ന്യൂഡല്‍ഹി: ആഡംബര കാര്‍ ഡ്രൈവര്‍മാരാണ് റോഡില്‍ ഏറ്റവും അപകടകാരികളെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കോടീശ്വരന്‍മാര്‍ക്കാണ് വാഹനം സുരക്ഷിതമായ ി ഒാടിക്കുന്നതിനുള്ള പരിശീലനം നല്‍കേണ്ടതെന്നും കണ്ണന്താണം പറഞ്ഞു. ദേശിയ ടൂറിസത്തിെന്റ വികസനത്തിന് വേണ്ടി സുരക്ഷിതമായ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദ്വിദിന കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ രാജ്യത്ത് മികച്ച റോഡുകളും ഗതാഗത സൗകര്യവും ഒരുക്കാനും കണ്ണന്താനം ആവശ്യപ്പെട്ടു.
വര്‍ഷം 1.5 ലക്ഷം അപകടങ്ങള്‍ സൃഷ്ടിക്കുന്ന രാജ്യത്തെ സുരക്ഷിതമല്ലാത്ത റോഡുകളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് കണ്ണന്താനം ആഡംബര കാറുപയോഗിക്കുന്നവര്‍ക്ക് നേരെ തിരിഞ്ഞത്. ടാക്സി ഡ്രൈവര്‍മാര്‍ക്ക് സുരക്ഷിതമായ ഡ്രൈവിങ്ങിനുള്ള പരിശീലനം നല്‍കുന്നത് പോലെ വിലകൂടിയ വാഹനങ്ങള്‍ ഉപയോഗിക്കുന്ന കോടീശ്വരന്‍മാര്‍ക്കും പരിശീലനം നല്‍കണം. മാറ്റം വരേണ്ടത് ഉന്നതരില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
വില കൂടിയ കാര്‍ കയ്യിലുണ്ടെങ്കില്‍ ലോകം കീഴടക്കിയത് പോലെയാണ് ചിലര്‍ക്ക്. ഫുട്പാത്തില്‍ കിടക്കുന്നവര്‍ക്ക് നേരെ ഇടിച്ചു കയറാന്‍ ലൈസന്‍സ് കിട്ടിയത് േപാലെയായിരിക്കും ഡ്രൈവിങ്. എന്തെങ്കിലും സംഭവിച്ചാല്‍ അഭിഭാഷകര്‍ അവരെ കേസില്‍ നിന്നും ഉൗരിയെടുക്കുകയും ചെയ്യും. ഇന്ത്യയില്‍ സമീപ കാലത്ത് കണ്ടുവരുന്ന സംഭവങ്ങളെ ഉദ്ധരിച്ച് കണ്ണന്താനം തുറന്നടിച്ചു.
മികച്ച റോഡുകള്‍ ഒരുക്കിയാല്‍ രാജ്യത്ത് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇപ്പോഴുള്ളതിെന്റ ഇരട്ടി വിനോദ സഞ്ചാരികളുടെ ഒഴുക്കുണ്ടാവുമെന്നും 2017ല്‍ ഒരു കോടി വിദേശ സഞ്ചാരികള്‍ രാജ്യം സന്ദര്‍ശിച്ചതായും കണ്ണന്താനം അറിയിച്ചു.
ഒരു കേന്ദ്ര മന്ത്രി എന്ന നിലയില്‍ തനിക്ക് നല്‍കിയ സുരക്ഷാ അകമ്ബടിയെയും കണ്ണന്താനം ചോദ്യം െചയ്തു. ഒരു പാവം ടൂറിസം മന്ത്രിയെ ആര് കൊല്ലാനാണെന്നും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും നല്‍കുന്ന സുരക്ഷ തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തെന്റ കാറുകള്‍ക്ക് ചുറ്റും അകമ്ബടി വാഹനങ്ങള്‍ വരുന്നത് തനിക്ക് നാണക്കേടാണെന്നും കണ്ണന്താനം സദസ്സിനോട് പറഞ്ഞു.
