ന്യൂഡല്‍ഹി: എം.പിയായിരുന്ന കാലയളവിലെ ശമ്ബളവും അലവന്‍സും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ആറുവര്‍ഷത്തെ കാലയളവിനിടയിലെ ശമ്ബളവും അലവന്‍സുമടക്കം 90 ലക്ഷം രൂപയാണ് ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കിയത്. സച്ചിന്റെ പ്രവൃത്തിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നന്ദി രേഖപ്പെടുത്തി.
185 പദ്ധതികള്‍ക്കായി സച്ചിന്‍ 7.4 കോടി രൂപ സച്ചില്‍ ചെലവഴിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. വിദ്യാഭ്യാസ മേഖലയ്ക്കായും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായുമായാണ് സച്ചിന്‍ കൂടുതല്‍ തുക ചെലവാക്കിയത്.
കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഇരുപത് സ്‌കൂളുകളുടെ നിര്‍മാണവും സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതും സച്ചിന്റെ ശ്രമഫലമായാണ്. കേരളത്തിന് പുറമെ പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പൂര്‍, ആന്ധ്രയിലെ നെല്ലൂര്‍, മഹാരാഷ്ട്രയിലെ സോലാപ്പൂര്‍, അഹമ്മദ് നഗര്‍, ഹിമാചല്‍ പ്രദേശിലെ ഹമിര്‍പൂര്‍, തമിഴ് നാട്ടിലെ തിരുപ്പൂര്‍, കാശ്മീരിലെ കുപ് വാരയിലെ സ്‌കൂള്‍ എന്നിവയ്ക്കാണ് സാമ്ബത്തിക സഹായം ലഭ്യമാക്കിയത്.
പ്രധാനമന്ത്രിയുടെ ഗ്രാമങ്ങളെ ദത്തെടുക്കല്‍ പദ്ധതിയില്‍ ആന്ധ്രയിലേയും മഹാരാഷ്ട്രയിലേയും രണ്ട് ഗ്രാമങ്ങങ്ങളും സച്ചിന്‍ ദത്തെടുത്തിരുന്നു. പ്രധാനമന്ത്രി ആദര്‍ശ് ഗ്രാം യോജ്‌ന പദ്ധതിയുടെ കീഴിലാണ് രണ്ട് ഗ്രാമങ്ങള്‍ ദത്തെടുത്തത്.
പാര്‍ലമെന്റില്‍ വരാതിരുന്നതിന്റെ പേരില്‍ സച്ചിന്‍ നേരത്തെ വിമര്‍ശനം നേരിട്ടിരുന്നു.
രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ പാര്‍ലമെന്റില്‍ എത്തിയത് 29 സെഷനുകളില്‍ മാത്രമായിരുന്നു. പക്ഷെ എംപി കാലയളവിലെ മുഴവന്‍ ശമ്ബളവും ഒരു മടിയും കൂടാതെ കൈപ്പറ്റിയെന്നും, ജനങ്ങളെ സേവിക്കാന്‍ താല്‍പര്യമില്ലെങ്കിലും ശമ്ബളം വാങ്ങാന്‍ ഒരു മടിയും കാട്ടിയില്ലന്നുമായിരുന്നു സച്ചിന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍.
