുകളും രാഹുലിനെതിരെ ഉണ്ടായിരുന്നെങ്കിലും സ്ത്രീകൾ നേരിട്ട് പോലീസിൽ ഇതുവരെ പരാതി നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ കേസെടുക്കുന്നതിൽ പോലീസ് നിയമോപദേശം തേടിയിരുന്നു. നിർബന്ധിത ഗർഭച്ഛിദ്രം നടത്താൻ സമ്മർദംചെലുത്തിയെന്ന് Read More …

ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.

ഇത് ഇനി സബ്ജക്ട് കമ്മിറ്റിയിൽ കൂടി പോകേണ്ടതുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ പ്രകടന പത്രികയിലെ എൽഡിഎഫിന്റെ പ്രധാന വാഗ്‌ദാനമായിരുന്നു ഇത്.പതിവ് ലഭിച്ച ഭൂമിയുടെ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനും പതിച്ച് നൽകിയ ആവശ്യങ്ങൾക്കല്ലാതെ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകുന്നതിനും ഭേദഗതി സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തികച്ചും ജനാധിപത്യപരമായാണ് Read More …

ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു; മഴ ശക്തമാകും

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നു. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ Read More …