നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ചയെ മുരടിപ്പിച്ചു; മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ പറയുന്നതിങ്ങനെ

കാലിഫോര്‍ണിയ: നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യയുടെ സാമ്ബത്തിക പുരോഗതിയെ പുറകോട്ടടിച്ചെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുരാം രാജന്‍. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഒഫ് കാലിഫോര്‍ണിയയിലെ ഒരു വേദിയില്‍ സംസാരിക്കവേയാണ് മുന്‍ ആര്‍‌.ബി.ഐ ഗവര്‍‌ണര്‍ ഇത് പറഞ്ഞത്. ഇന്ത്യയുടെ ഏഴ് ശതമാനം വളര്‍ച്ച പര്യാപ്തമല്ല. 2012 മുതല്‍ 2016 വരെയുള്ള നാല് വര്‍ഷം ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച വേഗത്തിലായിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന്റെയും ജി.എസ്.ടിയുടെയും ആഘാതം സാമ്ബത്തിക ഘടനയെ മോശമായി ബാധിച്ചു. ഇന്ത്യ മികച്ച സാമ്ബത്തിക പുരോഗതി നേടിക്കൊണ്ടിരുന്ന സമയത്താണ് ഇത്തരമൊരു തിരിച്ചടി ഉണ്ടായത്. ലോകം മുഴുവന്‍ നേട്ടം കൊയ്ത 2017ല്‍ ഇന്ത്യ താഴോട്ടാണ് പോയത്. നോട്ട് നിരോധനവും ജി.എസ്.ടിയും അത്രമേല്‍ പ്രത്യാഘാതമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ 25 വര്‍ഷത്താോളം ഏഴ് ശതമാനം സാമ്ബത്തിക വളര്‍ച്ച നിലനിറുത്തിയത് നല്ലൊരു നേട്ടമാണ്. എന്നിരുന്നാലും ഇന്ത്യ പോലൊരു രാജ്യത്ത് അത് പര്യാപ്തമല്ല. ഈ വളര്‍ച്ച വച്ച്‌ പുതിയതായി തൊഴിലന്വേഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കാനാകില്ലെന്നും രഘുരാം രാജന്‍ പറ‌ഞ്ഞു.

2016 നവംബര്‍ എട്ടിന് നടപ്പിലാക്കിയ നോട്ട് നിരോധനം പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കിയില്ലായെന്ന് അനവധി സാമ്ബത്തിക വിദഗ്ദന്മാര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ നേട്ടം കൊയ്തു എന്നാണ് ധനകാര്യ മന്ത്രി അരുണ്‍ ജെയിറ്റ്‌ലിയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *