സബര്‍ബന്‍ കേരളത്തിന്

്യൂഡല്‍ഹി: തിരുവനന്തപുരം- ചെങ്ങന്നൂര്‍ സബര്‍ബന്‍ പദ്ധതി കേരളത്തിന്. റെയില്‍വേ ബജറ്റിലാണ് പദ്ധതിക്ക് അനുമതിയായത്. പദ്ധതി നടത്തിപ്പിന് സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കും. പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന ഉറപ്പിന്‍മേലാണ് ബജറ്റില്‍ പദ്ധതി വന്നത്. ചെന്നൈ, മുംബൈ നഗരങ്ങളിലെ പോലെ സബര്‍ബന്‍ സര്‍വീസിനായി പ്രത്യേക പാത നിര്‍മിക്കുക കേരളത്തിന്റെ സാഹചര്യത്തില്‍ പ്രായോഗികമല്ല. നിലവിലുള്ള ഇരട്ടപ്പാതയില്‍ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്തി മെമു ട്രയിനുകളാവും ഓടിക്കുക. നിലവില്‍ സംസ്ഥാനത്തെ പാതയില്‍ ട്രയിനുകളുടെ തിരക്കുള്ളത് പദ്ധതിക്ക് പ്രതിസന്ധിയുണ്ടെങ്കിലും 20 മിനുട്ട് ഇടവിട്ട് സര്‍വീസ് നടത്താനാണ് ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *