ജെല്ലികെട്ട് : കേന്ദ്രവിജ്ഞാപനം സുപ്രീം കോടതിസ്‌റ്റെ ചെയ്തു.

ദില്ലി : ജെല്ലികെട്ട് നിരോധനം നീക്കികൊണ്ടുളള കേന്ദ്രമന്ത്രാലയത്തിന്റെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റെ ചെയ്തു. മൃഗസംരക്ഷണ സമിതിയുടെ ഹര്‍ജിയിന്‍ മേലാണ് തീര്‍പ്പ്. ഇതോടെ കേന്ദ്ര സര്‍ക്കാറിന്റെ  പൊങ്കല്‍ സമ്മാനത്തിന് തിരിച്ചടിയായി.

ജനുവരി 7 നായിരുന്നു വന-പരിസ്്തിതി മന്ത്രാലയം ജെല്ലികെട്ട് നിരോധനം നീക്കിയുളള ഉത്തരവിറക്കിയത്. മന്ത്രാലയത്തിന്റെ തന്നെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ സമിതി അന്നു തന്നെ മ്ര്രന്താലയത്തിന്റെ തിരുമാനത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മൃഗസംരക്ഷണ സമിതി  സുപ്രീം കോടതിയില്‍ നല്‍കിയ പരാതിയെതുടര്‍ന്നായിരുന്നു 2014 ല്‍ ജെല്ലികെട്ട് നിരോധിച്ചത്.

സമിതിയുടെ എതിര്‍പ്പിനെ വകവെയ്ക്കാതെ മന്ത്രാലയം തിടുക്കത്തില്‍ ഉത്തരവിറക്കിയത് സമിതി പ്രവര്‍ത്തകരെ പ്രകോപിപിച്ചരിന്നു. ഈ പശ്ചാതലത്തിലാണ് കോടതി സ്‌റ്റെ ഉത്തരവിട്ടത്. മൃഗസംരക്ഷണ സമിതിയുടെ വാദങ്ങള്‍ അഭിഭാഷകരായ ആര്യമ്മ സുന്ദരം , കെ.കെ വേണുഗോപാല്‍ എന്നിവരാണ് കോടതിയില്‍ അവതരിപ്പിച്ചത്.

വോട്ട് ബാങ്ക് ലക്ഷ്യം വെച്ചായിരുന്നു കേന്ദ്ര വനം- പരിസ്ഥിത മന്ത്രാലയം പെട്ടെന്ന് ഇത്തരത്തിലുളള ഉത്തരവിറക്കിയതെന്ന് പരക്കെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *