ഡിവൈഎഫ്‌ഐക്കെതിരെ കോടതിയിലേക്ക്

കോഴിക്കോട്:    വടകരയില്‍ സിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് പയ്യോളി പഞ്ചായത്ത് മുന്‍ പ്രസിജഡന്റ് കെ ടി സിന്ധു. ഇപ്പോള്‍ പോലീസ് നടത്തുന്ന  അന്വേഷണത്തില്‍  വിശ്വാസം ഇല്ലാത്തതിനാലാണ് കോടതിയിലേക്ക് നീങ്ങുന്നതെന്നും സിന്ധു പറഞ്ഞു. പോലീസിന്റെ  ഭാഗത്തു നിന്നും കടുത്ത അനാസ്ഥയാണെന്നും ഇത്തരമൊരു കെണി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരില്‍  നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സിന്ധു പറഞ്ഞു. Read More …

ഡിവൈഎഫ്‌ഐ സമ്മേളനത്തിന് തുടക്കം

തിരൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം തിരൂരില്‍ തുടങ്ങി. രാവിലെ 10ന് രോഹിത് വെമുല നഗറില്‍ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. രക്തസാക്ഷികളുടെ സ്മരണകളില്‍ ത്രസിച്ചുനിന്ന സമ്മേളന നഗരിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് ശുഭ്രപതാകയുയര്‍ത്തിയതോടെയാണ് പതിമൂന്നാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. പുതിയ കാലത്തെ ഉത്തരവാദിത്തം ഏത് പ്രതിസന്ധിയിലും പതറാതെ ഏറ്റെടുക്കുമെന്ന് Read More …

വീണ്ടും സദ്ദാം

മലപ്പുറം: മലപ്പുറത്തിന്റെ രാഷ്ട്രീയഭൂമികയില്‍ സദ്ദാം ഹുസൈന്‍ ഒരിക്കല്‍ കൂടി ഇടം പിടിക്കുന്നു. തിരൂരില്‍ അടുത്തമാസം നടക്കുന്ന ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണബോര്‍ഡുകളിലാണ് ഇറാഖിന്റെ മുന്‍പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ചിത്രം ഇടംപിടിച്ചിരിക്കുന്നത്. ടിപ്പു സുല്‍ത്താന്റെ ഫോട്ടോകളും ബോര്‍ഡുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. മുസ്്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് മുസ്്‌ലിം മനസ്സുകളെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി.വൈ.എഫ്.ഐ സദ്ദാമിനെയും ടിപ്പുവിനെയും മലാലയെയുമൊക്കെ Read More …

പൂട്ടിയ ബാര്‍ തുറക്കണമെന്ന അഭിപ്രായമില്ല

തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കണമെന്ന നിലപാട് എല്‍.ഡി.എഫിനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. ബാറുടമകള്‍ക്ക് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സാധിക്കുമെന്ന് കരുതാന്‍ തങ്ങള്‍ മണ്ടന്‍മാരല്ലെന്നും കോടിയേരി ബാലകൃഷണന്‍ തിരുവന്തപുരത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമെന്ന് കൊടിയേരി പറഞ്ഞതായി ബിജു രമേശ് ശബ്ദരേഖ പുറത്തുവിട്ട പശ്ചാതലത്തിലാണ് പ്രത്യേക വാര്‍ത്തസമ്മേളനം. സി.ഡി എഡിറ്റ് Read More …