ബംഗളൂരു: തെരഞ്ഞെടുപ്പ് അടുത്താല്‍ പിന്നെ ബംഗളൂരുവില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള സിദ്ധഗംഗ മഠത്തില്‍ വലിയ തിരക്കാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ട സ്ഥാനാര്‍ഥികളുടേയും എല്ലാ മതത്തില്‍ പെട്ട സ്ഥാനാര്‍ഥികളുടേയും ഒഴുക്കാണ് ഈ മഠത്തിലേക്ക്. സ്ഥാനാര്‍ഥികള്‍ മാത്രമല്ല, അവരുടെ രാഷ്ട്രീയ യജമാനന്‍മാരും ഡല്‍ഹിയില്‍ നിന്നുംഡോ. ശിവകുമാര സ്വാമിയെ കാണാന്‍ മഠത്തിലെത്തുന്നു.

പ്രധാനമന്ത്രിമാര്‍ തൊട്ട് പാര്‍ട്ടി പ്രസിഡന്‍റുമാര്‍ വരെ, ഇന്ദിരാ ഗാന്ധി മുതല്‍ രാഹുല്‍ ഗാന്ധി വരെ, സിദ്ധരാമയ്യ മുതല്‍ യെദിയൂരപ്പ വരെ, ദേവഗൗഡ തൊട്ട് കുമാരസ്വാമി വരെ രാഷ്ട്രീയ ഭേദമെന്യേ സന്ദര്‍ശിക്കുന്ന സിദ്ധഗംഗ മഠത്തിലെ ഈ സ്വാമി ഒരു രാഷ്ട്രീയ പാര്‍ട്ടികളോടും ആഭിമുഖ്യം പുലര്‍ത്തുന്നില്ല എന്നതാണ് ഏറെ കൗതുകകരം.
നടക്കുന്ന ദൈവം എന്നറിയപ്പെടുന്ന ശിവകുമാര സ്വാമിയെ കാണാന്‍ കഴിഞ്ഞയാഴ്ചയാണ് രാഹുലെത്തിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയോടൊപ്പം എത്തിയ രാഹുലിനെ നിറഞ്ഞ മനസ്സോടെയാണ് സ്വാമി അനുഗ്രഹിച്ചത്. ഒരാഴ്ച മുന്‍പ് അമിത് ഷായും ഇവിടെയെത്തിയിരുന്നു. കുറച്ച് ദിവസം മുന്‍പ് കുമാരസ്വാമിയും അദ്ദേഹത്തെ കാണാനെത്തി. പ്രധാനമന്ത്രി മോദിയും സ്വാമിയെ സന്ദര്‍ശിക്കാനെത്തിയിരുന്നു.

സിദ്ധഗംഗ മഠത്തിന് 1600 വര്‍ഷങ്ങളുടെ പാരമ്ബര്യം അവകാശപ്പെടാനുണ്ട്. മൈസൂര്‍ പ്രദേശത്തെ സാൂഹ്യ മത ജീവിതത്തില്‍ േറെ പ്രാധാന്യമുണ്ട് ഈ മഠത്തിന്. 5 മുതല്‍ 15 വയസ്സ് വരെയുള്ള 8500 കുട്ടികളാണ് ഗുരുകുല സമ്ബ്രദായത്തില്‍ ഇന്നും ഇവിടെ പഠിക്കുന്നത്. ലിംഗായത്ത് മഠം മെഡിക്കല്‍^എന്‍ജിനീയറിങ് കോളജുകളും നടത്തുന്നു.
എന്നാല്‍, മറ്റ് ലിംഗായത്ത് സന്യാസിമാരെപ്പോലെ രാഷ്ട്രീയമായി ഒരു പക്ഷം പിടിക്കാന്‍ സ്വാമി ശ്രമിച്ചിട്ടില്ല. യെദിയൂരപ്പ ഇടക്കിെട ഇവിടെയെത്തി അഭിപ്രായങ്ങള്‍ തേടാറുണ്ടെങ്കിലും ബി.ജെ.പിയുമായി സമ്ബര്‍ക്കം പുലര്‍ത്താന്‍ സ്വാമി തയാറായില്ല. ശിവകുമാര സ്വാമിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി രാഷ്ട്രപതിയായിരിക്കെ എ.പി.ജെ അബ്ദുള്‍ കലാമും അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നു.
ശിവകുമാര സ്വാമിയുടെ മതേതര നിലപാടുകള്‍ കര്‍ണാടകയിലെ സാമൂഹ്യജീവിതത്തെ സ്വാധീനിച്ചിരുന്നു. അയോധ്യ ക്ഷേത്രം തകര്‍ത്ത പശ്ചാത്തലത്തില്‍ മുന്‍ ദൂരദര്‍ശന്‍ ഡയറക്ടറായ ഭാരതാദ്രി സ്വാമിയുമായി നടത്തിയ അഭിമുഖത്തെക്കുറിച്ച് ഓര്‍ക്കുന്നു. ലോകത്തില്‍ ഒരു മനുഷ്യജീവിക്കും മറ്റൊരു വിഭാഗത്തിന്‍റെ ആരാധനാലയം പൊളിക്കുന്നതിനുള്ള അവകാശമില്ല എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. സ്വാമിയുടെ മനുഷ്യത്വവും മതേതര ചിന്താഗതിയും എല്ലാവരും മാതൃകയാക്കേണ്ടതാണ് എന്നും ഭാരതാജ്രി പറഞ്ഞു.
