തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കണമെന്ന നിലപാട് എല്‍.ഡി.എഫിനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. ബാറുടമകള്‍ക്ക് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സാധിക്കുമെന്ന് കരുതാന്‍ തങ്ങള്‍ മണ്ടന്‍മാരല്ലെന്നും കോടിയേരി ബാലകൃഷണന്‍ തിരുവന്തപുരത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമെന്ന് കൊടിയേരി പറഞ്ഞതായി ബിജു രമേശ് ശബ്ദരേഖ പുറത്തുവിട്ട പശ്ചാതലത്തിലാണ് പ്രത്യേക വാര്‍ത്തസമ്മേളനം.
സി.ഡി എഡിറ്റ് ചെയ്താണ് പുറത്തുവിട്ടതെന്നും പൂര്‍ണ്ണരൂപം കണ്ടതിനുശേഷം സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോയെന്നും കൊടിയേരി ചോദിച്ചു. മാണിക്കെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയ ഡി.വൈ.എസ്.പി ഇപ്പോള്‍ സര്‍വ്വിസിലിലെന്നും സര്‍ക്കാറിന്റെ സമീപനം ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ തമ്പാനൂര്‍ രവി സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി വെളിപെടുത്തലുണ്ടായിരുന്നു. പക്ഷെ,സര്‍ക്കാര്‍ കേസെടുത്തില്ല. ബാര്‍കോഴയില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഇപ്പോള്‍ സി.ഡി വിവാദം കൊണ്ടുവന്നിട്ടുള്ളത്.അദ്ദേഹം പറഞ്ഞു.
മരണ വെപ്രാളത്തില്‍ സര്‍ക്കാര്‍ ഇടതുപക്ഷത്തെ കുറ്റപെടുത്തി രക്ഷപെടാന്‍ ശ്രമിക്കുകയാണ്. ബിജുരമേശ് സി.പി.എമിന്റെ വക്താവല്ല. സര്‍ക്കാറിനെ അട്ടിമറിക്കണമെന്ന അഭിപ്രായം തങ്ങള്‍ക്കില്ല. മുഖ്യമന്ത്രി മാറണമെന്നാണ് പ്രതിപക്ഷം ആവിശ്യപെടുന്നത്. കോണ്‍ഗ്രസില്‍ നിന്നും മറ്റാരെങ്കിലം മുഖ്യമന്ത്രിയാവട്ടെ.അഴിമതിക്കാര്‍ ഭരിക്കരുതെന്നാണ് തങ്ങളുടെ അഭിപ്രായം. കോടിയേരി കൂട്ടിച്ചേര്‍ത്തു.
