മദ്യത്തിന് വിലകൂടും; ബിയറിന് 100 ശതമാനം നികുതി

തിരുവന്തപുരം: ബിയറിന്റെയും മദ്യത്തിന്റെയും വില്‍പ്പന നികുതി വര്‍ധിപ്പിച്ച് പിണറായി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ്. 400 രൂപ വരെയുള്ള മദ്യത്തിന് വില്‍പ്പന നികുതി 200 ശതമാനമാക്കി പരിഷ്‌കരിച്ചു. 400 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 210 ശതമാനമായിരിക്കും വില്‍പ്പന നികുതി. മാത്രമല്ല ബിയറിന്റെ വില്‍പ്പന നികുതി 100 ശതമാനവുമാക്കും.

ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് വിദേശമദ്യങ്ങളുടെയും വൈനിന്റെയും ഇറക്കുമതി തീരുവയും വര്‍ധിപ്പിച്ചു. വിദേശമദ്യത്തിന്റെ ഇറക്കുമതിയില്‍ കെയിസ് ഒന്നിന് 6000 രൂപവരെ ഇറക്കുമതി തീരുവ ചുമത്തും, വൈന്‍ കെയിസ് ഒന്നിന് 3000 രൂപയും ഇറക്കുമതി തീരുവ ചുമത്തി. ഇതിന് പുറമെ സര്‍വീസ് ചാര്‍ജ്, അബ്കാരി ഫീസ് എന്നിവയും വര്‍ധിപ്പിച്ചിട്ടുണ്ട്.

60 കോടിയുടെ വരുമാനമാണ് ഇതിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ ഈടാക്കിക്കൊണ്ടിരിന്ന സര്‍ചാര്‍ജ്, സാമൂഹ്യ സുരക്ഷാ സെസ് എന്നിവ എടുത്തുകളഞ്ഞാണ് മദ്യത്തിന്റെ വില്‍പ്പന നികുതിയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *