കൊച്ചിയിൽ വനിതാ ഗുണ്ടകളുടെ ആക്രമണത്തിൽ പരുക്കേറ്റ ഡ്രൈവർ ഷെഫീഖിന് ആ ദിവസം ഓർത്തെടുക്കാൻ പോലുമാകുന്നില്ല.മൂന്നു ദിവസമാണ് ഷെഫീഖ് ആശുപത്രിയിൽ കഴിഞ്ഞത്.താൻ അനുഭവിച്ച മാനസിക വേദനയ്ക്കും അപമാനത്തിനും ആര് ഉത്തരം പറയുമെന്ന് ഈ ചെറുപ്പക്കാരൻ ചോദിക്കുന്നു.
നിയമം തനിക്ക് പിന്തുണ നൽകുന്നില്ലെന്ന് ഷെഫീഖ് വേദനയോടെ പറയുന്നു.പട്ടാപ്പകൽ ജനമധ്യത്തിൽ വച്ചായിരുന്നു ആക്രമണം.മർദിക്കുക മാത്രമല്ല തന്റെ അടി വസ്ത്രം പോലും ഈ സ്ത്രീകൾ വലിച്ചൂരിയെന്ന് ഷെഫീഖ് ചൂണ്ടിക്കാട്ടുന്നു.താൻ ഡ്രൈവർ ആയതു കൊണ്ടാണോ ഈ സ്ത്രീകൾക്കെതിരെ തക്കതായ നടപടിയെടുക്കാത്തതെന്നും ഷെഫീഖ് ചോദിക്കുന്നു.
കല്ലെടുത്ത് തലയ്ക്കടിക്കുക, വസ്ത്രങ്ങള്‍ വലിച്ചൂരുക,അപകടകരമായി മുറിവേല്‍പ്പിക്കുക ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ഏറ്റവും കുറഞ്ഞത് കൊലപാതക ശ്രമത്തിന് വരെ കേസെടുക്കാം എന്ന് നിയമം അനുവദിക്കുമ്പോഴാണ് ആക്രമം നടത്തിയ അന്ന് തന്നെ നാല് സ്ത്രീകളും സ്റ്റേഷനില്‍ നിന്ന് ജാമ്യമെടുത്ത് ഇറങ്ങിവന്നതെന്നും ഷെഫീഖ് ചൂണ്ടിക്കാട്ടുന്നു.
