ലഖ്നൗവില്‍ സാക്ഷിമഹാരാജ് നിശാക്ലബ് ഉദ്ഘാടനം ചെയ്തതില്‍ വിവാദം

ലഖ്നൗ: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ നിശാക്ലബ് ഉദ്ഘാടനം ചെയ്ത് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് വിവാദത്തില്‍. അലിഗഞ്ച് പ്രദേശത്തെ ജീത്ത് പ്ലാസയുടെ രണ്ടം നിലയില്‍ പുതുതായി തുടങ്ങുന്ന ‘ലെറ്റസ് മീറ്റ്’ എന്ന പേരിലുള്ള നിശാക്ലബ്ബാണ് റിബണ്‍ മുറിച്ച്‌ സാക്ഷി മഹാരാജ് ഉദ്ഘാടനം ചെയ്തത്. ഉന്നാവ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് സാക്ഷി മഹാരാജ്. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെങ്കര്‍ ഉള്‍പ്പെട്ടെ പീഡനക്കേസ് വിവാദമായി ഉന്നാവില്‍ കത്തുന്നതിനിടെയാണ് ഞായറാഴ്ച വൈകുന്നേരം നിശാ ക്ലബ് ഉദ്ഘാടനം നടന്നത്.

പൊതു ഇടങ്ങളിലെ കമിതാക്കളുടെ ചില പരസ്യ പ്രകടനങ്ങളാണ് ബലാത്സംഗങ്ങള്‍ക്ക് കാരണമാകുന്നതെന്ന് മാസങ്ങള്‍ക്ക് മുമ്ബാണ് സാക്ഷി മഹാരാജ് പരാമര്‍ശം നടത്തിയത്. ഇത്തരക്കാരെ അഴിക്കുള്ളിലടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പരസ്പരം തിന്നുതീര്‍ക്കാനിരിക്കുന്നപോലെ ഇത്തരക്കാര്‍ ബൈക്കില്‍ പോകുമ്ബോള്‍ കെട്ടിപ്പിടിച്ചാണിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

നിശാക്ലബ് ഉദ്ഘാടനം വിവാദമായതോടെ തന്നെ തെറ്റിദ്ധരിപ്പിച്ച്‌ നിശാ ക്ലബ് ഉദ്ഘാടനം ചെയ്യാന്‍ ആവശ്യപ്പെട്ട പാര്‍ട്ടി ഭാരവാഹിക്കെതിരെ പരാതി നല്‍കിയെന്ന് അദ്ദേഹം പ്രതികരിച്ചു. പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ രജ്ജന്‍ സിങ്ങ് പറഞ്ഞിട്ടാണ് താന്‍ ഉദ്ഘാടനത്തിന് പോയത്. അദ്ദേഹത്തിന്റെ മരുമകന്റെ റെസ്റ്റോറന്റാണെന്നാണ് തന്നോട് പറഞ്ഞത്. എന്നാല്‍ വൈകിയാണ് താന്‍ ഇത് ബാറും നിശാ ക്ലബുമാണെന്ന് തിരിച്ചറിഞ്ഞതെന്നും മഹാരാജ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *