ശബരിമല: എന്‍ഡിഎയുടെ സെക്രട്ടറിയറ്റ്‌ മാര്‍ച്ച്‌ സി കെ ജാനു ബഹിഷ്‌ക്കരിച്ചു

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടത്തുന്ന സെക്രട്ടറിയറ്റ്‌ മാര്‍ച്ച്‌ ജനാധിപത്യ രാഷ്‌ട്രീയ സഭ ബഹിഷ്‌ക്കരിച്ചു. ആദിവാസി നേതാവ്‌ സികെ ജാനു അടക്കമുള്ളവര്‍ മാര്‍ച്ചില്‍നിന്ന്‌ വിട്ടുനിന്നു. പ്രകൃതിയോടിണങ്ങിയ വിശ്വാസവും ആചാരങ്ങളുമാണ്‌ ആദിവാസികള്‍ക്കുള്ളതെന്നും അവിടെ സ്‌ത്രീ പുരുഷ വേര്‍ത്തിരിവുകള്‍ ഇല്ലെന്നും ജാനു പറഞ്ഞു. അതേസമയം ശബരിമലയില്‍ സ്‌ത്രീപ്രവേശനം ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്‌ ആര്‍എസ്‌എസിന്റെ Read More …

ഇരുകാലുകളും മുറിച്ചുമാറ്റിയ വൃദ്ധ ചികിത്സാചിലവും ജീവിതോപാധിയും കണ്ടെത്താനാവാതെ ദുരിതത്തില്‍

പുല്‍പ്പള്ളി:  ഇരുകാലുകളും മുറിച്ചുമാറ്റിയ വൃദ്ധ ചികിത്സാചിലവും, ജീവിതോപാധിയും കണ്ടെത്താനാവാതെ ദുരിതത്തില്‍. നിര്‍ധനകുടുംബത്തില്‍പ്പെട്ട കാപ്പിസെറ്റ് കുറ്റിവയല്‍ കൃഷ്ണന്റെ ഭാര്യ അമ്മിണി (83)യാണ് ദുരിതത്തോട് മല്ലടിച്ച്‌ പുല്‍പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഭര്‍ത്താവ് മരിച്ച അമ്മിണിക്ക് ആകെയുള്ള ആശ്രയം മകന്‍ രവീന്ദ്രനാണ്. എന്നാല്‍ ബി പി കൂടി രവീന്ദ്രന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. രവീന്ദ്രന്റെ ഭാര്യ മിനിയാണ് ഇപ്പോള്‍ അമ്മിണിയെ Read More …

വയനാട്ടില്‍ ദമ്പതികളും രണ്ട് മക്കളും തൂങ്ങിമരിച്ച നിലയില്‍

കല്‍പറ്റ: വയനാട് തലപ്പുഴയില്‍ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തലപ്പുഴ തിടങ്ങഴി തോപ്പില്‍ വിനോദ് (45), ഭാര്യ മിനി (40), മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരെയാണ് ഇന്ന് രാവിലെ വീട്ടിന് സമീപം കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കശുമാവിന്‍കൊമ്ബുകളിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്ന് Read More …

സിസ്റ്റര്‍ ലൂസിക്ക് എതിരെയുള്ള നടപടി പിന്‍വലിക്കാന്‍ സഭ തയ്യാറാകണമെന്ന് വനിതാ കമ്മീഷന്‍

സിസ്റ്റര്‍ ലൂസിക്ക് പിന്തുണയുമായി വനിതാ കമ്മീഷന്‍. ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസിക്ക് എതിരെയുള്ള നടപടി പിന്‍വലിക്കാന്‍ സഭ തയ്യാറാകണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. നടപടി ഗൗരവത്തില്‍ എടുക്കുന്നുവെന്നും സമരത്തില്‍ പങ്കെടുത്തവരെ അടിച്ചമര്‍ത്താനുള്ള സഭയുടെ നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു Read More …

ഇരകള്‍ക്കൊപ്പം നിന്ന വയനാട്ടിലെ സിസ്റ്റര്‍ ലൂസിക്കെതിരെ സന്യാസസഭയുടെ നടപടി: ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവാക്കി

കല്‍പ്പറ്റ: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം നയിച്ച കന്യാസ്ത്രീകളെ പിന്തുണച്ചതിനും സമരപന്തലില്‍ പോയതിനും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് പീഡനങ്ങളെക്കുറിച്ച്‌ പ്രതികരിച്ചതിനും സിസ്റ്റര്‍ ലൂസി എഫ്.സി.സി.യെ ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവാക്കി. സന്യാസ സഭയില്‍ നിന്ന് പുറത്താക്കുന്നതിന്റെ ആദ്യ നടപടിയാണിത്. മാനന്തവാടി രൂപത പരിധിയില്‍പ്പെട്ട കാരക്കാമല ഇടവകയിലെ മoത്തില്‍ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗ്രേഷന്‍ സഭാംഗമാണ് സിസ്റ്റര്‍ ലൂസി Read More …

വയനാട് പാല്‍ച്ചുരം റോഡ് ഗതാഗത യോഗ്യമാക്കി; ഗതാഗതം 15 ടണ്ണില്‍ കുറവുള്ള വാഹനങ്ങള്‍ക്ക് മാത്രം

കല്‍പ്പറ്റ: പ്രളയത്തില്‍ തകര്‍ന്ന പാല്‍ച്ചുരം റോഡ് താത്കാലികമായി ഗതാഗത യോഗ്യമാക്കി. തിങ്കളാഴ്ച മുതല്‍ ഇതുവഴി വാഹനങ്ങള്‍ കടത്തി വിടും. എന്നാല്‍ ഇതുവഴി വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15 ടണ്ണില്‍ കുറവുള്ള ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് മാത്രമെ ചുരംവഴി കടന്നു പോകാനാകൂ. റോഡിന്റെ പുനര്‍നിര്‍മ്മാണം ഇപ്പോഴും നടന്ന് വരികയാണ്. ഇത് പൂര്‍ത്തിയായാല്‍ മാത്രമെ 15 ടണ്ണില്‍ Read More …

വയനാട്ടിലെ നെല്‍പ്പാടങ്ങള്‍ വിണ്ടുകീറുന്നു

കല്‍പ്പറ്റ : പ്രളയക്കെടുതിക്ക് ശേഷം നെല്‍പ്പാടങ്ങള്‍ വിണ്ടുകീറുന്നത് വയനാട്ടിലെ കാഴ്ചയായി മാറിയിരിക്കുവയാണ് .പ്രളയ ജലത്താല്‍ കിടന്നിരുന്ന വയലുകളില്‍ ഇപ്പോള്‍ കൃഷി ഇറക്കാന്‍ പറ്റാത്ത നിലയിലാണ് .വയലുകള്‍ എല്ലാം വാറണ്ട് ഉണങ്ങിയിരിക്കുകയാണ് ഒട്ടും തന്നെ ജലാംശം ഇല്ലാത്ത അവസ്ഥ .കര്‍ഷകരെ ഇത് ഏറെ പ്രതിസന്ധിയിലേക്ക് നയിക്കുന്നതാണ്‌. പ്രളയം വന്നു കഴിഞ്ഞു ആഴ്ചകള്‍ അധികമാകുന്നതിന് മുന്‍പ് തന്നെ ഇത്തരം Read More …

വയനാടിന്റെ സ്വന്തം കെ.സി.ജംഷാദ് ഇനി മികച്ച ഫുട്ബോള്‍ താരവും പരിശീലകനും മാത്രമല്ല മികച്ച കോളേജ് കായികാധ്യാപകനും കൂടിയായിരിക്കും

ഇഷ്ട്ടപ്പെട്ട മേഖലയില്‍ ജോലി ലഭിക്കുക എന്നത് സര്‍വ്വരുടെയും ആഗ്രഹമാണ് എന്നാല്‍ അത് ഗസറ്റഡ് ഒഫീസറായി തന്നെ വേണം എന്നത് അത്യാഗ്രഹമല്ലേ!? എങ്കില്‍ വയനാട് നെടുങ്കരണയിലെ എസ്റ്റേറ്റ് തൊഴിലാളികളുടെ മകനായി ജനിച്ച ജംഷാദിനെ സംബന്ധിച്ച്‌ അത് അര്‍ഹതയുള്ളവനെ തേടി വന്ന അംഗീകാരം മാത്രമാണ്. അര്‍ജ്ജുന അവാര്‍ഡ് ജേതാവും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനുമായിരുന്ന സാക്ഷാല്‍ ഐ.എം Read More …