ചൂടു കൂടിയ സമയത്തുള്ള ബിയര്‍ ഉപഭോഗം നിര്‍ജലീകരണത്തിനു കാരണമാകും

തിരുവനന്തപുരം: വേനല്‍ ശക്‌തമായതോടെ സംസ്‌ഥാനത്ത്‌ ബിയര്‍ വില്‍പ്പനയും റെക്കോഡിലേക്ക്‌്. കൊടും ചൂടില്‍നിന്ന്‌ രക്ഷനേടാനായി ബിയര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കുന്നുവെന്നാണ്‌ കണക്കുകള്‍ നല്‍കുന്ന സൂചന. പ്രതിദിനം പതിനായിരം കെയ്‌സിന്റെ വരെ അധികവില്‍പ്പന നടക്കുന്നുവെന്നാണ്‌ ബെവ്‌കോയില്‍ നിന്ന്‌ ലഭിക്കുന്ന വിവരം. ഇതിന്‌ പുറമെ ബെവ്‌കോ വഴിയല്ലാതെ വില്‍ക്കുന്ന വിദേശത്തുനിന്നു വരുന്നവ ഉള്‍പ്പെടെയുള്ള ലഘു ബിവ്‌റേജസുകളുടെ വില്‍പ്പനയും കൂടിയിട്ടുണ്ട്‌. Read More …

വില്‍പന യോഗ്യമല്ലാത്ത കുപ്പിവെള്ളം വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി ഇന്നുമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കുപ്പിവെള്ളത്തിന്റെ പരിശോധനകള്‍ നടത്തും. എല്ലാ ജില്ലകളിലും പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് പരിശോധനകള്‍ നടത്തുന്നത്. അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. വേനല്‍ക്കാലത്ത് ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാലാണ് Read More …

ഗോവിന്ദന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കിയെന്നു കെ. സുധാകരന്‍

തിരുവന്നതപുരം: സ്വപ്‌ന സുരേഷിനെതിരേ ആയിരംവട്ടം മാനനഷ്ടക്കേസ് കൊടുക്കുമെന്നു വെല്ലുവിളിച്ച സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. മുഖ്യമന്ത്രിയുടെ തിട്ടൂരത്തിന്റെ അടിസ്ഥാനത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ഗോവിന്ദനെ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രിയുടെ പിന്നിലൊളിച്ചു. ആയിരംവട്ടം വേണ്ട, ഒരുവട്ടമെങ്കിലും മുഖ്യമന്ത്രിയെക്കൊണ്ട് മാനനഷ്ടക്കേസ് കൊടുപ്പിക്കാമോ എന്ന് പാര്‍ട്ടി സെക്രട്ടറിയെ വീണ്ടും വെല്ലുവിളിച്ചു. ഒരു Read More …

‘മന്ത്രി റിയാസിന്റെ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ 100 രൂപ പിഴ’; കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി പഞ്ചായത്തംഗം

തിരുവനന്തപുരം: മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ എത്തിയില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ്. ആനാട് പഞ്ചായത്ത് സിപിഐ വാര്‍ഡ് മെമ്ബര്‍ എഎസ് ഷീജ ആണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. പരിപാടിയില്‍ പങ്കെടുക്കാത്തവരില്‍ നിന്ന് 100 രൂപ ഈടാക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള ഷീജയുടെ ശബ്ദസന്ദേശം പുറത്തായി. മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന പഴകുറ്റി പാലം ഉദ്ഘാടനം പരിപാടിയിലേക്കാണ് എല്ലാവരോടും Read More …

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ചോദ്യശേഖരം

തിരുവനന്തപുരം: സംസ്‌ഥാന വിദ്യാഭ്യാസ പരിശീലന സമിതി (എസ്‌.സി.ഇ.ആര്‍.ടി) യുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ചോദ്യശേഖരം തയാറായി. ഹയര്‍ സെക്കന്‍ഡറിയിലെ വിവിധ വിഷയങ്ങളിലുള്ള സാമ്ബിള്‍ ചോദ്യങ്ങള്‍ലഭ്യമാകുന്ന വെബ്‌ സൈറ്റ്‌ (www.questionpool.scert.kerala.gov.in) പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ്‌ മന്ത്രി വി. ശിവന്‍കുട്ടി ഉദ്‌ഘാടനം ചെയ്‌തു.എട്ടിനു സംസ്‌ഥാനമൊട്ടാകെ നടന്ന ഹയര്‍ സെക്കന്‍ഡറി ക്ലസ്‌റ്റര്‍ തല പരിശീലന ശില്‍പശാലയിലൂടെ തയാറാക്കിയ മാതൃകാചോദ്യങ്ങളാണ്‌ Read More …

യാഥാര്‍ഥ്യം മറച്ചുവച്ച്‌ വേട്ടയാടുന്നു , വാടക നല്‍കാന്‍ ഉപയോഗിച്ചത് അച്ഛന്റെയും അമ്മയുടെയും പെന്‍ഷന്‍ തുക : ചിന്ത ജെറോം

അമ്മയുടെ ചികിത്സയ്ക്കും താമസിച്ചുവന്ന വീട് പുതുക്കിപ്പണിയുന്നതിനും വേണ്ടിയാണ് കൊല്ലത്തെ സ്വകാര്യ ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റില്‍ താല്‍ക്കാലികമായി താമസിക്കേണ്ടിവന്നതെന്ന് യുവജന കമീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം പറഞ്ഞു. മരിച്ചുപോയ അച്ഛന്റെ പേരിലുള്ള കുടുംബ പെന്‍ഷനും അധ്യാപികയായിരുന്ന അമ്മയുടെ പെന്‍ഷനുമാണ് വാടക നല്‍കാന്‍ ഉപയോഗിച്ചതെന്നും കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് അവര്‍ വ്യക്തമാക്കി. കോവിഡ് കാലത്ത് അമ്മയ്ക്ക് ശാരീരികമായ ചില പ്രയാസങ്ങളുണ്ടായി. കൊല്ലത്തെ Read More …

ഇന്ധന സെസ് കെഎസ്ആർടിസിയുടെ ചെലവ് കൂട്ടും, വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്; ആന്റണി രാജു

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച അധിക ഇന്ധന സെസ് കെഎസ്ആർടിസിയുടെ ചെലവ് കൂട്ടുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വിഷയം ധനകാര്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ധന നികുതിയിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിക്ക് അധിക തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും കോർപ്പറേഷന്റെ നിലനിൽപ്പ് അപകടത്തിലാക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. നിയമസഭ തീരാൻ ഇനിയും Read More …

മുഴുവന്‍ സ്വകാര്യ ദീര്‍ഘദൂര സര്‍വിസുകളും ഈ മാസം കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കും

സ്വകാര്യ ദീര്‍ഘദൂര സൂപ്പര്‍ക്ലാസ് ബസുകള്‍ അതിവേഗത്തില്‍ ഏറ്റെടുത്ത് കെ.എസ്.ആര്‍.ടി.സി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍നിന്ന് കാസര്‍കോട്ടെ മലയോര കുടിയേറ്റ മേഖലകളിലേക്ക് ഉണ്ടായിരുന്ന 14 ദീര്‍ഘദൂര സ്വകാര്യ ബസുകളും കഴിഞ്ഞ ഒരാഴ്ചക്കിടെ ഏറ്റെടുത്തു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2013-14 കാലഘട്ടത്തില്‍ യു.ഡി.എഫ് സര്‍ക്കാറാണ് സ്വകാര്യ സൂപ്പര്‍ക്ലാസ് സര്‍വിസുകള്‍ ഏറ്റെടുത്തത്. എന്നാല്‍, മിക്ക സര്‍വിസുകളും നിലനിര്‍ത്താന്‍ സ്വകാര്യ ബസ് Read More …