മുഖ്യമന്ത്രിയ്ക്ക് ഒപ്പം ചേര്‍ന്ന് അഴിമതി നടത്തിയ പ്രതിപക്ഷനേതാവ് സംസ്ഥാനത്തിന് അപമാനമാണ്: കുമ്മനം

ചെങ്ങന്നൂര്‍: വിവാദ കരുണ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ബില്ലിന് പിന്തുണ നല്‍കിയതിലൂട കേരളത്തിലെ ഇരുമുന്നണികളുടെയും ഒത്തുതീര്‍പ്പ് മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇരുമുന്നണികളുടെയും ഒത്തുതീര്‍പ്പ് രാഷ്ട്രീയം നാടിന് ആപത്താണെന്നും കുമ്മനം പറഞ്ഞു. ഭരണകക്ഷി നടത്തുന്ന അഴിമതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ലോകത്തിലെ ഏക പ്രതിപക്ഷം കേരളത്തിലേതായിരിക്കുമെന്നും കുമ്മനം അഭിപ്രായപ്പെട്ടു. ചെങ്ങന്നൂരില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയ്ക്ക് ഒപ്പം ചേര്‍ന്ന് അഴിമതി നടത്തിയ പ്രതിപക്ഷനേതാവ് സംസ്ഥാനത്തിന് അപമാനമാണെന്നും രമേശ് ചെന്നിത്തല സ്ഥാനമൊഴിയണമെന്നും കുമ്മനം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ പേരുപറഞ്ഞ് ഇരുകക്ഷികളും സ്വാശ്രയമുതലാളിമാരുടെ താത്പര്യമാണ് സംരക്ഷിച്ചതെന്നും ഇതോടെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ സ്പോണ്‍സര്‍ ഒരാള്‍ തന്നെയാണെന്ന് വ്യക്തമായെന്നും കുമ്മനം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *