Category: Wayanad
നീരൊഴുക്ക് കൂടി; ബാണാസുര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി
വെള്ളമുണ്ട: ബാണാസുരയില്‍ നീരൊഴുക്ക് കൂടി ജലനിരപ്പ് 774.35 മീറ്റററില്‍ എത്തിയതിനാല്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. രാവിലെ 8.10ന് ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഉച്ചക്കുശേഷം 2.30ന് ഈ ഷട്ടര്‍ 20 സെന്റീമീറ്ററാക്കി ഉയര്‍ത്തിയിരുന്നെങ്കിലും പിന്നീട് സുരക്ഷാകാരണങ്ങളാല്‍ രണ്ട് ഷട്ടറുകളും 10 സെന്റിമീറ്റര്‍ വീതം എന്നരീതിയില്‍ ഉയര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതുമൂലം Read More …
നീരൊഴുക്ക് കൂടി ; ബാണാസുര ഡാമിന്റെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി
വയനാട് : ബാണാസുരസാഗര്‍ ഡാമില്‍ നീരൊഴുക്ക് കൂടിയ സാഹചര്യത്തില്‍ ജലനിരപ്പ് 774.50 മീറ്ററില്‍ എത്തിയതിനാല്‍ ഡാമിന്റെ 2 ഉം 3 ഉം ഷട്ടറുകള്‍ക്ക് പുറമെ നാലാമത്തെ ഷട്ടര്‍ കൂടി 10 സെന്റിമീറ്റര്‍ ഉയര്‍ത്തി. (ഒന്നാം നമ്ബര്‍ ഷട്ടര്‍ ഉയര്‍ത്തിയിട്ടില്ല). ഇപ്പോള്‍ സെക്കന്‍ഡില്‍ ആകെ 26.117 ക്യൂബിക് മീറ്റര്‍ ജലം പുഴയിലേക്ക് തുറന്ന് വിടുന്നു. പുഴയിലെ ജലനിരപ്പ് Read More …
26 പവന്‍ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്: ചാവക്കാട് സ്വദേശി പിടിയില്‍
മാനന്തവാടി: മൂന്നുവര്‍ഷം മുമ്ബ് തൃശൂര്‍ ചാവക്കാട് എസ്.ബി.ഐ ബാങ്കില്‍ 26 പവന്‍ മുക്കുപണ്ടം പണയംവെച്ച് നാലര ലക്ഷം തട്ടിയ യുവാവിനെ വയനാട്ടില്‍നിന്ന് പിടികൂടി. ചാവക്കാട് കടപ്പുറം മട്ടുമേല്‍ കായക്കോല്‍ വീട്ടില്‍ മുജീബ്റഹ്മാന്‍ (36) ആണ് തരുവണ ആറുവാളിനടുത്ത പുഴക്കല്‍പീടികയില്‍നിന്ന് പിടികൂടിയത്. ബാങ്കില്‍ വെച്ച പണയവസ്തു തിരികെയെടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. ഇയാള്‍ ആറുവാളിനടുത്ത് Read More …
ബഫർസോൺ പുതിയ ഉത്തരവിറക്കുന്നതിൽ ആശയക്കുഴപ്പം
ബഫർസോൺ പരിധിയിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിൽ കടുത്ത ആശയക്കുഴപ്പം. 2019 ലെ ഉത്തരവ് റദ്ദാക്കി പുതുക്കി ഇറക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും ഉത്തരവ് റദ്ദാക്കിയാൽ നിയമപ്രശ്‌നങ്ങളുണ്ടാകുമെന്ന് എ.ജി ഉപദേശം നൽകി. 2019 ലെ ഉത്തരവ് നിലനിർത്തി പുതിയ ഭേദഗതി കൊണ്ടുവരാനാണ് ഇപ്പോഴത്തെ നീക്കം. അന്തിമ തീരുമാനം വൈകുന്നതിനാൽ സുപ്രീം കോടതിയിൽ Read More …
ബാണാസുരസാഗര്‍ തുറന്നു; പുഴകളില്‍ ഇറങ്ങി മീന്‍ പിടിക്കരുതെന്ന് മുന്നറിയിപ്പ്
കല്പറ്റ: ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നു. സെക്കന്‍ഡില്‍ 8.50 ക്യുബിക് മീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഒരു ഷട്ടര്‍ 10 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. റവന്യൂ മന്ത്രി കെ. രാജനും ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്.കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. പുഴകളില്‍ ഇറങ്ങി മീന്‍ പിടിക്കരുതെന്ന Read More …
മാനന്തവാടിയില്‍ ഓണം ഖാദിമേള നാളെ മുതല്‍
വയനാട്: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗില്‍ സംഘടിപ്പിക്കുന്ന ഓണം സ്പെഷ്യല്‍ ഖാദി മേള ഒ.ആര്‍ കേളു എം എല്‍എ നാളെ ഞായര്‍ രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിക്കും. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ Read More …
ശോചനാവസ്ഥയിലായ ചിറ്റാരിക്കാല്‍ ഭീമനടി റോഡ് സന്ദര്‍ശിച്ച് കളക്ടര്‍
വയനാട്: ശോച്യാവസ്ഥയിലായ ചിറ്റാരിക്കാല്‍ ഭീമനടി റോഡ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സന്ദര്‍ശിച്ചു. റോഡ് ശോച്യാവസ്ഥയിലായതിനെത്തുടര്‍ന്ന് വാഹന ഗതാഗതം നിലച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബസുകള്‍ കുന്നുംകൈ വഴിയാണ് സര്‍വീസ് നടത്തിയിരുന്നത്. ഇതുവഴി ഈ റോഡിലൂടെ സര്‍വീസ് തുടരാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബസുകള്‍ സമരത്തിലേക്ക് കടന്നിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടറുടെ സന്ദര്‍ശനം. ചിറ്റാരിക്കാല്‍ നര്‍ക്കിലക്കാട് വരെ 10 Read More …
