കാട്ടുപന്നിയെ ആക്രമിച്ച്‌ കൊന്ന് കടുവ; ഭീതിയില്‍ പുല്‍പ്പള്ളി

പുല്‍പ്പള്ളി: കാട്ടുപന്നിയെ കൊന്ന് കടുവ. കഴിഞ്ഞ ദിവസം രാത്രിയാണ് പുല്‍പ്പള്ളി പഞ്ചായത്ത് ആറാം വാര്‍ഡിലെ ചേപ്പിലയില്‍ തടത്തില്‍ സദാനന്ദന്റെ കൃഷിയിടത്തില്‍ കാട്ടുപന്നിയുടെ ജഡം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ പ്രദേശത്ത് പരിശോധന നടത്തി. പന്നിയെ ആക്രമിച്ച്‌ കൊന്ന പ്രദേശത്ത് രണ്ട് ക്യാമറകള്‍ സ്ഥാപിക്കുമെന്നും കാടുമൂടി കിടക്കുന്ന Read More …

ആഫ്രിക്കന്‍ പന്നിപ്പനി; വയനാട്ടിലെ നൂറോളം പന്നികളെ ഇന്ന് കൊല്ലും

വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് മൂന്ന് ഫാമുകളിലെ നൂറോളം പന്നികളെ കൊല്ലും. പന്നികള്‍ കൂട്ടത്തോടെ ചത്ത മാനന്തവാടി നഗരസഭയിലെ ഫാമിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള ഫാമുകളിലെ പന്നികളെ സംസ്‌ക്കരിക്കാനുളള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും നടപടികള്‍ തുടങ്ങുക. (killing pigs african swine fever wayanad) നേരത്തെ തവിഞ്ഞാലിലെ ഫാമില്‍ 350 പന്നികളെ കൊന്നിരുന്നു. Read More …

ആഫ്രിക്കന്‍ പന്നിപ്പനി പ്രതിരോധം ; വളര്‍ത്തുപന്നികളെ സര്‍ക്കാര്‍ വിലയ്ക്കു വാങ്ങുന്നു

കല്‍പറ്റ ∙ ആഫ്രിക്കന്‍ പന്നിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി നിശ്ചിതകാലത്തേക്കു കേരളത്തിലെ വളര്‍ത്തുപന്നികളെയെല്ലാം വിപണിവില നല്‍കി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. രോഗമില്ലാത്ത പന്നികളെ ഫാമുകളില്‍ നിന്നു നേരിട്ടുവാങ്ങി കൂത്താട്ടുകുളത്തെ മീറ്റ് പ്രോഡക്‌ട്സ് ഓഫ് ഇന്ത്യ (എംപിഐ) പ്ലാന്റിലെത്തിച്ച്‌ ഇറച്ചിയാക്കി കയറ്റുമതി ചെയ്യാനാണ് ആലോചന. ആദ്യഘട്ടത്തില്‍, വയനാട്ടിലെ പന്നിപ്പനി സ്ഥിരീകരിക്കാത്ത ”ഫ്രീ സോണ്‍” ഫാമുകളിലെ 6 മാസത്തിലധികം Read More …

പ്ലസ് വണ്‍: അപേക്ഷകര്‍ 471278; കൂടുതല്‍ മലപ്പുറത്ത്, കുറവ് വയനാട്

പ്ലസ് വണ്‍ പ്രവേശനത്തിന് 4,71,278 അപേക്ഷകര്‍. അപേക്ഷ സമര്‍പ്പണം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് അവസാനിച്ചു. മൊത്തം അപേക്ഷകരില്‍ 4,27,117 പേര്‍ കേരള സിലബസില്‍ പത്താംതരം പരീക്ഷ പാസായവരാണ്. 31,615 പേര്‍ സി.ബി.എസ്.ഇ പത്താംതരം വിജയിച്ചവരാണ്. 3095 പേര്‍ ഐ.സി.എസ്.ഇ പത്താംതരം വിജയിച്ചവരുമാണ്. കൂടുതല്‍ പേര്‍ അപേക്ഷ സമര്‍പ്പിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്- 80,022 പേര്‍. വയനാട്ടിലാണ് Read More …

ആഫ്രിക്കന്‍ പന്നിപ്പനി : രോഗം കണ്ടെത്തിയ ഫാമിന്റെ ഒരു കിലോമീറ്റര്‍ പരിസരത്തെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും

വയനാട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗം കണ്ടെത്തിയ ഫാമുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും. പത്തുകിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. മനുഷ്യരിലേക്ക് പകരില്ലെങ്കിലും രോഗ വാഹകരാകാന്‍ സാധ്യതയുള്ളതിനാല്‍ പന്നിഫാമുകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം വിലക്കി.വയനാട് മാനന്തവാടിയിലെ രണ്ട് വാര്‍ഡുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ തവിഞ്ഞാലിലെ ഫാമില്‍ മൂന്നോറോളം Read More …

പ്രവാസി ഭദ്രത പദ്ധതി; 4 കോടി 20 ലക്ഷം രൂപ വായ്പ അനുവദിച്ചു

വയനാട്: പ്രവാസി ഭദ്രത-പേള്‍ പദ്ധതിയിലൂടെ ജില്ലയിലെ 272 പ്രവാസികള്‍ക്ക് ആദ്യ ഗഡു 4 കോടി 20 ലക്ഷം രൂപ വായ്പ അനുവദിച്ചു. നോര്‍ക്ക റൂട്ട്‌സുമായി സഹകരിച്ച്‌ കുടുംബശ്രീ മുഖേന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംരഭകത്വ പദ്ധതിയായ പ്രവാസി ഭദ്രത-പേള്‍ നടപ്പാക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് വിദേശത്ത് ജോലി നഷ്ടപ്പെടുകയും തിരിച്ചു പോകാന്‍ സാഹചര്യമില്ലാതെയുമായ Read More …

വയനാട്ടില്‍ 7 റോഡുകള്‍ക്ക് 105 കോടി അനുവദിച്ചു

വയനാട്: ജില്ലയിലെ 7 റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി സി.ആര്‍.ഐ.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 105 കോടി രൂപ റോഡുകളുടെ നവീകരണത്തിനായി അനുവദിച്ചു. മാനന്തവാടി നിയോജകമണ്ഡലത്തിലെ മൂന്ന് റോഡുകള്‍ക്കായി 42 കോടി രൂപയാണ് നവീകരണത്തിനായി അനുവദിച്ചത്. പനമരം – നെല്ലിയമ്ബം -നടവയല്‍ റോഡിന് 15 കോടിയും ബേഗൂര്‍ തിരുനെല്ലി റോഡിന് 12 കോടിയും വെള്ളമുണ്ട വാരാമ്ബറ്റ പന്തിപ്പൊയില്‍ Read More …

വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി; ചെക്ക് പോസ്റ്റുകളില്‍ പരിശോധന

വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഒരു ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലില്‍ അയച്ച സാമ്ബിളിലാണ് സ്ഥിരീകരികരണമുണ്ടായത്. രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതോടെ സാമ്ബിള്‍ പരിശോധനക്ക് അയക്കുകയായിരുന്നു. ബാക്കിയുള്ള പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും. സംസ്ഥാനത്ത് പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഫോറസ്റ്റ് എല്ലാ ചെക്ക് പോസ്റ്റിലും മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് കര്‍ശന പരിശോധന നടത്തണമെന്ന് Read More …