2016 ഹജ്ജ് നറുക്കെടുപ്പ്

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മറ്റി വഴി തീര്‍ത്ഥാടനത്തിന് പോകാന്‍ ആവസരം കാത്തിരിക്കുന്നരുടെ നറുക്കെടുപ്പ് നടന്നു. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്ന നറുക്കെടുപ്പില്‍ അപേക്ഷകരുടെ കാത്തിരിപ്പു പട്ടിക പുറത്തിറക്കി. തുടര്‍ച്ചയായി നാലാം വര്‍ഷവും അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്കും ജനറല്‍ വിഭാഗത്തിനും പ്രത്യേക പട്ടികകളാണ് തയ്യാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുളളതിനാല്‍ ഹജ്ജ് സെക്രട്ടിറിയും മലപ്പുറം ജില്ലാ കളക്ടറുമായ ടി.ഭാസ്‌കരനാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്. ഹജ്ജ് കമ്മറ്റി അംഗമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി,എം.എല്‍.എമാരായ അഡ്വ.കെ.എന്‍.എഖാദര്‍, കെ.മുഹമ്മദുണ്ണിഹാജി, സി.പി.മുഹമ്മദ്, എ.കെ.അബ്ദുറഹിമാന്‍,ഹജ്ജ് അസി.സെക്രട്ടറി ഇ.സി മുഹമ്മദ്,ഹജ്ജ് കോഡിനേറ്റര്‍ മുജീബ് പുത്തലത്ത് സംബന്ധിച്ചു.

സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഹജ്ജിനു പോകാന്‍ അപേക്ഷിച്ചവരിലെ കാത്തിരിപ്പു പട്ടിക നറുക്കെടുപ്പിലൂടെ പുറത്തിറക്കി. ഹജ്ജിന് അപേക്ഷിച്ച നാലാം വര്‍ഷക്കാരില്‍ നിന്നുളള കാത്തിരിപ്പ് പട്ടികയും,ജനറല്‍ വിഭാഗത്തിലെ പട്ടികയുമാണ് തയ്യാറാക്കിയത്.നാലാം വര്‍ഷക്കാരായ 9787 പേരില്‍ നിന്നും പ്രത്യേക പട്ടികയും,56,634 പേരുള്‍പ്പെട്ട ജനറല്‍ വെയ്റ്റിംഗ് ലിസ്റ്റുമാണ്  തയ്യാറാക്കിയത്.നാലാം വര്‍ഷക്കാരില്‍ വെയിറ്റിംഗ് ലിസ്റ്റിലെ ക്രമ നമ്പര്‍ ഒന്നുമുതല്‍ 500 വരെയുളള അപേക്ഷകര്‍ അവരുടെ പാസ്‌പോര്‍ട്ട് ഒരു ഫോട്ടോ സഹിതം ഈ മാസം 28ന് തിങ്കളാഴ്ച രാവിലെ 10ന് ഹജ്ജ് കമ്മറ്റി ഓഫീസിലെത്തണം.വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ഹജ്ജ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഹജ്ജിന് 9943 പേരെ നേരിട്ട് തെരഞ്ഞെടുത്തിട്ടുണ്ട്.ഇവരില്‍ 3126 പേരും കോഴിക്കോട് ജില്ലക്കാരാണ്. മലപ്പുറം ജില്ലയില്‍ നിന്ന് 2276 പേര്‍ക്കാണ് അവസരം. പത്തനം തിട്ട ജില്ലയില്‍ നിന്നാണ് ഏറ്റവും കുറവ് അവസരം ലഭിച്ചവര്‍. 36 പേര്‍ക്കാണ് ഇവിടെ നിന്ന് അവസരം.

അവസരം ലഭിച്ചവര്‍ വിമാനക്കൂലിയിനത്തില്‍ ആദ്യഘഡുവായ 81,000 രൂപ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെയോ,യുണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടേയോ ഏതെങ്കിലും ശാഖയില്‍ അതത് അപക്ഷകരുടെ ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് കേന്ദ്ര ഹജ്ജ് കമ്മറ്റിയുടെ അകൗണ്ടില്‍ അടക്കണം. ഇതിന്റെ പേ-ഇന്‍സ്ലിപ്പിന്റെ ഒര്‍ജിനല്‍ കോപ്പിയും,ഒരു ഫോട്ടോ കോപ്പിയും സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് സമര്‍പ്പിക്കുകയും വേണം. പണം അടക്കേണ്ട തിയ്യതി ട്രൈനര്‍മാര്‍ വഴിയും കവര്‍ ലീഡര്‍ വഴിയും അറിയിക്കും. ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ പേരുടേയും തുക ഒന്നിച്ച് അടച്ചാല്‍ മതി. പേ-ഇന്‍ സ്ലിപ്പിന്റെ പില്‍ഗ്രിം കോപ്പി മുഖ്യ അപക്ഷകന്‍ സൂക്ഷിക്കണം.  പണം അടക്കുന്നതിന് ഓരോ കവറിനും പ്രത്യേക റഫറന്‍സ് നമ്പറുകളുണ്ട്.ബാങ്ക് റഫറന്‍സ് നമ്പറും,കവര്‍ നമ്പറും രേഖപ്പെടുത്തിയ പേ-ഇന്‍സ്ലിപ്പ് ഹജ്ജ് കമ്മറ്റിയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്.ബാങ്ക് റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് മത്രമെ പണം അടക്കാന്‍ പാടുളളൂ. തെറ്റായ രീതിയില്‍ പണമടച്ചാല്‍ അവസരം നഷ്ടമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രൈനര്‍മാരെ ബന്ധപ്പെടണം. രണ്ടാം ഘഡു പണമടക്കല്‍,ഹജ്ജ് ക്ലാസ്സ്,കുത്തിവെപ്പ്,യാത്ര തിയ്യതി തുടങ്ങിയവ അറിയിക്കുന്നതനിനും മറ്റുമായി 260 ട്രൈനര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തേയും ഫീല്‍ഡ് ട്രൈനര്‍മാരെക്കുറിച്ചുളള വിവരം ജില്ലാ ട്രൈനര്‍മാരില്‍ നിന്നും ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *