തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വ്യാഴാഴ്ച രാവിലെ 11ന് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനാണ് സര്‍വകക്ഷി യോഗം വിളിക്കുന്നതെങ്കിലും ശബരിമലയിലെ യുവതീ പ്രവേശനവും സുപ്രിംകോടതി വിധിയും ചര്‍ച്ചയാകും.
നിയമസഭയില്‍ പ്രാതിനിധ്യം ഉള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാര്‍ട്ടികളെ യോഗത്തിന് ക്ഷണിക്കും. സമുദായ സംഘടനകളെ ക്ഷണിക്കുമോ എന്നകാര്യത്തില്‍ തീരുമാനമായില്ല. വ്യക്തതയില്ല. സുപ്രീംകോടതിയുടെ ഇന്നത്തെ വിധികൂടി പരിഗണിച്ചാമ് സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
