ധനകാര്യമന്ത്രി അരുണ്‍ ജയറ്റ്‌ലിയെ മാറ്റികൊണ്ടുളള മന്ത്രിസഭാ അഴിച്ചുപണിയെ ആശയം ഗെതിമുട്ടിയതായി ദില്ലിയില്‍ അടക്കം പറച്ചിലുകള്‍ സജീവമായി. ധനമന്ത്രി സ്ഥാനത്തുനിന്നും ജറ്റ്‌ലിയെ മാറ്റണമെന്ന് പ്രധാനമന്ത്രിക്കുമേല്‍ കടുത്ത സമ്മര്‍ദ്ധമുണ്ട്.
ഇപ്പോഴത്തെ സാമ്പത്തികാസ്ഥ മെച്ചപെടുത്തുതിനുവേണ്ട നടപടിയെടുക്കാന്‍ മന്ത്രിക്കായില്ലെന്നും ദില്ലി ക്രിക്ക്റ്റ അസോഷിയേഷന്റെ അമരത്തിരിന്നപ്പോള്‍ നടത്തിയതായി ആരോപിക്കുന്ന ക്രമക്കേടും ജയറ്റ്‌ലിക്കെതിരെ പാര്‍ടിക്കകത്തും പുറത്തും കൊടുങ്കാറ്റായി ഉയര്‍ന്നു കയിഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക രംഗം മെച്ചപെടുത്താന്‍ എന്‍ഡിഎ സര്‍ക്കാറിനായില്ലെന്ന് അമര്‍ത്ത്യാസെനും കഴിഞ്ഞ ദിവസം ദില്ലിയിലെ ഒരു പരിപാടിയില്‍ വ്യക്തമാക്കിയിരുന്നു.
ആരോപണങ്ങള്‍ എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും തന്റെ മന്ത്രിസഭയിലെ ഉന്നതനായ വ്യക്തിയെ പ്രധാനവകുപ്പില്‍ നിന്നും മാറ്റുകയെതന്നത് പ്രധാനമന്ത്രിക്ക് അത്ര എളുപ്പമുളള കാര്യമല്ല.
ജയറ്റലിയെ ഓരം തളളാന്‍ പ്രധാനമന്ത്രിക്ക് കഴിയാത്തതിനുപിറകില്‍ വ്യത്യസ്ഥങ്ങായ നിരവധി കാരണങ്ങളുണ്ട്.
ലളിത് മോഡിയെ സഹായിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ദരരാജിനുമെതിരെ സഭയില്‍ ബഹളം വെച്ചപ്പോള്‍ പ്രധാനമന്ത്രി നിലകൊണ്ട അതെ നിലപാടുതന്നയായിരിക്കും ജയറ്റ്‌ലിയുടെ കാര്യത്തിലുമുണ്ടാവുക.
മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ക്കെതിരെ പ്രതിപക്ഷം കടുത്ത ആരോപണങ്ങുയിച്ച് സഭയുടെ വര്‍ഷകാല സമ്മേളനം തടസപെടുത്തിയിട്ടും പ്രധാനമന്ത്രി നേതാക്കളെ ന്യായീകരിച്ചത് അവര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുത്താല്‍ അത് കുറ്റം സമ്മതിക്കാലാവുമെന്നു കരുതിയാണ്.
ജയറ്റ്‌ലിയുടെ കാര്യത്തിലും പ്രധാനമന്ത്രിക്ക് വ്യത്യസ്തമായൊന്നും ചെയ്യാനില്ല. ധനമന്ത്രിയെ മാറ്റാതിരിക്കാന്‍ അതിനേക്കാള്‍ പ്രധാനപെ്ട്ട മറ്റൊരു കാരണം ഒരു പക്ഷെ മന്ത്രിസഭയില്‍ മിടുക്കരും തനിക്കു വിശ്്വസിക്കാന്‍ പറ്റിയതോ ആയി ആരുമില്ലെന്ന ബോദ്ധ്യമായിരിക്കും. രാജ്യത്തിന്റെ സാമ്പത്തിക രംഗം മെച്ചപെടുത്തുതിന് മാത്രം മിടുക്കരോ വിശ്വസ്തരോ ആയ മുതിര്‍ന്ന അംഗങ്ങളാരും മോദി മന്ത്രി സഭയിലില്ല.
മിടുക്കരുടെ കമ്മി യെന്നപോലെ വിശ്വസ്ത്തരുടെ കുറവും മന്ത്രിസഭ ഗുരുതരമായി അനുഭവിക്കുുണ്ട്. 2002 ലെ ഗുജറാത്ത് കലാപവേളയില്‍ മോദിയ പിന്തുണച്ചയാളുമാണ് അരുണ്‍ ജയറ്റലി. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനത്തുനിന്നും മോദിയ നീക്കം ചെയ്യാന്‍ പ്രധാനമന്ത്രി വാജപേയ് ശ്രമിച്ചപ്പോള്‍ അതിനു തടയിട്ടതും ജയറ്റലിയായിരുന്നു. 2014 ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി മോദി മത്സരിക്കാനൊരുങ്ങിയപ്പോള്‍ ആദ്യം പിന്തുണച്ചതും സാക്ഷാല്‍ അരുണ്‍ ജയറ്റലിയായിരുന്നു. ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംങിലാണെങ്കില്‍ മോദിക്ക് അത്ര ആത്മവിശ്വാസമില്ല. ധനമന്ത്രിസ്ഥാനത്തേക്ക് യോഗ്യരെ പരിഗണിക്കുതിന് മറ്റ് മുതിര്‍ അംഗങ്ങായ ഗതാഗതമന്ത്രി നിധിന്‍ ഗഡ്ഗരി, സുഷ്മാ സ്വരാജ്, രവിശങ്കര്‍ പ്രസാദ് എന്നിവരിലാണെങ്കില്‍ പ്രധാനമന്ത്രിക്ക് അത്രയക്ക് വിശ്വാസം പോരാ.
2014 അധികാരത്തിലെത്തിയ സര്‍ക്കാറിനെ സാമ്പത്തിക രംഗത്തെ ചലനം വേഗമാക്കാനായില്ലെ വസ്തുത നിലനില്‍ക്കുമ്പോഴും ധനമന്ത്രി ജയറ്റ്‌ലി പ്രധാനമന്ത്രിക്ക് ഒഴിച്ചുകൂടാനാവാത്ത ഒരാളായി തുടരുകയാണ്.
പതിനെട്ട് മാസങ്ങള്‍ മോദി ദില്ലിയില്‍ കഴിഞ്ഞിട്ടും അദ്ധേഹത്തിന് ദില്ലി ഇപ്പോഴും വഴങ്ങിയിട്ടില്ല. ജയറ്റ്‌ലിയാണെങ്കില്‍ പൂര്‍ണ്ണമായും ദി്ല്ലിവാലയാണുതാനും. അധികാരത്തിന്റെ ഇടനായികയില്‍ ജയറ്റ്‌ലി സുപരിചിതനാണ്. രാഷ്ടീയത്തിലും നിയമരംഗത്തും മാധ്യമരംഗത്തും കോര്‍പ്പറേറ്റ് ലോകത്തും ജയറ്റ്‌ലിക്ക് അസാധാരണമായ പരിചയ വൃന്ദമുണ്ട്.
ഒരുദാഹരണത്തിന് പ്രധാനമന്ത്രിയായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ മോദിക്ക് ജയറ്റ്‌ലി തന്റെ വീട്ടില്‍ നടത്തിയ നിശാസല്‍ക്കാരത്തില്‍ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കില്ലെന്ന് മുന്‍കൂട്ടി ഉറപ്പ് വാങ്ങിയ നിരവധി മാധ്യമപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അമിത് ഷാ കഴിഞ്ഞാല്‍ പിന്നെ മോദി ഏറ്റുവും കൂടുതല്‍ ആശ്രയിക്കാറുളളത് ജയറ്റ്‌ലിയെ ആണ്.
ദുരന്തഘട്ടത്തില്‍ പാര്‍ടി സ്വീകരിക്കേണ്ട നയനിലപാടുകള്‍ രൂപീകരിക്കുന്നതും ജയറ്റലി തന്നെ. ഗുജറാത്ത് കാലാപമായാലും വിവാദ ഭൂവിനിയോഗ ബില്ലാണെങ്കിലും കര്‍ഷക ആത്മഹത്യയാണെങ്കിലും ലളിത് മോദി വിഷയമായാലും പാര്‍ടിയേയും സര്‍ക്കാറിനേയും പ്രതിരോധിക്കാന്‍ ജയറ്റലിയെയാണ് പ്രധാനമന്ത്രി ആശ്രയിക്കുക.
മാത്രമല്ല പ്രതിപക്ഷ കക്ഷികളിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്യേണ്ട കാര്യത്തിലും ജയറ്റ്‌ലിയുടെ മികവ് ശ്രദ്ധേയമാണ്. ജയറ്റലിക്കു പകരം ആരെന്ന ചോദ്യത്തിന് പാര്‍ര്‍ടിക് ഉത്തരമില്ല. പ്രധാനമന്ത്രിക്ക് ആശ്വാസ നല്‍കാനുവു വിധത്തില്‍ ധനകാര്യവകുപ്പ് നയിക്കാന്‍ പറ്റിയ ആരാണുളളതെന്നാണ് ചില നേതാക്കള്‍ പരസ്പരം ചോദിക്കുത്.
