മലബാര്‍ നാവികാഭ്യാസം ചൈനയെ വിരട്ടാന്‍

മുംബൈ: ഇന്ത്യ കൂടി അംഗമായ ക്വാഡ് സഖ്യത്തില്‍ ഓസ്‌ട്രേലിയ കൂടി വരുന്നതോടെ ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന മലബാര്‍ നാവികാഭ്യാസം ചൈനക്ക് അന്താരാഷ്ട്ര തലത്തില്‍ പുതിയ വെല്ലുവിളിയാകും. ക്വാഡ് സഖ്യത്തില്‍ സ്ഥിരാംഗമല്ലാതിരുന്ന ഓസ്‌ട്രേസിയയെ സഖ്യത്തിലേക്ക് ക്ഷണിച്ചത് ചൈനക്കെതിരെ പുതിയ വെല്ലുവിളി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ്. ഈ വര്‍ഷത്തെ മലബാര്‍ നാവികാഭ്യാസത്തില്‍ ഓസ്‌ട്രേലിയന്‍ നാവിക സേനയും പങ്കെടുക്കും. ചൈനക്കിത് സൈനികമായ വെല്ലുവിളിയാണ്. ലഡാക്കില്‍ ചൈന ഇന്ത്യന്‍ മേഖലകള്‍ കയ്യേറിയതിനെ തുടര്‍ന്നുണ്ടായ പ്രശ്്‌നങ്ങള്‍ക്കിടയൊണ് ഓസ്‌ട്രേലിയ ക്വാഡ് സഖ്യത്തില്‍ തിരിച്ചെത്തുന്നത്.
1992 ല്‍ ഇന്ത്യയും ജപ്പാനും അമേരിക്കയും ചേര്‍ന്നാണ് സംയുക്തമായി മലബാര്‍ നാവികാഭ്യാസം എന്ന പേരില്‍ പ്രതിരോധപ്രകടനം നടത്താന്‍ തുടങ്ങിയത്. ഓസ്‌ട്രേലിയയും സിങ്കപ്പൂരും ഈ സഖ്യത്തില്‍ സ്ഥിരമല്ലാത്ത അംഗങ്ങളാണ്. ഇത്തവണ ഓസ്‌ട്രേലിയയെ കൂടി ഉള്‍പ്പെടുത്തിയാണ് നാവികാഭ്യാസം. 1992 മുതല്‍ എല്ലാ വര്‍ഷവും മലബാര്‍ നാവികാഭ്യാസം നടന്നു വരുന്നുണ്ട്. ക്വാഡ് സഖ്യത്തിലെ അംഗങ്ങള്‍ അവരുടെ നാവികസേനകളുടെ കരുത്ത് തെളിയിക്കുന്ന വേദികൂടിയാണിത്. ക്വാഡ്രിലാറ്ററല്‍ (നാലംഗ) സെക്യുരിറ്റി ഡയലോഗ് അഥവാ ക്വാഡ് സഖ്യം അന്താരാഷ്ട്ര തലത്തില്‍ തന്നെ സൈനികരംഗത്ത് ഏറെ ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *