ലഖ്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി ദലിത് എം.എല്‍.എ. റോബര്‍ട്ട്സ്ഗഞ്ചില്‍ നിന്നുളള ഛോേട്ട ലാല്‍ ഖര്‍വാറാണ് യോഗിക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയെ കാണാനെത്തിയ തന്നെ യോഗി ശകാരിക്കുകയും പുറത്താക്കുകയും ചെയ്തുവെന്നാണ് ലാലിെന്റ ആരോപണം. രണ്ടു തവണ യോഗിയെ കാണാനെത്തിയെന്നും എന്നാല്‍ അദ്ദേഹം കൂടികാഴ്ചക്ക് തയാറാകാതെ പുറത്താക്കുകയാണുണ്ടായതെന്നും ചുണ്ടിക്കാട്ടി ഛോേട്ട ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. ഛോേട്ട ലാലിെന്റ പരാതിയില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി മറുപടി നല്കി.
സര്‍ക്കാരും ഉദ്യോഗസ്ഥരും തെന്റ മണ്ഡലത്തോട് കടുത്ത വിവേചനമാണ് പുലര്‍ത്തുന്നത്. തെന്റ പരാതി കേള്‍ക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം സന്നദ്ധത കാണിക്കുന്നില്ലെന്നും ഛോേട്ട ലാല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. യോഗി ആദിത്യനാഥ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡെ, ബി.ജെ.പി നേതാവ് സുനില്‍ ബന്‍സാല്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം. ഇതേ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ പട്ടികജാതി/പട്ടിക വര്‍ഗ കമീഷനും ഛോേട്ട ലാല്‍ പരാതി നല്കി.
പട്ടികജാതി/പട്ടിക വര്‍ഗ പീഡനവിരുദ്ധ നിയമം ദുര്‍ബലപ്പെടുത്തിയതിനെതിരെ ദലിത് സംഘടനകള്‍ രാജ്യവ്യാപകമായി ഭാരത് ബന്ദ് സംഘടിപ്പിച്ചതിന് തൊട്ടു പിറകെയാണ് പാര്‍ട്ടിയില്‍ നിന്നും വിവേചനം നേരിടേണ്ടി വരുന്നുവെന്ന പരാതിയുമായി ബി.ജെ.പി ദലിത് എം.എല്‍.എ രംഗത്തെത്തിയത്.
