കൊച്ചി : പിണറായി ഭരണത്തില്‍ കേരളം പിശാചിന്റെ സ്വന്തം നാടായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നയിച്ച ‘ജനങ്ങള്‍ക്കൊപ്പം’ പദയാത്രയുടെ പെരുമ്ബാവൂരില്‍ സംഘടിപ്പിച്ച സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെട്ടിക്കൊല്ലുന്നവര്ക്കും തല്ലിക്കൊല്ലുന്നവര്‍ക്കും കുത്തിക്കൊല്ലുന്നവര്ക്കും സംരക്ഷണ കവചം ഒരുക്കുന്നവരായി പിണറായിയുടെ ഭരണത്തില്‍ പോലീസിനെ നിര്‍ജീവമാക്കിയെന്നും, അന്വേഷണ വിവരങ്ങള്‍ ചോര്‍ന്നു പോകുന്നെന്ന് എസ്.പി തന്നെ ഡി.ജി.പിക്ക് പരാതി നല്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ അധ:പതിച്ചെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. ആള്‍ക്കൂട്ടം ഒരു ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊള്ളുന്നത് കേരളത്തിലെ ആദ്യത്തെ സംഭവം ആണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കൊലപാതകികള്‍ക്കും ഗുണ്ടകള്‍ക്കും ക്വട്ടേഷന്‍ നല്കുന്നവര്ക്കുമെല്ലാം അഴിഞ്ഞാടാന്‍ കഴിയുന്ന നിലയിലേക്ക് ക്രമസമാധാനനില തകര്‍ന്നെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
എല്ലാം ശരിയാക്കാനായി വോട്ടു നേടി അധികാരത്തിലെത്തിയ ഇടതുമുന്നണി, ജനങ്ങളെ ചെകുത്താനും കടലിനുമിടയിലേക്ക് തള്ളിവിടുകയാണു ചെയ്തതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന് പറഞ്ഞു. അക്രമ രാഷ്ട്രീയത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മൂവര്‍ണ്ണക്കൊടിയേന്തി അഹിംസാ മാര്‍ഗത്തില്‍ പ്രവര്‍ത്തിച്ച ഷുഹൈബിനെ എന്തിനു വേണ്ടി വെട്ടി നുറുക്കിയെന്ന് വിശദീകരിക്കാന്‍ സി.പി.എമ്മിനു ബാദ്ധ്യതയുണ്ടെന്നും അവര്‍ വ്യക്തമാക്കി. അക്രമത്തിന്റെ അനീതിയുടെ കൊള്ളയുടെ കൊലയുടെ പിടിച്ചുപറിയുടെ ബലാത്സംഗത്തിന്റെ, അടിയുടെ ഇടിയുടെ വെടിയുടെ ഭരണമാണ് കേന്ദ്രത്തിലും കേരളത്തിലുമായി നടക്കുന്നതെന്ന് മുന്‍മന്ത്രി ടി.എച്ച്.മുസ്തഫ പറഞ്ഞു. സമസ്ത മേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ പി.പി.തങ്കച്ചന് വ്യക്തമാക്കി.നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചു. ക്രമസമാധാനനില തകര്‍ന്നു. ജനങ്ങളെ ശരിപ്പെടുത്തിക്കൊണ്ടിരിക്കുകയാണു സര്‍ക്കാരെന്നും തങ്കച്ചന് ചൂണ്ടിക്കാണിച്ചു. കൊലപാതകികളെ അറസ്റ്റു ചെയ്തെന്ന ന്യായവാദമുയര്‍ത്തി അന്വേഷണം അവസാനിപ്പിക്കാന്‍ തയ്യാറാകുന്ന മുഖ്യമന്ത്രി, കൊല്ലിച്ചവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ബെന്നി ബഹനാന് ആരോപിച്ചു.
പൂര്‍ത്തീകരിച്ചതും തുടക്കമിട്ടതുമായ ഒട്ടേറെ പദ്ധതികളുമായി പെരുമ്ബാവൂര്‍ നിയോജക മണ്ഡലം പരിപൂര്‍ണ്ണ വികസന കുതിപ്പിന്റെ പാതയിലാണെന്ന് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ വ്യക്തമാക്കി.പദയാത്രയ്ക്കു നല്കിയ സ്നേഹോഷ്മള സ്വീകരണത്തിനു നന്ദി പറയുകയായിരുന്നു അദ്ദേഹം. പെരുമ്ബാവൂര്‍ നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആസ്ഥാനമന്ദിരമെന്ന സ്വപ്നവും ജനപങ്കാളിത്തത്തോടെ വൈകാതെ നടപ്പിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പെരുമ്ബാവൂര്‍ ടൗണ്‍ മണ്ഡലം പ്രസിഡന്റ് എസ്.എ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ടി.ജെ.വിനോദ്, കെ.പി.ധനപാലന്, ജെയ്സണ്‍ ജോസഫ്, ടി.എം.സക്കീര്‍ ഹുസൈന്, ഐ. കെ രാജു, വി.ജെ.പൗലോസ്, ദീപ്തി മേരി വര്‍ഗീസ്, മാത്യു കുഴല്നാടന്, എം.എം. അവറാന്, ഒ.ദേവസി, കെ.പി.ബാബു, കെ.എം.എ.സലാം, മുഹമ്മദ് ഷിയാസ്, ഡാനിയേല്‍ മാസ്റ്റര്‍, മനോജ് മൂത്തേടന്, തോമസ്.പി. കുരുവിള, ബേസില്‍ പോള്‍, വി.എം.ഹംസ, പോള്‍ ഉതുപ്പ്, ബാബു ജോണ്‍, കെ.പി.വര്‍ഗീസ്, ടി.ജി.സുനില്‍, മിനി ബാബു എന്നിവര്‍ സംബന്ധിച്ചു.
