മലപ്പുറം: മലപ്പുറത്തിന്റെ രാഷ്ട്രീയഭൂമികയില്‍ സദ്ദാം ഹുസൈന്‍ ഒരിക്കല്‍ കൂടി ഇടം പിടിക്കുന്നു. തിരൂരില്‍ അടുത്തമാസം നടക്കുന്ന ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണബോര്‍ഡുകളിലാണ് ഇറാഖിന്റെ മുന്‍പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ചിത്രം ഇടംപിടിച്ചിരിക്കുന്നത്. ടിപ്പു സുല്‍ത്താന്റെ ഫോട്ടോകളും ബോര്‍ഡുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. മുസ്്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് മുസ്്‌ലിം മനസ്സുകളെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി.വൈ.എഫ്.ഐ സദ്ദാമിനെയും ടിപ്പുവിനെയും മലാലയെയുമൊക്കെ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇറാഖ് യുദ്ധകാലത്ത് മലപ്പുറത്ത് വ്യാപകമായി സദ്ദാമിന്റെ ചിത്രം ഇടതുപക്ഷം ഫഌക്‌സുകളില്‍ ഉപയോഗിച്ചിരുന്നു. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് സദ്ദാം വീണ്ടും മലപ്പുറത്ത് ‘ പ്രത്യക്ഷപ്പെടുന്നത്’.
മാര്‍ച്ച് ഒന്ന് മുതല്‍ മൂന്നുവരെയാണ് തിരൂരില്‍ സംസ്ഥാന സമ്മേളനം നടക്കുന്നത്. സമ്മേളന പ്രചാരണത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫളക്‌സുകളുണ്ട്. എന്നാല്‍ മലപ്പുറത്ത് മാത്രമാണ് സദ്ദാമും ടിപ്പുസുല്‍ത്താനും മലാലയുമൊക്കെ പ്രത്യക്ഷപ്പെടുന്നത്. ഇവര്‍ക്ക് പുറമെ റോഹിത് വെമ്മുല, ഒ.എന്‍.വി കുറുപ്പ് എന്നിവരുടെ ചിത്രങ്ങളും ഫ്‌ലക്‌സുകളിലുണ്ട്. സമ്മേളത്തിന്റെ പ്രധാന നഗറിന് വെമ്മുലയുടെ പേരാണ് നല്‍കിയിരിക്കുന്നത്. പ്രതിനിധി സമ്മേളനത്തിന് പുറമെ വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും സമ്മേളനത്തില്‍ നടക്കും.
കര്‍ഷക തൊഴിലാളികളുടെ പ്രശനത്തിന് ശ്വാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം വി ജയരാഘവന്‍ ഉത്ഘാടനം ചെയതു.
പത്ത് വര്‍ഷം കൂടി കഴിഞ്ഞാല്‍ കേരളത്തില്‍ നെല്‍കൃഷി എന്നത് കേട്ട് കേള്‍വി മാത്രമാകുമെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ പാടശേഖരം എല്ലാം തന്നെ നികത്തുന്നതിനുള്ള അനുമതിയാണ് നല്‍കിയത്.ഇതിലൂടെ കോടികളാണ് കോഴയായി കൈപ്പറ്റിയതെന്നും വിജയരാഘവന്‍ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.ധര്‍ണ്ണയില്‍ കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡന്റ് വേലായുധന്‍ വള്ളിക്കുന്ന് അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്‍
.അലവി, കെ.ടി സൈദ് എന്നിവരും സംബന്ധിച്ചു.
