വീട്ടില്‍ ഒറ്റയ്ക്കായിരുന്ന 17കാരി തൂങ്ങി മരിച്ച നിലയില്‍; കൊലപാതകമെന്ന് ആരോപണവുമായി ബന്ധുക്കള്‍

കടമ്മനിട്ട: പത്തനംതിട്ടക്ക് സമീപം കടമമനിട്ടയില്‍ ദുരുഹ സാഹചര്യത്തില്‍ 17 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കടമ്മനിട്ട വിനോദ് ഭവനില്‍ 2 വിദ്യാര്‍ത്ഥിനിയായ മൈഥിലിയെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ വീട്ടിലെ അടുക്കളയില്‍ തുങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.

ബുധനാഴ്ച്ച വൈകുന്നേരം നാല് മണിയോടെ സഹോദങ്ങളായ മാനസിയും മിഥുനും സ്ക്കുളില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് മൈഥിലി വീട്ടിലെ അടുക്കളയില്‍ തുണികൊണ്ടുള്ള കുടുക്കില്‍ തുങ്ങി നില്‍ക്കുന്നതായി കണ്ടത്. പരിഭ്രാന്തരായ കുട്ടികള്‍ അയല്‍ വാസികളുടെ സഹായത്തോടെ കുരുക്ക് അറുത്ത് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൈഥിലിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

കടമ്മനിട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ററി സ്ക്കുളിലെ വിദ്യാര്‍ത്ഥികളായ മൂന്ന് സഹോദരങ്ങളും പതിവായി ഒന്നിച്ചാണ് സ്കൂളില്‍ പോകുന്നതും മടങ്ങി വരുന്നതും. ബധനാഴ്ച്ച ഹയര്‍ സെക്കന്ററിയുടെ ക്ലാസ് 3 മണിക്ക് അവസാനിച്ചതിനാല്‍ മൈഥിലി നേരത്തെ വീട്ടിലെത്തുകയായിരുന്നു. മാതാപിതാക്കള്‍ ജോലിക്ക് പോകുന്നതിനാല്‍ ഇളയ സഹോദരങ്ങളുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്വവും മൈഥിലിക്കാണ്. പഠനത്തിലും പാഠ്യേ തര വിഷയങ്ങളിലും ഒരുപോലെ മികവ് പുലര്‍ത്തിയിരുന്ന മൈഥിലി ഏറെ സന്തോഷവതിയായി പിതാവിനൊപ്പമാന്ന് ബുധനാഴ്ച്ച സ്ക്കുളിലേക്ക് പോയത്. മൈഥിലി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അതിന് യാതൊരു കാരണവും മൈഥിലിക്കില്ലെന്നും പിതാവ് വിനോദ് പറഞ്ഞു.

വിജനമായ പ്രദേശത്തുള്ള ഇവരുടെ വീട്ടില്‍ കുട്ടി ഒറ്റക്കായപ്പോള്‍ ആരെങ്കിലും അപകടപ്പെടുത്തിയതാകാമെന്ന സംശയത്തിലാണ് ബന്ധുക്കളും നാട്ടുകാരും. വീടിന്റെ അടുക്കളയില്‍ വിറക് വയ്ക്കാനായി നിര്‍മ്മിച്ച ദുര്‍ബലമായ ചേരില്‍ ഷാളുകള്‍ കൂട്ടിക്കെട്ടിയാണ് മൈഥിലി തുങ്ങി നിന്നിരുന്നത്. കാലുകള്‍ മടക്കി നിലത്ത് ഇരിക്കുന്ന നിലയിലായിരുന്നതും കഴുത്തില്‍ കെട്ടിയ കുടുക്ക് മുറുകിയിട്ടില്ലായിരുന്നു എന്നതും സംശയത്തിന് ഇടനല്‍കുന്നു. മൈഥിലിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. ആറന്‍മുള പൊലീസ് ദുരുഹ മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *