സിറിയയില്‍ അഭ്യന്തരയുദ്ധം രൂക്ഷം

റഷ്യന്‍ ബോംമ്പ് സേനയുടേയും അസദ് അനുകൂല വിഭാഗത്തിന്റേയും ആക്രമണങ്ങളെ പ്രതിരോധിക്കണമെങ്കില്‍ അറബ് രാഷ്ട്രങ്ങളുടെ സൈനിക സഹായം അനിവാര്യമായിരിക്കുകയാണെന്ന് സിറിയന്‍ പ്രതിപക്ഷം.

വിമതര്‍ക്കെതിരായ യുദ്ധം നിര്‍ണ്ണായക ഘട്ടത്തിലെത്തിയിരിക്കുകയാണെന്നും തങ്ങള്‍ക്ക് അസദ് അനൂകൂലികളെ പ്രതിരോധിക്കാന്‍ ആവില്ലെന്നും വിമതര്‍ വ്യക്തമാക്കിയതായി ദി ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട് ചെയ്തു.

ആയുധ ശക്തിയില്‍ അസദ് അനൂകുലികളുടെ അടുത്തെത്താന്‍ തങ്ങള്‍ക്കാവില്ലെന്നും അവര്‍ വ്യക്തമാക്കി.
അതെ സമയം വടക്കന്‍ മേഖലയില്‍ നിന്നും ആയിരകണക്കിന്‍ സിറിയക്കാരാണ് തുര്‍ക്കി അതിര്‍ത്തിയിലേക്ക് ഇപ്പോഴും പാലായനം നടത്തികൊണ്ടിരിക്കുന്നത്. അഭയാര്‍ത്തി പ്രതിസന്ധി യൂറോപ്യന്‍ രാജ്യങ്ങളെ ഭീഷണിയിലാക്കിയിരിക്കുന്ന ഈ സാഹചര്യത്തിലും ആയിരകണക്കിനാളുകളാണ് പാലായനം നടത്തുന്നത്.

siriya 02വിമതര്‍ക്ക് അനുകൂലമായി അസദിനെതിരെ യുദ്ധം ചെയ്യാനായി സൗദി അറേബ്യ, ബഹ്‌റൈന്‍ യുനൈറ്റഡ് അറബ് എമറൈറ്റ്‌സ് എന്നീ അറേബ്യന്‍ രാഷ്ട്രങ്ങള്‍ സൈനിക സഹായം നല്‍കാമെന്ന് വാഗ്്ദാനം ചെയ്തിരുന്നു. എന്നാല്‍ സഹായ വാഗ്ദാനം ഇപ്പോഴും കടലാസില്‍ തന്നെയാണെന്നാണ് വിമതര്‍ പറയുന്നത്. തങ്ങളുടെ സേനാവിഭാഗത്തെ സിറിയയിലേക്ക് അയക്കുന്നതിനെതിരെ അമേരിക്കയുടെ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നാണ് മധ്യപൗരത്യ ദേശത്തെ നയതന്ത്ര വിദഗ്്ധര്‍ വിലയിരുത്തുന്നത്.

നിഴല്‍ യുദ്ധവും അസദ് അനുകൂലരുടെ യുദ്ധവും ചേര്‍ന്ന് മേഖലയില്‍ പുതിയതായി ആയിരകണക്കിന് അഭയാര്‍ത്ഥികളെ ഉണ്ടാക്കി കൊണ്ടിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തിയിരിക്കുന്നത്. ഇറാഖ് അഫ്ഘാന്‍ മേഖലയിലെ ഷിയാ സേനകളും ഹിസബുളളയും റഷ്യന്‍ പടയും അസദ് അനുകൂലസഖ്യമായും യുദ്ധമുഖത്തുണ്ട്.

ഇപ്പോള്‍ യുദ്ധം താറുമാറാക്കിയ കിഴക്കന്‍ ആലിപ്പോയില്‍ വമതര്‍ക്കെതിരായ സൈനിക നീക്കത്തിന് രംഗമൊരുങ്ങുന്നതായി വിമതരെ ഉദ്ധരിച്ചും റിപ്പോര്‍ട്ടുകളുണ്ട്. ഒരോ നിമിഷങ്ങളിലും വ്യോമാക്രമണമുണ്ടാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിമതര്‍ക്കുനേരെയുളള നിരന്തര വ്യോമാക്രമണമൂലം നിരവധി പേര്‍ വീണ്ടു തുര്‍ക്കി അതിര്‍ത്തിയിലേക്ക് പാലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *