മദ്യത്തില്‍ നിലപാട് മാറ്റി യെച്ചൂരി

തിരുവനന്തപുരം: മദ്യനയത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരി നിലപാടുമാറ്റിയത് സംസ്ഥാന നേതാക്കളുടെ സമ്മര്‍ദം മൂലമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. സംസ്ഥാനത്തെ സിപിഎം നേതാക്കള്‍ മദ്യലോബിയുടെ പിണിയാളുകളുമായി മാറി. മദ്യനയത്തിന് ശേഷം മദ്യഉപയോഗം കുറഞ്ഞില്ലെന്ന് വരുത്തിതാര്‍ക്കാനാണ് ശ്രമം. സിപിഎം വന്‍കിട മദ്യലോബികളുടെ താല്‍പെര്യം സംരക്ഷിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ഇപ്പോഴത്തെ മദ്യനയത്തില്‍ മദ്യ ഉഭോഗം കുറയ്ക്കാന്‍ സഹായിക്കാത്ത എന്തെങ്കിലുമുണ്ടെന്നു തെളിഞ്ഞാല്‍ മാറ്റം വരുത്തുമെന്ന് സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ ബാറുകള്‍ പൂട്ടിയെന്നു പറയുന്നതില്‍ അര്‍ഥമില്ല. മദ്യത്തില്‍ നിന്നുളള വരുമാനം സര്‍ക്കാര്‍ വര്‍ധിപ്പിക്കുകയാണ് ചെയ്തത്. മദ്യനിരോധനം ഞങ്ങളുടെ നയമല്ല. പെട്ടെന്നു മദ്യലഭ്യത പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിന്നോടു യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സി പിഎം അധികാരത്തില്‍ വന്നാല്‍ മദ്യനയം മാറ്റില്ലെന്ന നിലപാടിലായിരുന്നു സീതാറാം യെച്ചൂരി ആദ്യം നിലപാട് സ്വീകിരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *