തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും തള്ളലോട് തള്ളലാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന് മന്ത്രി എം എം മണി. എ.ഐ.സി.സി. പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ നിലപാട് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പളി തള്ളുന്നു, മുല്ലപ്പള്ളിയുടെ നിലപാട് വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ തള്ളുന്നു, കെ.സുധാകരന്റെ നിലപാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തള്ളുന്നു, ചെന്നിത്തലയുടെ നിലപാട് കെ. മുരളീധരന്‍ തള്ളുന്നു. അങ്ങനെ തള്ളലിന്റെ പട്ടിക നീണ്ടു പോകുന്നു.
തള്ളിത്തള്ളി കേരളത്തിലെ കോണ്‍ഗ്രസ്സ് അവസാനം എത്തിച്ചേര്‍ന്നിരിക്കുന്നതോ കെ.സുധാകരനും ചെന്നിത്തലയ്ക്കും ഏറെ ഇഷ്ടമുള്ള ബി.ജെ.പി.യും ആര്‍.എസ്.എസ്സും കൈക്കൊണ്ട, സുപ്രീം കോടതി വിധിക്കും ഭരണഘടനയ്ക്കും എതിരായിട്ടുള്ള നിലപാടിലേക്കും.ഇത് ലജ്‌ജാകരം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തെ മലീമസമാക്കുന്ന ഇത്തരം നിലപാടുകള്‍ സാംസ്കാരിക കേരളം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
