നെ​ടു​മ്ബാ​ശേ​രി​യി​ലെ പ്ര​തി​ഷേ​ധം: ക​ണ്ടാ​ല​റി​യാ​വു​ന്ന 250 പേ​ര്‍​ക്കെ​തി​രെ കേ​സ്

നെ​ടു​മ്ബാ​ശേ​രി: ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേ​ശാ​യി​ക്കെ​തി​രെ നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. ക​ണ്ടാ​ല​റി​യാ​വു​ന്ന 250 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. സ​മ​ര​ങ്ങ​ള്‍ നി​രോ​ധി​ച്ച വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മു​ദ്ര​വാ​ക്യം വി​ളി​ക്കു​ക​യും ധ​ര്‍​ണ ന​ട​ത്തു​ക​യും ചെ​യ്ത​തി​നാ​ണ് കേ​സ്.

പൂ​ന​യി​ല്‍ നി​ന്ന് വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 4.45 ഓ​ടെ​യാ​ണ് നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ തൃ​പ്തി​ക്കൊ​പ്പം ആ​റു യു​വ​തി​ക​ളും എ​ത്തി​യി​ട്ടു​ണ്ട്. തൃ​പ്തി​ക്കു നേ​രെ വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്ത് വ​ന്‍​പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. നാ​മ​ജ​പ​ങ്ങ​ളു​മാ​യി ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്.

പ്ര​തി​ഷേ​ധം മൂ​ലം വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​ന്‍ ക​ഴി​യാ​തി​രു​ന്ന തൃ​പ്തി ഇ​പ്പോ​ഴും അ​വി​ടെ തു​ട​രു​ക​യാ​ണ്. ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മോ​യെ​ന്ന ഭ​യം മൂ​ലം ഇ​വ​രു​മാ​യി പോ​കാ​ന്‍ ടാ​ക്സി​ക്കാ​ര്‍ ത​യാ​റാ​കു​ന്നി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *