വെസ്റ്റ്ബാങ്കിൽ സൈനികർക്കെതിരെ ഇസ്രയേൽ പൗരന്മാരുടെ ആക്രമണം; 6 പേർ അറസ്റ്റിൽ

ജെറുസലേം: പലസ്തീനിലെ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സേനാംഗങ്ങൾക്ക് നേരെ ഇസ്രയേൽ പൗരന്മാരുടെ ഞെട്ടിക്കുന്ന ആക്രമണം. ബിന്യമിൻ മേഖലയിലെ സൈനിക പോസ്റ്റിലുണ്ടായിരുന്ന സൈനികരെ ഇസ്രയേൽ പൗരന്മാർ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തു. ഇസ്രയേൽ മാധ്യമമായ ജെറുസലേം പോസ്റ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഭവത്തെ ഐ ഡി എഫ് ചീഫ് Read More …

ഗസ്സയില്‍ ദുരിതം കനക്കുന്നു: ഇസ്രായേല്‍ ഉത്തര ഗസ്സയിലെ സഹായകവാടങ്ങളടച്ചു, നീരസം രൂക്ഷം

ഗള്‍ഫ് ഡസ്‌ക്:ഇസ്രായേല്‍ ഉത്തര ഗസ്സയിലേക്ക് ജീവന്‍ രക്ഷാപരമായ സഹായം എത്തിക്കുന്ന ഏറ്റവും നേരിട്ടുള്ള വഴി അടച്ചതോടെ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായുള്ള നീക്കം തടസ്സപ്പെട്ടു. പുറത്തുനിന്നുളള സഹായത്തിനായി നിരന്തരം ശ്രമിക്കുന്ന ഗാസാജനങ്ങള്‍ക്കിടയില്‍ വ്യാഴാഴ്ച മാത്രം നടന്ന വ്യത്യസ്ത ബോംബാക്രമണങ്ങളിലും ഷെല്ലിംഗിലും 56 പേര്‍ കൊല്ലപ്പെട്ടു.ഇസ്രായേല്‍-ഇറാന്‍ ഏറ്റുമുട്ടലിനിടയിലും 12 ദിവസത്തിനകം 800-ലധികം പൗരന്മാര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടു. ഭക്ഷണം തേടിയിറങ്ങിയവരാണ് കൂടുതലും കൊല്ലപ്പെട്ടതെന്നാണ് Read More …

കാലവാസ്ഥാവ്യതിയാനത്തിനെതിരെയുളള പോരാട്ടം നിസാരമല്ല, അത് ദരിദ്രരെ മാത്രമല്ല; സമ്പന്നരെയും ബാധിക്കും

കാലാവസ്ഥാവ്യതിയാനം മനുഷ്യന്റെ അതിജീവനത്തെ അതിസാരമായി ബാധിക്കുമെന്ന മുന്നറിയിപ്പാണ് അമേരിക്കയിലെ കാലാവസ്ഥാ വിദഗ്ധയും End Climate Silence എന്ന സ്ഥാപനത്തിന്റെ ഡയറക്ടറുമായ ഡോ. ജിനവീവ് ഗ്വെന്തര്‍ നല്‍കുന്നത്. ലോകം നേരിടുന്ന കാലാവസ്ഥാ തകര്‍ച്ചയുടെ അപകടങ്ങള്‍ വിശകലനം ചെയ്യുന്നതിനൊപ്പം പൊതുചര്‍ച്ചകളില്‍ നിന്നുമുണ്ടാകുന്ന മൗനം നിരന്തരം ചോദ്യം ചെയ്യുന്നവളാണ് ഗ്വെന്തര്‍. ഇപ്പോള്‍ ലോകം നേരിടുന്നത് നിത്യമായ ചെറിയ മാറ്റങ്ങളല്ല; പകരം Read More …

ഇറാന്‍-ഇസ്രയേൽ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു

ടെഹ്റാൻ : 12 ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ ഏറ്റുമുട്ടലിന് അന്ത്യം. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപാണ് വെടിനിർത്തൽ ആദ്യം ലോകത്തെ അറിയിച്ചത്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചു. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നുമാണാണ് ട്രംപ് സോഷ്യൽ മീഡിയ Read More …

ഇറാന്‍ ആക്രമണം നെതന്യാഹു ഒരുവര്‍ഷം മുന്‍പേ ആസൂത്രണം ചെയ്തു; പിന്നീട് ട്രംപിന്റെ പിന്തുണ തേടിയതായും വെളിപ്പെടുത്തല്‍

ഗള്‍ഫ് ഡസ്‌ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ വര്‍ഷം തന്നെ ഇറാനെതിരെ സൈനികാക്രമണം നടത്താനുള്ള തീരുമാനമെടുത്തിരുന്നു. ഈ തീരുമാനത്തിന് അമേരിക്കന്‍പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പിന്തുണ തേടിയതായും, യുഎസിന്റെ പിന്തുണയിലായിരുന്നു ആക്രമണം കൂടുതല്‍ ഫലപ്രദമാകുമെന്ന് ഇസ്രായേല്‍ കണക്കുകൂട്ടിയതായും വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ആസൂത്രണം എങ്ങനെ?2023 ഒക്ടോബറിലുണ്ടായ ഹിസ്ബുല്ലയുടെയും മറ്റ് ഗ്രൂപ്പുകളുടെയും റോക്കറ്റ് Read More …

ഇറാനിലെ ആണവ കേന്ദ്രങ്ങൾ പൂർണമായും ഉപയോഗശൂന്യമായെന്ന് ട്രംപ്

ഇറാനിലെ യുഎസ് ആക്രമണം യുഎസിനും ഇസ്രായേലിനും ലോകത്തിനും ചരിത്ര നിമിഷമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദൗത്യം പൂർത്തീകരിച്ചു ബിഗ് 2 ബോംബർ വിമാനങ്ങൾ സുരക്ഷിതമായി മടങ്ങിയെന്നും ഇനി സമാധാനത്തിന്റെ യുഗമാണെന്നും ട്രംപ് പറഞ്ഞു. ഇറാനിൽ ഇനിയും ലക്ഷ്യ കേന്ദ്രങ്ങൾ ഉണ്ട്. ഉടൻ സമാധാനം സാധ്യമായില്ലെങ്കിൽ ആ കേന്ദ്രങ്ങളും ആക്രമിക്കും. ഒന്നുകിൽ സമാധാനം അല്ലെങ്കിൽ ഇറാന് Read More …

ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ആണവോര്‍ജ ഏജന്‍സി

ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയിൽ ആണവോര്‍ജ ഏജന്‍സി. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ഇസ്രയേൽ ആക്രമിച്ചത് ആണവ സുരക്ഷയിൽ വലിയ വീഴ്ചയുണ്ടാക്കിയെന്നും ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഐക്യരാഷ്ട്ര സഭയിൽ വ്യക്തമാക്കി. ആണവ കേന്ദ്രങ്ങളെ ആക്രമിക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ ഇറാന് പുറത്തേക്കും അപകടസാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. ഇറാൻ-ഇസ്രയേൽ സംഘര്‍ഷത്തിൽ നിര്‍ണായക നിലപാടാണ് Read More …

ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ സിന്ധു,​ എംബസിയിൽ രജിസ്റ്റർ ചെയ്യണം

ഇസ്രയേൽ- ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ കേന്ദ്രസർക്കാർ ഒഴിപ്പിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി ഇറാനിൽ നിന്ന് അർമീനിയ വഴി ഒഴിപ്പിച്ച 110 വിദ്യാർത്ഥികൾ ഇന്ന് പുലർച്ചെ ഡൽഹിയിൽ വിമാനമിറങ്ങി. ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഇസ്രയേൽ അതിർത്തിയിൽ എത്തിച്ച് വിമാനമാർഗം കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. താത്പര്യമുള്ളവർ ടെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ Read More …