ഓണാഘോഷം; ‘വാഹനങ്ങളില്‍ അഭ്യാസം വേണ്ട’; കര്‍ശന നടപടി

കല്‍പ്പറ്റ: ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പൊതുനിരത്തുകളിലോ വാഹനങ്ങളില്‍ രൂപം മാറ്റം വരുത്തി ഉപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. രൂപമാറ്റം വരുത്തുന്നതിന് പുറമേ അമിത ശബ്ദ വെളിച്ച സംവിധാനങ്ങള്‍ ഘടിപ്പിച്ചോ, വാഹന നിയമങ്ങള്‍, ചട്ടങ്ങള്‍, റോഡ് റെഗുലേഷനുകള്‍ എന്നിവയ്ക്ക് വിരുദ്ധമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത് നിരോധിച്ചതായും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. വിദ്യാഭ്യാസ Read More …

സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ജീപ്പില്‍ അപകടകരമായ രീതിയില്‍ നിര്‍ത്തി; ജീപ്പ് കസ്റ്റഡിയില്‍

കല്പ്പറ്റ: വയനാട് അമ്ബലവയലില് സ്കൂള് വിദ്യാര്ഥിനികളെ ജീപ്പില് അതിസാഹസികമായി നിര്ത്തി കൊണ്ടുപോകുന്നതിന്റെ വീഡിയോ പുറത്തുവന്നു. വീഡിയോ സമൂഹമാധ്യമങ്ങളില് പ്രചരിച്ചതിനു പിന്നാലെ ജീപ്പ് മോട്ടര് വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. സംഭവത്തില് അന്വേഷണം ആരംഭിച്ച ബത്തേരി ആര്ടിഒ, രേഖകള് പരിശോധിച്ച്‌ തുടര്നടപടിയെടുക്കുമെന്ന് അറിയിച്ചു. ജീപ്പിനു പുറകില് മൂന്നു വിദ്യാര്ഥിനികള് തൂങ്ങിനില്ക്കുന്നത് വീഡിയോയില് കാണാം.വ്യാഴാഴ്ച വൈകിട്ട് സ്കൂള് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന Read More …

മു​ത്ത​ങ്ങ​യി​ല്‍ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ അറസ്റ്റില്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മു​ത്ത​ങ്ങ എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റി​ല്‍ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാ​വി​ലെ മു​ത്ത​ങ്ങ എ​ക്‌​സൈ​സ് ചെ​ക്ക്‌​പോ​സ്റ്റി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ ക​ര്‍ണാ​ട​ക ബ​സി​ല്‍ യാ​ത്ര ചെ​യ്തു വ​ന്നി​രു​ന്ന എ​റ​ണാ​കു​ളം മ​ര​ട് സ്വദേശി നാ​സി​ഫ് നാ​സ​റി (32)നെ​യാ​ണ് 300 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പിടിയിലായത്. കഴിഞ്ഞ ദിവസം വൈ​കു​ന്നേ​ര​വും മു​ത്ത​ങ്ങ​യി​ല്‍ 20 ഗ്രാം ​ക​ഞ്ചാ​വു​മാ​യി Read More …

സുരഭിക്കവലയില്‍ കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തി

പുല്‍പള്ളി: സുരഭിക്കവലയില്‍ കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം പ്രദേശവാസികളില്‍ ചിലരുടെ തോട്ടങ്ങളില്‍ കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ആരാഞ്ഞിരുന്നു. സമീപകാലത്ത് മേയാന്‍ വിട്ട പശുക്കിടാവിനെയും കടുവ ആക്രമിച്ച്‌ കൊന്നിരുന്നു. പുല്‍പള്ളി ടൗണില്‍നിന്ന, ഏറെ അകലെയല്ലാത്ത സ്ഥലമാണ് ഇത്. കടുവ ചില തോട്ടങ്ങളിലൂടെ തലങ്ങുംവിലങ്ങും നടന്നതായി കാല്‍പാടുകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. വനപാലകര്‍ സ്ഥലത്തെത്തിയാണ് Read More …

വിദ്യാര്‍ഥി സംഘര്‍ഷം; 13 പേര്‍ക്ക് പരിക്ക്

സുല്‍ത്താന്‍ ബത്തേരി: അല്‍ഫോണ്‍സ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജൂനിയര്‍, സീനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുറ്റക്കാരായ വിദ്യാര്‍ഥികളെ കോളജ് അധികൃതര്‍ സസ്പെന്റ് ചെയ്തു. രണ്ടാം വര്‍ഷ ടൂറിസം ബിരുദ വിദ്യാര്‍ഥികളെ ക്ലാസില്‍ കയറി മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ മര്‍ദിച്ചുവെന്നാണ് മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ പറയുന്നത്. സാരമായി പരിക്കേറ്റ ഷിയാസ്, സിനാന്‍ Read More …

കൃത്രിമമായി സമ്ബുഷ്‌ടീകരിച്ച അരി വിതരണം അവസാനിപ്പിക്കണമെന്ന് കര്‍ഷകര്‍

കല്‍പറ്റ: കുട്ടികളിലും ഗര്‍ഭിണികളിലും കൗമാരക്കാരിലുമുള്ള പോഷകക്കുറവ് പരിഹരിക്കാനെന്ന പേരില്‍ കൃത്രിമ വിറ്റാമിനുകളും ധാതുക്കളും ചേര്‍ത്ത അരി വിതരണം പിന്‍വലിക്കണമെന്ന് വയനാട്ടിലെ കര്‍ഷക – പരിസ്ഥിതി – ആദിവാസി- സാമൂഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യക്കകത്തും പുറത്തുമുള്ള ആരോഗ്യവിദഗ്‌ധര്‍ ഇത്തരം പോഷക ഇടപെടലുകളുടെ ആരോഗ്യ പ്രത്യാഘാതങ്ങളും അപകടങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇവയുടെ ഗുണ-ദോഷ വശങ്ങളെക്കുറിച്ച്‌ വ്യക്തമായ Read More …

മീനങ്ങാടിയില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ പൂപ്പല്‍ ബാധിച്ച പന്നിയിറച്ചി പിടികൂടി

കല്‍പ്പറ്റ: മീനങ്ങാടിയില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധനയില്‍ പൂപ്പല്‍ ബാധിച്ച പന്നിയിറച്ചി പിടികൂടി. മീനങ്ങാടിയിലെ ‘ഫ്രഷ് പന്നിസ്റ്റാളി’ല്‍ നിന്നുമാണ് പൂപ്പല്‍ ബാധിച്ച്‌ ഉപയോഗശൂന്യമായ പന്നിയിറച്ചി പിടികൂടിയത്. പന്നിയിറച്ചി വില്‍ക്കുന്ന സ്റ്റാള്‍ ആരോഗ്യ വകുപ്പ് അടപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 9.30 ഓടെ മീനങ്ങാടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗീതയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മാര്‍ക്കറ്റ് റോഡിന് സമീപത്തെ ഫ്രഷ് പന്നി Read More …

മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക, കല്‍പ്പറ്റയില്‍ വരിക പഫ്സ് തിന്നുക എന്നതാണ് പരിപാടി; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ ഷംസീര്‍ എം എല്‍ എ

ബത്തേരി: കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ എ എന്‍ ഷംസീര്‍ എം എല്‍ എ. തല പോയ തെങ്ങിനാണ് വളമിട്ടതെന്നെന്ന് കേരളത്തില്‍ നിന്ന് 19 പേരെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് ഇപ്പോള്‍ മനസിലായെന്ന് അദ്ദേഹം പരിഹസിച്ചു. “രാഹുല്‍ ഗാന്ധിയുടെ പരിപാടി എന്താ? മാനന്തവാടിയില്‍ വരിക പഴം പൊരി തിന്നുക, ബത്തേരിയില്‍ വരിക Read More …