ഹൃദയ ശസ്ത്രക്രിയ വിജയകരം; കുഞ്ഞിനെ കാണാന്‍ ആരോഗ്യ മന്ത്രി അമൃത ആശുപത്രിയില്‍

കൊച്ചി: മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച പിഞ്ചു കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. മന്ത്രി കെ കെ ശൈലജ അമൃത ആശുപത്രിയിലെത്തി കുഞ്ഞിനെ സന്ദര്‍ശിച്ചു.

ദൗത്യത്തില്‍ പങ്കാളികളായ എല്ലാവരെയും മന്ത്രി അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യ നിലയലില്‍ പുരോഗതിയുണ്ടെന്നും മാതാപിതാക്കളുടെ സന്തോഷം ആശ്വാസം നല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഹൃദയ ചികിത്സ കഴിഞ്ഞ കുട്ടികള്‍ പൂര്‍ണ ആരോഗ്യം കൈവരിക്കുന്നതു വരെ ഹൃദ്യം പദ്ധതി കൂടെയുണ്ടാകും. കേരളത്തിലെ ശിശുമരണ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടയാണ് ഹൃദ്യം പദ്ധതിക്ക് രൂപം നല്‍കിയത്. സംസ്ഥാനത്ത് 25 ശതമാനം കുട്ടികള്‍ മരിക്കുന്നതിന്റെ കാരണം ഹൃദയ രോഗമാണ്. രോഗം കണ്ടെത്തുന്നവര്‍ ഹൃദ്യം പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 2020-ഓടെ ശിശുമരണ നിരക്ക് 10-ലേക്ക് എത്തിച്ച്‌ കുറക്കുവാനാണ് ലക്ഷ്യം. ഇതുവരെ 1341 കുട്ടികള്‍ക്കാണ് ഹൃദ്യം പദ്ധതി വഴി പ്രയോജനം ലഭിച്ചത് മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *