മലപ്പുറം: കണ്ട്രോള് കമീഷന് റിപ്പോര്‍ട്ട് ഹൃദയത്തില്‍ സ്വീകരിക്കാതിരുന്നതിന് സി.പി.െഎ പ്രവര്‍ത്തകര്‍ക്ക് നന്ദിയെന്ന് മുതിര്‍ന്ന നേതാവ് കെ.ഇ ഇസ്മായില്‍. ആര്‍ക്കും പാര്‍ട്ടിയെ തകര്‍ക്കാനാവില്ല. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ നാളെ തിരിച്ചറിയപ്പെടുമെന്നും ഇസ്മായില്‍ പറഞ്ഞു. മലപ്പുറത്ത് നടക്കുന്ന സി.പി.െഎ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന അഭിവാദ്യ പ്രസംഗത്തിലാണ് ഇസ്മായിലിെന്റ രൂക്ഷമായ വിമര്‍ശനം.
സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രെന്റയും കെ.ഇ ഇസ്മായിലിെന്റയും ചില വിശ്വസ്തരെ സി.പി.െഎ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇസ്മായിലിനെതിരെ രൂക്ഷ വിമര്‍ശനം ഉള്‍ക്കൊള്ളുന്ന കണ്ട്രോള് കമീഷന് റിപ്പോര്‍ട്ട് തയാറാക്കിയവരെയും തല്‍സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.
പാര്‍ട്ടിയില്‍ ഏകാധിപത്യ പ്രവണതകളാണ് നില നില്‍ക്കുന്നതെന്നും കുടുതല്‍ പ്രാതിനിധ്യം വേണമെന്നും ആവശ്യപ്പെട്ട് ഇസ്മായില്‍ കേന്ദ്ര േനതൃത്വത്തെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.
