ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധി ആശുപത്രി വിട്ടു

ചെന്നൈ: ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കരുണാനിധി വസതിയിലേക്ക് മടങ്ങി. ശ്വാസനാള ശസ്ത്രക്രിയക്കു ശേഷം ഭക്ഷണം കഴിക്കുന്നതിനായിയിട്ട പി.ഇ.ജി ട്യൂബ് മാറ്റുന്നതിന് ബുധനാഴ്ച രാവിലെയാണ് കരുണാനിധിയെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്കൊപ്പം ശ്വാസകോശ സംബന്ധമായ അസുഖത്തിനും ചികില്‍സയിലാണ് അദ്ദേഹം.

 

 
ഡിസംബറില്‍ അണുബാധയെ തുടര്‍ന്ന് കരുണാനിധിയെ ശ്വാസനാള ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനു ശേഷം ഭക്ഷണം കഴിക്കുന്നതിനായി ഇട്ട ട്യൂബ് മാറ്റുന്നതിനാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കു ശേഷം ഇന്നുതന്നെ മടങ്ങിയേക്കുമെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

 

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് 94 കാരനായ കരുണാനിധി ജൂലൈ 17 നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ കരുണാനിധി പൊതുപരിപാടികളിലും സംബന്ധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *