കൊല്ലം: പത്താംക്ലാസുകാരിയെ സ്നേഹം നടിച്ചു പീഡനത്തിനിരയാക്കിയ ഇരുപതുകാരന് അറസ്റ്റില്‍. ചിതറ സ്വദേശിയായ സിദ്ദിഖിനെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയാണ്. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ചാണ് ഇയാള്‍ പീഡനത്തിനിരയാക്കിയിരുന്നത്.
കൂടാതെ പെണ്‍കുട്ടിയുടെ സ്വര്‍ണ മായ ഇയാള്‍ കൈക്കലാക്കുകയും ഇത് വിറ്റ് കിട്ടിയ പണമുപയോഗിച്ചു രണ്ട മൊബൈല്‍ ഫോണുകള്‍ വാങ്ങുകയും ചെയ്തു. ഇതില്‍ ഒന്ന് ഇയാള്‍ കൈവശം വയ്ക്കുകയും മറ്റൊന്ന് പെണ്‍കുട്ടിക്ക് നല്‍കുകയുമായിരുന്നു. അതേസമയം, മാല കളഞ്ഞു പോയതായാണ് പെണ്‍കുട്ടി രക്ഷകര്‍ത്താക്കളെ വിശ്വസിപ്പിച്ചത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്താകുന്നത്. അറസ്റ്റിലായ യുവാവ് പെണ്‍കുട്ടിയുമായി സ്ഥിരമായി വീഡിയോ ചാറ്റ് നടത്തിയിരുന്നു. ഇതിലൂടെ സംഘടിപ്പിച്ച പെണ്‍കുട്ടിയുടെ അര്‍ദ്ധ നഗ്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ആരുമില്ലാത്ത സമയങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പീഡനം നടത്തിയിരുന്നത്. പെണ്‍കുട്ടിയില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ബന്ധുക്കള്‍ കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു .
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇയ്യാള് കുറ്റം സമ്മതിച്ചു. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. .
